കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ പത്മജ ജയിക്കുമെന്ന് ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേ; ഇഞ്ചോടിഞ്ച് പോരാട്ടം, സുരേഷ് ഗോപി രണ്ടാമത്

Google Oneindia Malayalam News

തൃശൂര്‍: ഇത്തവണ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേ. പത്മജ വേണുഗോപാല്‍ ആണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. പി ബാലചന്ദ്രനാണ് ഇവിടത്തെ സിപിഐ സ്ഥാനാര്‍ത്ഥി.

 ആ കളി ഇത്തവണ കോണ്‍ഗ്രസില്‍ നടക്കില്ല: പ്രത്യേക സംഘത്തെ ഇറക്കി എഐസിസി, ലക്ഷ്യം വിജയം മാത്രം ആ കളി ഇത്തവണ കോണ്‍ഗ്രസില്‍ നടക്കില്ല: പ്രത്യേക സംഘത്തെ ഇറക്കി എഐസിസി, ലക്ഷ്യം വിജയം മാത്രം

'ബീഫ് കഴിക്കാനുള്ള അനുമതി കുമ്മനം രാജശേഖരൻജി കേരളീയർക്കു നൽകി, ഭാഗ്യം', ട്രോളി തോമസ് ഐസക് 'ബീഫ് കഴിക്കാനുള്ള അനുമതി കുമ്മനം രാജശേഖരൻജി കേരളീയർക്കു നൽകി, ഭാഗ്യം', ട്രോളി തോമസ് ഐസക്

പത്മജ വേണുഗോപാലിന് നേരിയ മുന്‍തൂക്കമുണ്ട് എന്നാണ് ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. സര്‍വ്വേ പ്രകാരം, രണ്ടാം സ്ഥാനത്തുള്ള സുരേഷ് ഗോപിയും ഒന്നാം സ്ഥാനത്തുള്ള പത്മജ വേണുഗോപാലും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. അതുപോലെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഏറെ പിറകിലും അല്ല.

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

തൃശൂരിലെ സ്ഥിതി

തൃശൂരിലെ സ്ഥിതി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6,987 വോട്ടിനായിരുന്നു മന്ത്രി വിഎസ് സുനില്‍ കുമാര്‍ വിജയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ സിപിഐ മാനദണ്ഡ പ്രകാരം വിഎസ് സുനില്‍ കുമാറിനെ മാറ്റി നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന മണ്ഡലം ആണ് തൃശൂര്‍.

സുനിൽ കുമാർ

സുനിൽ കുമാർ

വിഎസ് സുനില്‍കുമാറിലൂടെ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐ മണ്ഡലം തിരിച്ചുപിടിച്ചത്. തുടര്‍ച്ചയായി അഞ്ച് തവണ കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും ആയ തേറമ്പില്‍ രാമകൃഷ്ണന്‍ വിജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ തവണയും പത്മജ വേണുഗോപാല്‍ ആയിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

സുരേഷ് ഗോപി

സുരേഷ് ഗോപി

സുരേഷ് ഗോപി ഇത്തവണ തൃശൂരില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ആദ്യം മുതലേ ബിജെപിയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. സിനിമാ തിരക്കുകള്‍ കാരണം മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. അതിനിടെ ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ആവുകയും ചെയ്തു.

സുരേഷ് ഗോപിയുടെ പ്രകടനം

സുരേഷ് ഗോപിയുടെ പ്രകടനം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ ആയിരുന്നു. മൂന്നാം സ്ഥാനത്ത് മാത്രമേ എത്താന്‍ സാധിച്ചുള്ളു എങ്കിലും മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ സമാഹരിക്കാന്‍ അന്ന് ബിജെപിയ്ക്ക് സാധിച്ചിരുന്നു.

പത്മജ വേണുഗോപാൽ

പത്മജ വേണുഗോപാൽ

പത്മജ വേണുഗോപാലിനെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഇതുവരെ പലതവണ മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും വിജയിക്കാന്‍ പത്മജയ്ക്ക് കഴിഞ്ഞിട്ടില്ല. കെ കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയും ആണ് പത്മജ. കെ മുരളീധരന്‍ ഇത്തവണ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.

സുനിൽകുമാറിന് വേണ്ടി

സുനിൽകുമാറിന് വേണ്ടി

ഇത്തവണ വിഎസ് സുനില്‍കുമാറിനെ തന്നെ രംഗത്തിറക്കണം എന്ന ആവശ്യം സിപിഐയില്‍ ഉയര്‍ന്നിരുന്നു. ഭരണത്തുടര്‍ച്ച എന്ന സാധ്യത മുന്‍നിര്‍ത്തിയായിരുന്നു ഈ ആവശ്യം. എന്നാല്‍ പാര്‍ട്ടി മാനദണ്ഡങ്ങള്‍ മാറ്റേണ്ടതില്ലെന്ന നിലപാടായിരുന്നു സിപിഐ എടുത്തത്.

എന്ത് സംഭവിക്കും

എന്ത് സംഭവിക്കും

കഴിഞ്ഞ തവണ സുനില്‍ കുമാര്‍ വിജയിച്ചത് രാഷ്ട്രീയ വോട്ടുകള്‍ കൊണ്ട് മാത്രമല്ലെന്നാണ് വിലയിരുത്തല്‍. വ്യക്തിപരമായ വോട്ടുകളും അദ്ദേഹത്തിന് ഗുണം ചെയ്തിരുന്നു. എന്നാല്‍ സുനില്‍ കുമാര്‍ മാറുമ്പോള്‍ ആവോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമോ എന്നാണ് ചോദ്യം.

ഇരട്ടച്ചങ്കന്‍ പൊളിയാണ്, പക്ഷേ വോട്ട് ധര്‍മജന്, ബാലുശ്ശേരിയില്‍ പ്രചാരണത്തിനിറങ്ങി തെസ്‌നി ഖാന്‍!!ഇരട്ടച്ചങ്കന്‍ പൊളിയാണ്, പക്ഷേ വോട്ട് ധര്‍മജന്, ബാലുശ്ശേരിയില്‍ പ്രചാരണത്തിനിറങ്ങി തെസ്‌നി ഖാന്‍!!

ഗുരുവായൂരും തൃശ്ശൂരും കൈവിടും? 9 സീറ്റിൽ അട്ടിമറി?മുട്ടിടിച്ച് എൽഡിഎഫ്..5 സീറ്റ് പിടിക്കാൻ യുഡിഎഫ്ഗുരുവായൂരും തൃശ്ശൂരും കൈവിടും? 9 സീറ്റിൽ അട്ടിമറി?മുട്ടിടിച്ച് എൽഡിഎഫ്..5 സീറ്റ് പിടിക്കാൻ യുഡിഎഫ്

ക്യൂട്ട് ലുക്കിൽ പായൽ രാജ്പുത്- ചിത്രങ്ങൾ

English summary
Twentyfour news pre poll survey predicts that tight fight in Thrissur, Padmaja has slight edge over Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X