ഒടുവില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും പറഞ്ഞു; മിഠായിത്തെരുവില്‍ വാഹനങ്ങള്‍ വേണ്ട

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മറ്റി തീരുമാനിച്ചു. മേയറുടെ ചേമ്പറില്‍ ചേര്‍ യോഗത്തില്‍ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ യുവി ജോസ് പങ്കെടുത്തു.

രജനിക്ക് സഹായവുമായി മോദിയുണ്ടാകം; താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് മുതൽകൂട്ട്

ജനുവരി 3 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ക്രിസ്മസ്- പുതുവത്സരാഘോഷം പ്രമാണിച്ച് ജനുവരി 2 വരെ നിരോധനം നിലവിലുണ്ട്. നേരത്തെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ നിര്‍ദ്ദേശാനുസരണമായിരുന്നു ഈ തീരുമാനം. ആഘോഷവേളകളില്‍ ഇത്തരത്തില്‍ മുന്‍പുതന്നെ നിരോധനം ഏര്‍പ്പെടുത്താറുണ്ട്. ഇനി രാത്രി 10 മണി മുതല്‍ രാവിലെ 10 വരെ ചെറിയ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കും. കോര്‍ട്ട് റോഡിലും എം.പി. റോഡിലും ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു.

smstreet

നിലത്ത് ഇഷ്ടിക പാകി നവീകരിച്ച മിഠായിത്തെരുവിലെ റോഡുകളില്‍ വാഹനം വേണ്ടെന്ന് നേരത്തെ അധികൃതര്‍ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ വന്‍പ്രതിഷേധമാണ് ഒരു വിഭാഗം വ്യാപാരികളില്‍നിന്ന് ഉണ്ടായത്. എംഎല്‍എ എം.കെ മുനീറിനെ കൈയേറ്റം ചെയ്യുന്ന ഘട്ടം വരെ ഉണ്ടായി. തുടര്‍ന്ന് വിഷയം കോര്‍പ്പറേഷന്‍ കൗണ്‍ിസിലിന് വിട്ടു. അവര്‍ താല്‍ക്കാലികമായി ഗതാഗതം തടഞ്ഞു. ഇപ്പോള്‍ ട്രാഫിക് റഗുലേറ്ററി അഥോറിറ്റികൂടി ഇടപെട്ട് ഗതാഗതം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Traffic regulatory commitee decided no vehicles in sm street

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്