ജെസിബി പാളത്തിലേക്ക് പാഞ്ഞുകയറി; മാവേലിയും മലബാറും ഉള്‍പ്പെടെ ട്രെയിനുകള്‍ വൈകി ഓടുന്നു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി : മെട്രോ നിര്‍മാണത്തിന് എത്തിച്ച ജെസിബി പാളത്തിലേക്ക് പാഞ്ഞുകയറി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ആലുവ കമ്പനിപ്പടിയിലാണ് സംഭവം. ചൊവ്വാഴ്ച അര്‍ധ രാത്രിക്ക് ശേഷമാണ് സംഭവം ഉണ്ടായത്.

നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ജെസിബി പാളത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ജെസിബി കാരയ്ക്കല്‍ എക്‌സ്പ്രസില്‍ തട്ടിയതായും വിവരങ്ങളുണ്ട്. എന്നാല്‍ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.

train

ജെസിബി ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.തെക്ക് നിന്ന് വടക്കോട്ടുള്ള ട്രെയിന്‍ ഗതാഗതമാണ് തടസപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന മാവേലി, മലബാര്‍, മാംഗ്‌ളൂര്‍ ട്രെയിനുകള്‍ രണ്ടര മണിക്കൂറോളം വൈകിയാണ് ഓടുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് എത്തിച്ചേരേണ്ട മാവേലി മൂന്ന് മണിക്കൂര്‍ വൈകി ആറരയോടെയാണ് കോഴിക്കോട് എത്തിയത്.

അതേസമയം വൈകിയ ട്രെയിനുകള്‍ കടത്തിവിടാന്‍ വേണ്ടി പിടിച്ചിട്ടതിനാല്‍ വേറെ ചില ട്രെയിനുകളും വൈകി ഓടുന്നുണ്ട്. രാത്രി വണ്ടികളാണ് വൈകി ഓടുന്നതെന്നും ഭൂരിപക്ഷം ട്രെയിനുകളും സമയക്രമം പാലിക്കുന്നുണ്ടെന്നും റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.അപകടമുണ്ടായി മണിക്കൂറുകള്‍ക്കകം തന്നെ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയില്‍വെ വ്യക്തമാക്കി.

English summary
JCB entered to track, train transportation stopped.
Please Wait while comments are loading...