കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ബഹുസ്വരതയുടെ പാരമ്പര്യം യുവ തലമുറക്ക് പരിചയപ്പെടുത്താന്‍ ശിഹാബ് 'വൈസ് ആപ്പ്' ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യന്‍ ബഹുസ്വരതയുടെ പാരമ്പര്യം യുവ തലമുറക്ക് പരിചയപ്പെടുത്തി ഇതിലേക്ക് അവരെ ആകര്‍ഷിക്കാനായി ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കുന്ന പ്രഥമ ആപ്പ് , ഐ.ടി നഗരമായ ബംഗ്ലുരുവില്‍ വെച്ച് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.

കൈവെട്ടിമാറ്റിയ ജോസഫ് മാഷിന്റെ ഗതി വരും.. പർദയുടെ പേരിൽ പവിത്രൻ തീക്കുനിക്ക് ഭീഷണി
തങ്ങളുടെ ജീവിതം, സന്ദേശം, തത്വചിന്ത എന്നിവയെ കേന്ദ്രീകരിച്ച് പുറത്തിറക്കിയ ആപ്പില്‍ അദ്ദേഹത്തിന്റെ നൂറോളം മൊഴികള്‍ അടങ്ങിയിട്ടുണ്ട്. ഓരോ വാചകങ്ങള്‍ക്കും അര്‍ത്ഥ പൂര്‍ണമായ കലാ ആവിഷ് കാരം നല്‍കിയിട്ടുണ്ട്. ദുബൈയില്‍ വെച്ച് ഡിസൈന്‍ ചെയ്യപ്പെട്ട സോഫ്റ്റ് വെയര്‍ ന്യൂയോര്‍ക്കില്‍ വെച്ചാണ് വികസിപ്പിച്ചത്.

app

ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കുന്ന പ്രഥമ ആപ്പ് പി.വി. അബ്ദുല്‍ വഹാബ് എം.പി ലോഞ്ചിംഗ് നടത്തുന്നു. ലീഗ് നേതാക്കളെല്ലാം ആപ്പുമായി.

ഇംഗ്ലീഷില്‍ തയ്യാറാക്കപ്പെട്ട ഇതിന്റെ ഉള്ളടക്കം മറ്റുളളവരുമായി ഷയര്‍ ചെയ്യാന്‍ കഴിയും. ഓരോ മൊഴിയും ബഹുസ്വതയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ്. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ മുജീബ് ജൈഹൂനാണ് ആപ്പ് തയ്യാറാക്കിയത്. ബംഗ്ലാരുവില്‍ നടന്ന എം.എസ്.എഫ് നാഷണല്‍ സ്റ്റുഡന്റ്‌സ് കോണ്‍ക്ലേവില്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി. ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വ്വവിച്ചു. എം.പി. മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, ഇ.ടി. മുഹമ്മദ് ബശീര്‍, എം.എസ്.എഫ് ദേശീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

മതസൌഹാര്‍ദ്ദത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് മാനവിക മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട് ക്ഷമയുടെ പര്യായമായി ജനങ്ങള്‍ക്കുമുന്നില്‍ പ്രശോഭിച്ചുനിന്ന ശിഹാബ് തങ്ങളുടെ വിയോഗം തീര്‍ത്ത മുറിപ്പാടുകള്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉള്ളകത്തില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. മൂന്ന് പതിറ്റാണ്ട്കാലം കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന അദ്ദേഹം മത,സാമൂഹിക സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.

എല്ലാവരേയും പുഞ്ചിരിയുടെ പൂമാലയുമായി സ്വീകരിച്ച തങ്ങള്‍ മാതൃകാ ജീവിതമാണ് നയിച്ചത്. വിദ്വേഷത്തിന്റെ വിഷ തുള്ളികള്‍ ഒന്നിനും പകരമല്ലെന്ന് പലപ്പോഴായി തങ്ങള്‍ ജീവിതം കൊണ്ട് കാണിച്ച് കൊടുത്തു. മത മൈത്രിയും സമുദായിക സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനായിരുന്നു പ്രതിഷേധത്തിന്റെ കനലെരിയുമ്പോഴെല്ലാം അദ്ദേഹം ആഹ്വാനം ചെയ്തത്. മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ സാധാരണക്കാരന് സമയം വീതിച്ചു നല്‍കിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. ആ ഓര്‍മ്മകള്‍ ഇന്നും കേരളത്തിലെ ജനമനസുകളില്‍ അണയാതെ ജ്വലിക്കുന്നുണ്ട്.

തങ്ങളുടെ അസാന്നിദ്ധ്യം സൃഷ്ടിച്ച വിടവ് നികത്താന്‍ ആര്‍ക്കും കഴിയില്ലെന്നുറപ്പാണ്. ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജാതിമതരാഷ്ട്രീയഭേദമില്ലാതെ സര്‍വ സ്വീകാര്യത നേടിയ അപൂര്‍വ സൗഭാഗ്യവും ശിഹാബ് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതുകൊണ്ടുതന്നെയാണ് നാനാ ദിക്കില്‍ നിന്നും ജനങ്ങള്‍ പാണക്കാട്ടേക്ക് എത്തിയത്. എത്രവലിയ പ്രശ്നങ്ങളും പരിഹരിക്കാന്‍ തങ്ങളുടെ സാമീപ്യം മാത്രം മതിയായിരുന്നു. ഇങ്ങനെ തീര്‍പ്പാക്കിയവയുടെ എണ്ണം തിട്ടപ്പെടുത്താനാകാത്തതാണ്. രോഗശാന്തിയും മനഃശാന്തിയും തേടിയും നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തി. വിനയാന്വിതമായ പെരുമാറ്റവും ലളിതജീവിതവും സമഭാവനയും വര്‍ത്തമാനകാലത്തെ പൊതുപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിറുത്തി.

പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധനത്തിന് വേണ്ടി ഹളര്‍മൗത്തില്‍ നിന്ന് ഹിജ്റ 1181 ല്‍ കേരളത്തിലെത്തിയ ശിഹാബ് കുടുംബത്തിന്റെ ശില്‍പിയായ സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്റമിയുടെ പുത്രന്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് മുഹല്‍ര്‍ തങ്ങള്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളിലൂടെയാണ് ശിഹാബ് കുടുംബം പാണക്കാട്ടെത്തിയത്.

English summary
To introduce Heriditary of different opinions in India, Shihab launched Wise app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X