• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി സർക്കാർ കാലത്തെ പിഎസ്സി നിയമനം; കണക്കുകൾ നിരത്തി മറുപടി

കണ്ണൂര്‍: പിഎസ്സി നിയമനങ്ങൾ നടക്കുന്നില്ലെന്ന ആരോപണത്തിൽ പ്രതികരിച്ച് ടിവി രാജേഷ് എംഎൽഎ. 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2020 ഏപ്രില്‍ 30 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നല്‍കിയ ഉദ്യോഗാര്‍ഥികളുടെ എണ്ണം 1,33,132 ആണ്. അതേ സമയം ഇപ്പോള്‍ നിലവിളിക്കുന്ന മനോരമയുടേയും പ്രതിപക്ഷത്തിന്‍റെയും യുഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ നിയമനം നല്‍കിയത് 1,23,104 പേര്‍ക്ക് മാത്രമാണ്, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു, പോസ്റ്റ് വായിക്കാം

മനോരമയും ഏഷ്യാനെറ്റും

മനോരമയും ഏഷ്യാനെറ്റും

നിയമനമാണ് പ്രശ്നം. പിണറായി വിജയന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ മേഖലയില്‍ നിയമനം നടത്തുന്നില്ലെന്ന് പറഞ്ഞ് മനോരമയും ഏഷ്യാനെറ്റും നിലവിളിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. മനോരമ ഇന്ന് ഈ വിഷയത്തിൽ മുഖപ്രസംഗവും ഏഴുതി. മനോരമ വാര്‍ത്ത നല്‍കും പ്രതിപക്ഷ നേതാവ് അത് വീണ്ടും പറയാന്‍ വേണ്ടി വാര്‍ത്താ സമ്മേളനം വിളിക്കും. അത് ചില മാധ്യമങ്ങള്‍ ഏറ്റുപാടും. ഇതാണ് ഇവിടെ നടക്കുന്നത്. വസ്തുതകള്‍ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ല. മനോരമയും പ്രതിപക്ഷ നേതാവും പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കാനുള്ള ത്വര പോലും Ldf ഗവ. ൻ്റെ കാലത്ത് ഇത്തരം മാധ്യമങ്ങള്‍ക്കുണ്ടാകുന്നില്ലെന്നത് യാദൃശ്ചികമല്ല. പക്ഷെ, ചിലത് പറയാതിരിക്കാനാകില്ല.

ഉദ്യോഗാര്‍ഥികളുടെ എണ്ണം

ഉദ്യോഗാര്‍ഥികളുടെ എണ്ണം

കേരളത്തില്‍ പബ്ലിക് സര്‍വീസ് കമീഷന്‍ ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നവരുടെ അറിവിലേക്കായുളള കുറച്ച് കണക്കുകളാണിത്. 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2020 ഏപ്രില്‍ 30 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നല്‍കിയ ഉദ്യോഗാര്‍ഥികളുടെ എണ്ണം 1,33,132 ആണ്. അതേ സമയം ഇപ്പോള്‍ നിലവിളിക്കുന്ന മനോരമയുടേയും പ്രതിപക്ഷത്തിന്‍റെയും യുഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ നിയമനം നല്‍കിയത് 1,23,104 പേര്‍ക്ക് മാത്രം. (2015 ജൂണ്‍ 4 മാസത്തിലെ കണക്ക്). ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേക്കാള്‍ പതിനായിരത്തിലേറെ നിയമനങ്ങള്‍ പിണറായി സര്‍ക്കാര്‍ കൂടുതല്‍ നടത്തി എന്നാണല്ലോ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച പുതിയ തസ്തികകള്‍ നിരവധിയാണ്. യുഡിഎഫ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തതാണോ ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്ത കുറ്റം. മനോരമയ്ക്ക് മനസിലായില്ലെങ്കില്‍ ഒന്ന് കൂടി വിശദമായി പറയാം.

ഈ കാലയളവില്‍ പ്രസിദ്ധീകരിച്ചു

ഈ കാലയളവില്‍ പ്രസിദ്ധീകരിച്ചു

ആരോഗ്യ-സാമൂഹ്യനീതി മേഖലയില്‍ 5985 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്‍റെ ഭാഗമായി 1990 നിയമനങ്ങള്‍. പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ 4933 പുതിയ തസ്തികകള്‍. ഹയര്‍സെക്കണ്ടറിയില്‍ 3540 തസ്തികകള്‍. ലോക്ക്ഡൌണ്‍ കാലത്തുപോലും 10054 പേര്‍ക്ക് പിഎസ്സി അഡ്വൈസ് മെമ്മോ അയച്ചു. 55 റാങ്ക്ലിസ്റ്റും ഈ കാലയളവില്‍ പ്രസിദ്ധീകരിച്ചു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ താല്‍ക്കാലിക നിയമനങ്ങളുടെ കണക്കു നോക്കാം. 2011-12ല്‍ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 31,899. 2012-13 ല്‍ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 25,136. എല്‍ഡിഎഫ് വന്നശേഷം 2020-21 ല്‍ താല്‍ക്കാലിക നിയമനങ്ങള്‍ ആകെ 11,674 മാത്രം. മൂന്നിലൊന്നായി കുറഞ്ഞു. ആരാണ് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി ഉദ്യോഗാര്‍ത്ഥികളുടെ അവസരം കുറച്ചത്.?

