16 വയസ്സില്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; പിന്നീട് നേടിയത് ജീവിതത്തിലെ വിജയം, തുറന്ന് പറഞ്ഞ് നാദിറ
കാസര്‍കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ സര്‍ക്കാര്‍ അംഗീകരിച്ച് തുടങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇവരുടെ ഉന്നമനത്തിനും ജീവിതത്തിനും വേണ്ടി ജോലികളും പദ്ധതികളും സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്നുണ്ട്.
എന്നിരുന്നാലും പൊതു സമൂഹത്തില്‍ ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അംഗീകരിക്കാന്‍ മടിയുള്ളവരിപ്പോഴുമുണ്ട്. ഈ അംഗീകരിക്കാതിരിക്കലുകളൊന്നും തങ്ങള്‍ക്ക് വിഷയമല്ലെന്ന രീതിയില്‍ ജീവിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ച് കേരള സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സംവരണത്തില്‍ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ ട്രാന്‍സ്വുമണാണ് കാസര്‍കോട് സ്വദേശിനി നാദിറ മെഹറിന്‍ കഴിഞ്ഞ ദിവസം മലയാളത്തിലെ വാര്‍ത്താ ചാനലായ 24ല്‍ വാര്‍ത്താ അവതാരികയുമായും നാദിറ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. എവിടെയും താന്‍ ട്രാന്‍സ്‌വുമണാണെന്ന് പറയാന്‍ മടിയില്ലാതെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുകയാണ് നാദിറ മെഹറിന്‍. തന്റെ ഇത്രയും കാലത്തെ ജീവിതം തുറന്ന് പറയുകയാണ് നാദിറ. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാദിറ മനസ് തുറക്കുന്നത്.

പഠനമാണ് എപ്പോഴും നാദിറയുടെ ലക്ഷ്യം. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എംഎ തിയേറ്ററിന് അഡ്മിഷന്‍ ലഭിച്ച സന്തോഷത്തിലാണ് നാദിറ. വിദ്യഭ്യാസം കിട്ടാതെ നിരവധി ട്രാന്‍സ് ജന്റെഴ്‌സിന്റെ ജീവിതം നിരന്തരം ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. വിദ്യാഭ്യാസമില്ലാത്തത്തിന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ആരും മാറ്റി നിര്‍ത്തരുത് എന്നൊരു ആഗ്രഹമാണ് മനസില്‍ ഉള്ളത്. അതിനാല്‍ എല്ലാറ്റിനേക്കാള്‍ പ്രധാന്യം വിദ്യാഭ്യാസത്തിനാണ് നല്‍കുന്നത് നാദിറ പറയുന്നു. തന്നെ സംബന്ധിച്ച് മികച്ച വിദ്യഭ്യാസം ഉള്ളതായിരിക്കാം തനിക്ക് അവസരങ്ങള്‍ ലഭിച്ച്‌കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ 24 ചാനലിലെ വാര്‍ത്ത വായിക്കാന്‍ സാധിച്ചതില്‍ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നും നാദിറ പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നിശ്ചിത മേഖലൃയെന്നൊന്നുമില്ല. ഒരു സ്ത്രീക്കും പുരുഷനും ആവുന്നതെന്തും ഒരു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സാധിക്കും. അത്തരം കഴിവുകള്‍ തനിക്ക് ഒന്നില്‍ കൂടുതല്‍ തെളിയിക്കാന്‍ സാധിച്ചുവെന്നും നാദിറ പറഞ്ഞു. നിലവില്‍ എഐഎസ്എഫ് ന്റെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറായും വുമണ്‍ വിങ്ങിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറായും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മേഖലകളിലും ഉയര്‍ത്തിപിടിക്കുന്ന ആശയം താനൊരു ട്രാന്‍സ് വുമണ്‍ ആണെന്ന് തന്നെയാണെന്നാണ് നാദിറ പറയുന്നത്. കേരള സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള റിസര്‍വേഷന്‍ ഉപയോഗിച്ച്‌കൊണ്ട് കേരള സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ ഫീസും ഒക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠിക്കാന്‍ സാധിക്കുന്ന ആദ്യത്തെ പിജി സ്റ്റുഡന്റ് ആണ് നാദിറ. അത് മുഴുവന്‍ പൂര്‍ത്തിയാക്കിയെന്നും നാദിറ പറയുന്നു. ആ കോളേജിലെ എല്ലാ രീതിയിലുമുള്ള അവസരങ്ങളെയും ഉപയോഗപ്പെടുത്തികൊണ്ട് തന്നെയാണ് തന്റെ പഠനം.

