കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ പാരമ്പര്യമുള്ളവർ വേട്ടയാടിയാലും അതിജീവിക്കും'; ടി എൻ പ്രതാപൻ

Google Oneindia Malayalam News

ദില്ലി: നാഷ്ണൽ ഹെറാൾഡ് കേസിൽ യങ് ഇന്ത്യൻ ഓഫീസ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് സീൽ ചെയ്ത നടപടിയിൽ പ്രതികരിച്ച് ടിഎൻ പ്രതാപൻ എംപി. സിബിഐയെ ഉപയോഗിച്ചും ഇഡിയെ അയച്ചും രാഷ്ട്രീയക്കാരെ മാത്രമല്ല, മാധ്യമങ്ങളെയും ചൊൽപ്പടിക്ക് നിർത്തിയിട്ടുണ്ട് കേന്ദ്ര സർക്കാരെന്നും അങ്ങനെ നിൽക്കാൻ കൂട്ടാക്കാത്തവരെ അവർ പിന്തുടർന്ന് വേട്ടയാടുകയാണെന്നും ടിഎൻ പ്രതാപൻ കുറ്റപ്പെടുത്തി. ബ്രിട്ടീഷുകാരുടെ വേട്ടയാടൽ അതിജയിച്ചും അതിജീവിച്ചുമാണ് ഈ രാഷ്ട്രം ഈ നിലയിൽ വളർന്നത്. ഇനി ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ പാരമ്പര്യമുള്ളവരുടെ വേട്ടയാടലും അതിജീവിക്കുക തന്നെ ചെയ്യുമെന്നും ടി എൻ പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

 photo-2021-11-12-12-44-14-16367

"സ്വാതന്ത്ര്യം അപകടത്തിലാണ്, നിങ്ങളുടെ എല്ലാ ശക്തിയുമുപയോഗിച്ച് അതിനെ പ്രതിരോധിക്കുക" എന്ന മുദ്രാവാക്യത്തോടെ 1938 സെപ്റ്റംബർ 9 നാണ് ആദ്യമായി നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരിക്കപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നവർ പോലും പിന്നീട് ബ്രിട്ടീഷുകാർക്ക് ദാസ്യവേല ചെയ്യാനും ദേശീയ പ്രസ്ഥാനത്തെയും നേതാക്കളെയും ഒറ്റുകൊടുക്കാനും തുനിഞ്ഞിറങ്ങിയ കാലത്തും ഇരുട്ടിൽ തുറന്നുപിടിച്ച കണ്ണുകളും മൂർച്ചയുള്ള ജിഹ്വയുമായി നാഷണൽ ഹെറാൾഡ് പ്രവർത്തിച്ചു.

ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള വിമർശനങ്ങളും സ്വാതന്ത്ര്യ സമരത്തിന് വേണ്ടിയുള്ള ശബ്ദങ്ങളും സ്വാഭാവികമായും ഭരണകൂടത്തെ ചൊടിപ്പിച്ചു. അങ്ങനെയാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ കാലത്ത് നാഷണൽ ഹെറാൾഡ് ആദ്യമായി മുദ്ര വെക്കപ്പെടുന്നത്. അതെ, അതിന്റെ തുടർച്ചയാണ് ഇന്നലെ മോദി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ ദുരുപയോഗം ചെയ്യാൻ മാത്രമായി ഇ ഡിയെ മാറ്റിയ ആർഎസ്എസ്-ബിജെപി സർക്കാർ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകമുള്ള ഒരു പത്ര സ്ഥാപനത്തെ മുദ്രവെച്ചടക്കുകയാണ്.

'വിവോ ഫോണിനെ കുറിച്ച് അന്വേഷിക്കാത്തതിന് പിന്നിലെ താത്പര്യം അതാണ്'; അഡ്വ ടിബി മിനി'വിവോ ഫോണിനെ കുറിച്ച് അന്വേഷിക്കാത്തതിന് പിന്നിലെ താത്പര്യം അതാണ്'; അഡ്വ ടിബി മിനി

രാഹുൽ ഗാന്ധിയെ അഞ്ചും സോണിയ ഗാന്ധിയെ മൂന്നും ദിവസമാണ് ഇ.ഡി ചോദ്യം ചെയ്തത്. ആറേഴ് വർഷം മുൻപ് ഇ.ഡി ചോദിച്ച അതേ ചോദ്യങ്ങൾ ആവർത്തിച്ചു. സർക്കാരിന് വേണ്ടി ഭീഷണിപ്പെടുത്താനും മാനസികമായി തകർക്കാനുമുള്ള ശ്രമങ്ങളുമുണ്ടായി. അങ്ങനെ തകർത്താൽ മാപ്പിരക്കുന്ന നേതാക്കൾ സവർക്കറുടെ പിൻമുറയിലേ കാണൂ എന്ന് ഇ.ഡിക്ക് മനസ്സിലായി. ഇപ്പോൾ പത്ര സ്ഥാപനത്തിന്റെ ആസ്ഥാനം പൂട്ടാൻ നടക്കുകയാണ്.

സിബിഐയെ ഉപയോഗിച്ചും ഇ.ഡിയെ അയച്ചും രാഷ്ട്രീയക്കാരെ മാത്രമല്ല, മാധ്യമങ്ങളെയും ചൊൽപ്പടിക്ക് നിർത്തിയിട്ടുണ്ട് കേന്ദ്ര സർക്കാർ. അങ്ങനെ നിൽക്കാൻ കൂട്ടാക്കാത്തവരെ അവർ പിന്തുടർന്ന് വേട്ടയാടും. ബ്രിട്ടീഷുകാരുടെ വേട്ടയാടൽ അതിജയിച്ചും അതിജീവിച്ചുമാണ് ഈ രാഷ്ട്രം ഈ നിലയിൽ വളർന്നത്. ഇനി ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ പാരമ്പര്യമുള്ളവരുടെ വേട്ടയാടലും നമ്മൾ അതിജയിക്കും. തീർച്ച.

'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
TN Prathapan MP Slams Central Govt Over Ed's Action against National Herald
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X