റെക്കോഡ് നിയമനങ്ങൾ

റെക്കോഡ് നിയമനങ്ങൾ

സ. വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍ റെക്കോഡ് നിയമനങ്ങള്‍ നടത്തിയ സര്‍ക്കാരായിരുന്നു. എത്ര നിയമനശുപാര്‍ശകള്‍ ആ കാലയളവില്‍ പോയിട്ടുണ്ടാകും. 2006 - 11 കാലയളവില്‍ 1.65 ലക്ഷത്തില്‍പരം ശുപാര്‍ശകള്‍ കേരള പിഎസ്സി അയച്ചിട്ടുണ്ടെന്നാണ് കണക്ക്. 2011-16 കാലയളവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ആയത് 1.54 ലക്ഷമായിരുന്നു. നിയമസഭാ രേഖയുണ്ട് തെളിവായി. മനോരമയ്ക്ക് പരിശോധിക്കാം. ഇനി മനോരമ പരിശോധിച്ചില്ലെങ്കിലും മറ്റ് മാധ്യമങ്ങള്‍ക്ക് പരിശോധിക്കാമല്ലോ. മൊബൈലിലും കമ്പ്യൂട്ടറിലും വരെ ഇന്ന് നിയമസഭാ രേഖ ലഭിക്കും. ആ കാലത്താണ് തെറ്റിദ്ധാരണ പരത്തുന്നത്.

അഞ്ച് വർഷത്തെ കണക്ക്

അഞ്ച് വർഷത്തെ കണക്ക്

മേല്‍പരാമര്‍ശിച്ച രണ്ട് സര്‍ക്കാരുകളുടെയും അഞ്ച് വര്‍ഷത്തെ കണക്കാണ് മുകളില്‍ പറഞ്ഞത്. ഇപ്പോള്‍, പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് നാല് വര്‍ഷം കൊണ്ട് നിയമനം 1.33 ലക്ഷമായി. (2020 ഏപ്രില്‍ 30 വരെ). ഒരു വര്‍ഷം 33,000 നിയമനങ്ങള്‍ ഇക്കാലയളവില്‍ നടന്നിട്ടുണ്ട്. ആ ശരാശരി വെച്ച് കണക്കാക്കിയാല്‍ 1.66 ലക്ഷം നിയമനങ്ങള്‍ ഈ ഭരണത്തില്‍ പ്രതീക്ഷിക്കാം. ആ കണക്ക് തന്നെ 2006-11 കാലയളവിലെ റെക്കോഡിനെ മറികടക്കുന്നതാണ്. 2006 മുതലുള്ള കണക്ക് പരിഗണിച്ചാല്‍ ഈ റെക്കോഡിന് അല്‍പം കൂടുതല്‍ കയ്യടി നല്‍കണം. രണ്ട് പ്രളയങ്ങളും, കോവിഡും, സാമ്പത്തികപ്രതിസന്ധികളുടെയും ഇടയിലൂടെയാണ് ഈ റെക്കോഡ് പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചത്. അതൊരു ചെറിയ കാര്യമല്ല. അപ്പോള്‍, സര്‍ക്കാര്‍ തൊഴിലന്വേഷകരുടെ നല്ല കാലം ഏതാണെന്ന് ഇനി സംശയം വേണ്ടല്ലോ അല്ലേ. ?

എത്ര പരിഹാസ്യമാണ്

എത്ര പരിഹാസ്യമാണ്

ഒരു വെല്ലുവിളിയും നേരിടാതിരുന്ന കാലത്തും നിയമനനിരോധനം നടപ്പാക്കിയ സർക്കാറുകൾക്ക് നേതൃത്വം നൽകിയ രാഷ്ട്രീയപാര്‍ട്ടികളൊക്കെ ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളെയോര്‍ത്ത് തേങ്ങുകയും മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്യുന്ന കാഴ്ച എത്ര പരിഹാസ്യമാണ്. കോവിഡിന്‍റെ പേര് പറഞ്ഞ് പൊതുമേഖലയില്‍ ലഭ്യമായ അവശേഷിക്കുന്ന അവസരങ്ങള്‍ കൂടി കേന്ദ്രം കുഴിവെട്ടി മൂടുന്ന കാലഘട്ടത്തിലാണ് ഇവിടെ പതിനായിരത്തിലേറെ അഡ്വൈസുകള്‍ ഉദ്യോഗാര്‍ത്ഥികളെ തേടി എത്തിയത്.വ്യത്യാസം രാഷ്ട്രീയത്തിന്‍റേതാണ്. സാധാരണക്കാരന് താങ്ങായി പൊതുമേഖലയെ ശാക്തീകരിച്ച് നിലനിര്‍ത്തേണ്ടതുണ്ടെന്ന നിശ്ചയമുള്ള രാഷ്ട്രീയത്തിന്‍റെ ഫലമാണത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും ആര്‍ദ്രവുമൊക്കെ ഇനിയുമിനിയും പൊതുമേഖലയെ ശാക്തീകരിക്കുംപ്രതിദിനം 20,000 കൊവിഡ് കേസ്;

'എങ്ങനെ നോക്കിയിട്ടും കണക്കുകൾ അങ്ങോട്ട് ചേരുന്നില്ല'

രാജ്യത്ത് അഭിപ്രായം പറയാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ?; സർക്കാരിനെതിരെ സോണിയ ഗാന്ധി

English summary
TV Rajesh About PSC Appointments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X