എന്നാല്‍ ഈ നേട്ടങ്ങള്‍ക്കിടയിലും നാദിറ അനുഭവിച്ച ബുദ്ധിമുട്ടുകളുമുണ്ട്. താന്‍ ഇടപെട്ടിരുന്ന എല്ലാ മേഖലയിലും സ്ത്രീക്കും പുരുഷനും മാത്രമാണ് എല്ലാമുള്ളതെന്നും അത് പാടില്ലെന്നും ട്രാന്‍സ്‌ഡെന്‍ഡറുകള്‍ക്കും പ്രത്യേകം സംവരണം വേണമെന്നും നാദിറ പറയുന്നു. വാഷ്‌റൂമും കലോത്സവവുമാണ് ഇതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ എല്ലാം തന്റെ പ്രയത്‌നത്തിന്റെ ഫലം മൂലം നേടിയെടുക്കാന്‍ സാധിച്ചുവെന്നും നാദിറ പറയുന്നു. യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ സ്ത്രീക്കും പുരുഷനുമൊപ്പം ട്രാന്‍സ്‌ജെന്‍ഡറിനും പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത് നേതിയെടുക്കുകയും ചെയ്തു. കൂടാതെ അതിലൂടെ 23 വര്‍ഷങ്ങള്‍ക്കു ശേഷം കേരള യൂണിവേഴ്‌സിറ്റിയുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് യൂണിവേഴ്‌സിറ്റി കോളേജിന് നേടിക്കൊടുക്കാന്‍ സാധിച്ചത് തന്നിലൂടെയാണെന്നും അതില്‍ സന്തോഷവും അഭിമനവുമുണ്ടെന്നും നാദിറ പറയുന്നു.

എന്നാല്‍ ഏതൊരു മേഖലയിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിമ്‌റ്റേഷന്‍സ് ഉണ്ട്. എതൊരു ഫോം എടുത്ത് കഴിഞ്ഞാലും അതില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ന് പ്രത്യേകം ഒരു കോളം ഒന്നും ഉണ്ടാവില്ല. അതുപോലെ തന്നെയാണ് ബാത്‌റൂം. തനിക്ക് ശേഷം വരുന്നവര്‍ക്ക് എങ്കിലും ഒരു സ്‌പെഷ്യല്‍ ബാത്‌റൂം ഉണ്ടാകാന്‍ വേണ്ടി താന്‍ ഒത്തിരി പ്രയത്‌നിച്ചുവെന്നും നാദിറ പറയുന്നു. കൂടാതെ ഇലക്ഷിനുള്‍പ്പെടെ ട്രാന്‍സ്‌പേഴ്‌സണായിട്ട് തന്നെ മത്സരിക്കാന്‍ സാധിച്ചുവെന്നും തുടക്കമായതിനാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നുവെന്നും എന്നാല്‍ തനിക്ക് ശേഷം വരുന്നവര്‍ക്ക് ആ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും നാദിറ പറയുന്നു.

