ജ്ഞാനപീഠം പുരസ്കാരം നേടിയത് 2 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; കുമരനെല്ലൂര്‍ സ്കൂളിന് അത്യപൂര്‍വ്വ നേട്ടം
പാലക്കാട്: 2019 ലെ ജ്ഞാനപീഠം പുരസ്കാരം കവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ലഭിച്ചതോടെ കുമരനെല്ലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന് സ്വന്തമായത് അത്യപൂര്‍വ്വ നേട്ടം. മലയാള സാഹിത്യ ലോകത്തിന് ജ്ഞാനപീഠ ജേതാക്കളായ രണ്ട് മഹത് വ്യക്തിത്വങ്ങളെയാണ് കുമരനെല്ലൂര്‍ സ്കൂള്‍ സംഭാവന നല്‍കിയത്. എംടി വാസുദേവന്‍ നായരാണ് ജ്ഞാനപീഠം പുരസ്കാരം ലഭിച്ച കുമരനെല്ലൂര്‍ സ്കൂളിലെ മറ്റൊരു പൂര്‍വ്വ വിദ്യാര്‍ത്ഥി.
കുമരനെല്ലൂര്‍ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമാണ് അക്കിത്തം കോഴിക്കോട് സാമൂതിരി കോളേജില്‍ ഇന്‍ര്‍ മീഡിയറ്റിന് ചേരുന്നത്. മലമക്കാവ് പ്രാഥമിക സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂള്‍ പഠനത്തിനായാണ് എംടി വാസുദേവന്‍ നായര്‍ കുമരനെല്ലൂര്‍ സ്കൂളില്‍ എത്തുന്നത്. 1995 ലാണ് എംടി വാസുദേവന്‍ നായര്‍ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്നത്.

ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകളും, 2008 ലെ എഴുത്തച്ഛന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2017 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടേയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായി 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്.
1884 ല്‍ കുണ്ടുകുളങ്ങര പുളിയശ്ശേരി ചാപ്പൻ നായർ തുടങ്ങിവെച്ച കേരളവിദ്യാശാലയാണ് ജി എച് എസ് കുമരനെല്ലൂരായി ഇന്ന് അറിയപ്പെടുന്നത്. 1929 ജൂലൈ 2നു ഹൈസ്കൂളായി ഉയർത്തപ്പെട്ട വിദ്യാലയത്തില്‍ 2000 ത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications