ഇനി ഒന്നരമാസത്തേക്ക് മീനും കിട്ടില്ല! സംസ്ഥാനത്ത് ഇന്നു മുതൽ ട്രോളിംഗ് നിരോധനം,സൗജന്യ റേഷൻ നൽകും

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 14 ബുധനാഴ്ച മുതൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു. ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം. പൊതുവേ മത്സ്യക്ഷാമം രൂക്ഷമായ കേരള തീരത്ത് ട്രോളിംഗ് നിരോധനം കൂടി ആരംഭിച്ചതോടെ മത്സ്യക്ഷാമത്തിന്റെ തീവ്രത കൂടുമെന്ന് തീർച്ചയാണ്.

സംസ്ഥാനത്തിന്റെ ട്രോളിംഗ് നിരോധനത്തിന് പുറമേ തീരത്ത് നിന്നും 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്റെ നിരോധനവും നിലവിൽ വന്നിട്ടുണ്ട്. ഇതു കർശനമായി പാലിക്കാൻ മറൈൻ എൻഫോഴ്സ്മെന്റിനും തീരരക്ഷാ സേനയ്ക്കും ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

boat

യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾക്ക് കടലിൽ പോകുന്നതിനാണ് നിരോധനം, എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണമില്ല. അതേസമയം എല്ലാ അന്യസംസ്ഥാന ബോട്ടുകളും കേരള തീരം വിട്ടുപോകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ട്രോളിംഗ് നിരോധനകാലത്ത് വറുതിയിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകും. മത്സ്യബന്ധന യാനങ്ങൾക്ക് ഇന്ധനം നൽകുന്ന തീരപ്രദേശത്തെ എല്ലാ പെട്രോൾ ഡീസൽ ബങ്കുകളും അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമാകുമെന്നതും, മീനിന് വില കുതിച്ചുകയറുമെന്നതും തീർച്ചയാണ്.

English summary
trolling prohibition starts from today.
Please Wait while comments are loading...