പതിനാറാം വയസില്‍ വീട്ടുകാര്‍ തന്നെ ഇറക്കിവിടുകയായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും തന്റെ കുടുംബത്തെ കുറ്റം പറയാനില്ലെന്നും നാദിറ പറയുന്നു. കാരണം എല്ലാവരും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പറയുമ്പോള്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് തന്റെ കുടുംബവും ചിന്തിച്ചത്. അവര്‍ക്ക് ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് അറിയാഞ്ഞിട്ടാണ്. ഇത്തരം മനുഷ്യരൊന്നും ഒരിടത്തും രക്ഷപ്പെടില്ല. അവര് യാചകരാണ് അല്ലെങ്കില്‍ സെക്‌സ് വര്‍ക്കേഴ്‌സ് ആണ്,അവരില്‍ വല്യ മാറ്റം ഉണ്ടാകില്ല എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിച്ചിരുന്നു. മുസ്ലിം മത ബാക്ക്ഗ്രൗണ്ട് ഉള്ള ഒരാളായത് കൊണ്ട് തന്നെകുടുംബത്തിന് ഒട്ടും അംഗീകരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അംഗീകരിച്ചാല്‍ സമൂഹം എങ്ങനെ വിലയിരുത്തും എന്ന ഭയവും കുടുംബത്തിന്റെ അവസ്ഥയും കാരണമാണ് അവര്‍ക്ക് അത്തരം നിലപാട് സ്വീകരിക്കേണ്ടി വന്നത്തന്നെ ഇപ്പോഴും കുടുംബം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോഴും ഒറ്റയ്ക്കുനിന്ന് ഒത്തിരി പൊരുതി ജീവിക്കേണ്ടി വരുന്ന ഒരാള്‍ തന്നെയാണ്. എന്നാല്‍ തന്റെ കുടുംബത്തിന് ഒരിക്കലെങ്കിലും അഭിമാനിക്കാവുന്ന ഒരു നിമിഷം താന്‍ നല്‍കിയിട്ടുണ്ട്. അത് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും നാദിറ പറയുന്നു. സോസൈറ്റി മാറുന്നുണ്ട് അത് താഴെ തട്ടില്‍ നിന്ന് തന്നെ മാറുകയാണെങ്കില്‍ ആ മാറ്റം എന്റെ ഫാമിലിയിലും ഉണ്ടാകും എന്ന് വിശ്വസിക്കുന്നുവെന്നും ആ വിശ്വാസത്തിന്റെ പേരിലാണ്ഇപ്പോഴും ജീവിക്കുന്നതെന്നും നാദിറ പറയുന്നു.

വീട് വിട്ടിറങ്ങുമ്പോള്‍ മുന്നോട്ടുള്ള വഴി എങ്ങനെയാണ് എന്ന ചിന്തയായിരുന്നു മനസ് മുഴുവന്‍, കാരണം കുടുംബം അംഗീകരിക്കാത്ത ഒരാളെ സമൂഹം എങ്ങനെ അംഗീകരിക്കും എന്നാണ് ഇത് കുട്ടിക്കാലം മുതല്‍ തന്നെ തന്റെ മനസിനെ വല്ലാതെ സ്വീധീനിച്ചു. കുടുംബത്തിന് വേണ്ടി ആത്മഹത്യ ചെയ്യാന്‍ ഒരിക്കല്‍ കയറെടുത്തിരുന്നു. എന്നാല്‍ അന്നത് ചെയ്യാന്‍ തോന്നാഞ്ഞത് വളരെ നന്നായെന്ന് ഇപ്പോള്‍ തോനുന്നുവെന്നും നാദിറ പറയുന്നു. കാരണം ഞാന്‍ ഇപ്പോള്‍ എന്നെ തന്നെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാരണം ഫാമിലി ഇല്ലെങ്കിലും നമുക്ക് ചില കാര്യങ്ങള്‍ സാധിക്കുമെന്നും നാദിറ പറയുന്നു.