Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് വ്യവസ്ഥിതി നടത്തിയ കൊലപാതകം';'കുഴിയടച്ചിട്ട് മതി ഇനി പിരിവ്' :വിഡി സതീശൻ

തിരുവനന്തപുരം : കുഴികൾ നിറഞ്ഞ് ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല. ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തെ തുടര്‍ന്നാണ് പ്രതപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. 'അങ്കമാലിയിലെ അപകടമരണം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇതൊരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴി അടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മഴക്കാലത്തിന് മുമ്പേ ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

1

അത് ഇപ്രാവശ്യം ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല' 'മുമ്പ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സര്‍ക്കാര്‍ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോള്‍ കരാറുകാരനാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. കേരളം മുഴുവന്‍ കുഴികളാണ്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു'.

2

നിരവധി ആളുകളാണ് അപകടത്തില്‍പ്പെടുന്നത്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം'- വിഡിസതീശന്‍ പറഞ്ഞു.ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിനു കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവിവിന്‍റെ മറുപടി ഇങ്ങനെ.‘അതിന് ദേശീയ പാതയിൽ മാത്രമല്ലല്ലോ കുഴിയുള്ളത്. ഇപ്പോൾ ദേശീയ പാതയിൽ ഒരാൾ മരിച്ചു. അവർക്ക് തീർച്ചയായും ഉത്തരവാദിത്തമുണ്ട്.

3

ഇപ്പോൾ സർക്കാരിനു ചെയ്യാവുന്ന കാര്യം ജില്ലാ കലക്ടർമാരെ ഇടപെടുത്തി ടോൾപിരിവ് നിർത്തിവയ്പ്പിക്കുകയാണ്. എന്നിട്ട് കുഴികളടയ്ക്കാനുള്ള സംവിധാനം ക്രമീകരിക്കണം. ഇതിലൊന്നും സംസ്ഥാന സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ?''ദേശീയപാതാ അതോറിറ്റി അതു ചെയ്തില്ലെങ്കിൽ അവരെക്കൊണ്ട് ചെയ്യിക്കേണ്ടത് ആരാണ്? നാട്ടുകാരാണോ? സർക്കാരല്ലേ ചെയ്യിപ്പിക്കേണ്ടത്? കേരള സർക്കാരും പൊതുമരാമത്ത് വകുപ്പുമാണ് അത് ചെയ്യിക്കേണ്ടത്. പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഈ അപകടം തെളിയിക്കുന്നത്'

4

നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ് മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (52) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാതയിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളിന് മുൻപിലുളള വലിയ കുഴയിൽ വീണാണ് അപകടം.ഇവിടെ കുഴിക്ക് രണ്ടടിയോളം താഴ്ചയുണ്ട്.ആഴ്ചകളായി ഈ കുഴി ഭീകരാവസ്ഥയിൽ തുടരുകയാണ്. അങ്കമാലി ബദരിയ ഹോട്ടലിലെ കാഷ്യർ ആയ ഹാഷിം ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം.

5

അപകടത്തിനു പിന്നാലെ രാത്രി തന്നെ നാഷനൽ ഹൈവേ അധികൃതർ റോഡിലെ കുഴിയടച്ചു.അതേസമയം സംഭവത്തിൽ ദേശീയപാത അതോറിറ്റിയുടെ വീഴചയെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിശദീകരണം. ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണം.കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണമെന്നും മന്ത്രി പ്രതികരിച്ചു

6

ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാന്‍ അതോറിറ്റി കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കുഴിയില്‍വീണ് ബൈക്ക് യാത്രികന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. ദേശീയപാതയിലെ കുഴിയടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പിനു പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണത്തിൽ വീഴ്ച വരുത്തിയ നിരവധി കരാറുകാർക്കു വിലക്കേർപ്പെടുത്തിയതുപോലെ കേന്ദ്രവും മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ദേശീയപാതയുടെ കരാറുകാരെ നിലയ്ക്കു നിർത്താൻ എന്തു കൊണ്ട് കേന്ദ്രത്തിനു കഴിയുന്നില്ലെന്നു മന്ത്രി ചോദിച്ചു.

വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+