Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ സ്തംഭനം; ആഗോള വിപണിയില്‍ ഇടിവ്, വെള്ളി വില കുറഞ്ഞു... വില നിലവാരം അറിയാം

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിടുന്നു. എന്നാല്‍ കേരളത്തില്‍ വിലയില്‍ മാറ്റമില്ല. ആഗോള വിപണിയില്‍ ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ വരുംദിവസങ്ങളില്‍ വില കുറയാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം നേരിയ മുന്നേറ്റം കാഴ്ചവച്ച ശേഷമാണ് ആഗോള വിപണിയിലെ ഇടിവ് കാണുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വില സ്ഥിരത കൈവരിച്ചുവെന്ന് പറയാന്‍ സാധിക്കില്ല.

ഈ മാസമാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. 57000 കടന്ന് പവന്‍ വില കുതിക്കുമെന്ന് കരുതിയിരിക്കെ, നേരിയ ഇടിവ് കാണുന്നുണ്ട്. എന്നാല്‍ ഇന്ന് തിങ്കളാഴ്ചയിലെ വിലയില്‍ തുടരുകയാണ്. ക്രൂഡ് ഓയില്‍ വിലയില്‍ മുന്നേറ്റമുണ്ടായി. ഡോളര്‍ സൂചിക ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യമാണ് സ്വര്‍ണവില വന്‍തോതില്‍ ഉയരാന്‍ കാരണം.

goldprice-october8

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56800 രൂപയാണ് വില. ഗ്രാമിന് 7100 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5870 രൂപയാണ് നല്‍കേണ്ടത്. അതേസമയം, വെള്ളി വിലയില്‍ ഇന്ന് നേരിയ ഇടിവുണ്ട്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 98 രൂപയായി താഴ്ന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2643 ഡോളറായി വില കുറഞ്ഞിട്ടുണ്ട്.

സ്വര്‍ണവില ഓരോ ദിവസവും രാവിലെ വ്യാപാരം തുടങ്ങുന്ന വേളയില്‍ പുതുക്കി നിശ്ചയിക്കുകയാണ് പതിവ്. ആഗോള വിപണിയിലെ വില, മുംബൈ വിപണിയിലെ വില, ഡോളര്‍-രൂപ നിരക്ക് എന്നിവ പരിശോധിച്ചാണ് വില പുതുക്കുക. പവന്‍, ഗ്രാം സ്വര്‍ണവിലയാണ് ജ്വല്ലറികള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ ഈ വിലയ്ക്ക് കിട്ടില്ല.

സ്വര്‍ണവില, ആഭരണത്തിന്റെ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്തുള്ള സംഖ്യയാണ് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ നല്‍കേണ്ടത്. ഡിസൈന്‍ കൂടുതലുള്ള ആഭരണമാണ് വാങ്ങുന്നത് എങ്കില്‍ സ്വാഭാവികമായും പണിക്കൂലി ഉയരും. അപ്പോള്‍ സ്വര്‍ണവിലയും കൂടും. പണിക്കൂലി ഈടാക്കാതെ ആഭരണം നല്‍കുന്ന ജ്വല്ലറികളുമുണ്ട്. വിശദമായി ചോദിച്ചറിഞ്ഞ ശേഷമേ ഇത്തരം ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.

മാസത്തില്‍ നിശ്ചിത തുക സ്വീകരിച്ച് വര്‍ഷത്തിലോ മറ്റോ ആഭരണം നല്‍കുന്ന സ്‌കീമുകള്‍ ചില ജ്വല്ലറികള്‍ നടത്തുന്നുണ്ട്. കൂടാതെ ഡിജിറ്റലായി സ്വര്‍ണം വാങ്ങാനുള്ള അവസരവും ഉണ്ട്. അഡ്വാന്‍സ് ബുക്കിങ് സംവിധാനവും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കാനുള്ള രീതിയാണ്. ആഭരണം വാങ്ങുന്നവര്‍ ഇത്തരം രീതികളെ കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം മാത്രം ഇടപാടുകള്‍ നടത്തണം.

ഡോളര്‍ സൂചിക 102.40 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപ 83.94 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 79 ഡോളറിലെത്തി. സമാനമായ മറ്റു ക്രൂഡുകള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ അയവ് വന്നാല്‍ മാത്രമേ എണ്ണ വില കുറയുകയുള്ളൂ. ഈ സാഹചര്യം ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+