ഒരുപാട് പേര്‍ തന്നെ മോട്ടിവേറ്റ് ചെയ്തിരുന്നു ഈ നിമിഷവും കടന്ന് പോകും എന്ന വാക്ക് ജീവിതത്തില്‍ ഏറെ സ്വീധിനിച്ചിരുന്നു. തനിക്ക് മുമ്പേ കടന്നുപോയവരുടെ ജീവിതത്തിലെ നല്ല വശങ്ങള്‍ കൂടുകതലായി തന്നെ മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് പ്രചോദനം എന്നുപറയുന്നത് എനിക്ക് എപ്പോഴും ഞാന്‍ തന്നെയായിരുന്നു. ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റഅ എന്ന സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുക എന്നത് ഒരു ആഗ്രഹമായിരുന്നു. ഇപ്പൊ അത് ചെയ്യുന്നു. ഇനിയും അവസരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ട്രാന്‍സ്‌ജെന്‍ഡറാണ് എന്നുള്ളതില്‍ അഭിമാനിക്കുന്നുണ്ട്. തങ്ിങളെ പോലുള്ള ഒരുപാട് മനുഷ്യര്‍ ചുറ്റുമുണ്ടെന്ന് സമൂഹത്തിന് ബോധവല്‍ക്കരണം നല്‍കി അവരെ മുന്നോട്ട് കൈപിടിച്ച് കൊണടുവരാന്‍ സാധിക്കണം. കാരണം തനിക്ക് ശേഷം വരുന്നഒരു ട്രാന്‍സ് പേഴ്‌സണിനും താന്‍ ഒറ്റക്കായിരുന്നു എന്ന ചിന്തയുണ്ടാകാന്‍ പാടില്ലെന്നും നാദിറ പറയുന്നു. ഞാനോനു ട്രാന്‍സ് പേഴ്‌സണാണ് എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമാണ്. ട്രാന്‍സ്ജെന്റര്‍ അല്ലേ ന്ന് ചോദിക്കുമ്പോള്‍ ഞാന്‍ നാദിറാ എന്നാണ് പറയാറ്. ട്രാന്‍സ്‌ജെന്‍ഢര്‍മാര്‍ ഒരിക്കലും സെക്‌സ് വര്‍ക്കര്‍മാരല്ല എന്ന് നിരന്തരം തെളിയിച്ച വന്നവരാണ്.

മുന്‍കാലങ്ങള്‍ പരിശോധിച്ചാല്‍പോലും അത് അവരുടെ വ്യക്തി പരമായിട്ടുള്ള കരയമായിട്ട് മാത്രം കാണാത്തതുകൊണ്ടുള്ള പ്രശ്‌നമാണ്.ഇപ്പോഴും ഇത്തരത്തിലുള്ള ജീവിതമാര്‍ഗം തിരഞ്ഞെടുക്കുന്ന ഒരുപാട് സ്ത്രീകളും പുരുഷന്മാരും ട്രാന്‍സ് ജന്റെസും ഉള്ള സോസൈറ്റിയിലാണ് ജീവിക്കുന്നത് എന്ന് കരുതി എല്ലാവരും അത് ചെയ്യണമെന്നില്ല. കാരണം വീട് വീട്ടിറങ്ങി കഴിഞ്ഞാല്‍ റോഡിലിറങ്ങി നിക്കണം എന്നുള്ള ആഗ്രഹത്തോടെ ആരും ജീവിക്കില്ല. ഭിന്ന ലിംഗക്കാര്‍, ഭിന്ന ലിംഗം, എന്ന വാക്കുകളാണ് തങ്ങള്‍ സെക്‌സ് വര്‍ക്കറാണ് എന്ന് തോന്നിപ്പിക്കുന്നത്. ഇത് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കാണുമ്പോള്‍ അവര്‍ ലിംഗങ്ങളെയാണ് ഫോക്കസ് ചെയ്യുന്നത് ഏന് ധാരണ ഉണ്ടാകും. അതും ഒരു കാരണമായിരുന്നു ഇങ്ങനെ തുറിച്ചുനോക്കാനും മറ്റും ആള്‍ക്കാര്‍ക്ക് കാരണമായത്. മറ്റേത് സംസ്ഥാനത്തേക്കാള്‍ ജീവിക്കാന്‍ പറ്റിയ ഇടമാണ് കേരളം. കേരളം സുരക്ഷിതമായ സ്‌പേസ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് സോഷ്യല്‍ സ്ട്രക്ചര്‍ ന്റെ ഭാഗമായിട്ടാണ്. ഇപ്പോ ചെറുതായെങ്കിലും നമ്മുടെ അവകാശങ്ങള്‍ ചോദിക്കാനും നേടിയെടുക്കാനും സാധിക്കുന്നുണ്ടെന്നും നാദിറ പറയുന്നു. ഒരു ഇസ്ലാം മത വിശ്വാസിയാണ് താന്‍, അത്തരത്തില്‍ ജീവിക്കുകയും മരിക്കുകയും വേണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നൊരു വിശ്വസികൂടിയാണ്. പക്ഷെ മതം വിലക്കപ്പെട്ട വ്യക്തികൂടിയാണ്. എന്നാല്‍ ഒരു ട്രാന്‍്‌സ്‌പേഴ്‌സണ്‍ ആയിരുന്നിട്ട് കൂടി തന്റെ പള്ളിയില്‍ തന്നെ അംഗീകരിച്ചിരുന്നു ഇത് വലിയ സന്തോഷമുള്ള കാര്യമാണ്. അവര്‍ എന്റെ മരണവും വിവാഹവും ഒക്കെ ചെയ്ത് തരാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അതൊക്കെ എന്റെ ഇടപെടല്‍ കൊണ്ട് അവര്ക് ചെയ്ത് തന്നെ മതിയാകു എന്നുള്ളത് കൊണ്ടാണ്. മത ഗ്രന്ഥങ്ങളില്‍ ഇത്തരം മനുഷ്യന്മാര്‍ തെറ്റാണ് പാപമാണ് എന്ന് കാണിക്കുന്നുണ്ടെങ്കില്‍ അന്ന് അത്തരം ആളുകള്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകൂടിയാണ് മത ഗ്രന്ഥങ്ങള്‍ കാണിക്കുന്നതെന്നും നാദിറ പറയുന്നു. എന്നോട് ചോദിക്കുന്നവര്‍ക്കെയും മാക്‌സിമം സഹായിക്കാനാണ് ശ്രമിച്ചത്. ഒത്തിരി അവസരങ്ങളാണ് വരും തലമുറകള്‍ക്കുള്ളത്. അതൊക്കെ ഉപയോഗപ്പെടുത്തി പഠിച്ച് മിടുക്കരവാുക എന്ന് മാത്രമാണ് പറയാനുള്ളത്.
Recommended Video

ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. ഇവിടെ പി എസ് സി ക്കൊ അല്ലെങ്കില്‍ ജോലി സംവരണമോ ഒന്നും കൃത്യമായിട്ട് ഒരു ട്രാന്‍സിനും എവിടെയും പറഞ്ഞിട്ടില്ല. കേരള സര്‍ക്കാര്‍ ഒരു കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ അതിനെ ബ്രേക്ക് ചെയ്യുന്ന രീതിയില്‍ ഒരു നിയമം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങള്‍ നിരന്തരം നടക്കുന്നുണ്ട്. പോലീസുകാര്‍ക്ക് പോലും കൃത്യമായ ധാരണയില്ല തങ്ങളെ ഏതില്‍ ഉള്‍പ്പെടുത്തണമെന്നതില്‍. നിങ്ങള്‍ സര്‍ജറി കഴിഞ്ഞതാണോ സ്ത്രീ ആണോ എന്ന് ചോദിക്കാറുണ്ട്. അതൊരിക്കലും ചോദിക്കാന്‍ പാടില്ലാത്തതാണ്. ഇനിയും ആവശ്യങ്ങള്‍ ഒരുപാടുണ്ട്.












Click it and Unblock the Notifications