തീരാതെ ചാനല്‍ യുദ്ധം; വിനു വി ജോണിനും ശങ്കു ടി ദാസിനും എതിരെ നിയമ നടപടിയുമായി ട്വന്റിഫോര്‍
കൊച്ചി/തിരുവനന്തപുരം: മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട് തുടങ്ങിയ ചാനല്‍ പോരിന് അവസാനമാകുന്നില്ല. ഏറ്റവും ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി ജോണിനെതിരെ ട്വന്റിഫോര്‍ ന്യൂസ് നിയമ നടപടിയ്ക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റിഫോറിനെതിരെ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കില്‍ കാമ്പയിന് നടത്തിയ ബിജെപി നേതാവ് ശങ്കു ടി ദാസിനെതിരേയും നിയമ നടപടിയുണ്ട്.
മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ടായിരുന്നു ശബരിമലയിലെ ആചാരങ്ങളുടെ അവകാശം സംബന്ധിച്ച ചെമ്പോല തിട്ടൂരം വിവാദമായത്. ട്വന്റിഫോര്‍ ന്യൂസിലെ സഹിന് ആന്റണിയായിരുന്നു ശബരിമല വിവാദകാലത്ത് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മോന്സണ് വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പിന്നീട് സഹിന് ആന്റണിയെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും വന്നിരുന്നു.

മോന്സണ് മാവുങ്കലിന്റെ ശേഖരത്തിലെ ചെമ്പോല സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെതിരെ ആയിരുന്നു ശങ്കു ടി ദാസ് രംഗത്ത് വന്നത്. ചെമ്പോല വ്യാജമാണെന്ന് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. ട്വന്റിഫോര്‍ ന്യൂസ് വ്യാജ വാര്‍ത്ത നല്കിയ സംഭവത്തില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നല്‍കുന്നതിനുള്ള കാമ്പയിന് ആയിരുന്നു ശങ്കു ടി ദാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നടത്തിയത്. ഇതേ തുടര്‍ന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന് ചാനലിനെതിരെ ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

ഒക്ടോബര്‍ ആറിന് ആയിരുന്നു ശങ്കു ടി ദാസ് ഇത്തരത്തില്‍, പരാതി സമര്‍പ്പിക്കാനുള്ള ലിങ്ക് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ആറായിരത്തോളം പേര് ഈ പോസ്റ്റ് ലൈക്ക് ചെയ്യുകയും ആയിരത്തിലധികം പേര് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പരാതികള്‍ മണിക്കൂറുകള്‍ക്കകം ഫയല്‍ ചെയ്യപ്പെട്ടതിന് പിന്നില്‍ ബിജെപി ഐടി സെല്ലിന്റെ ഇടപെടല്‍ കൂടിയുണ്ടെന്നാണ് പലരും സംശയിക്കുന്നത്. എന്തായാലും ശങ്കുവിന്റെ ആ കാമ്പയിന് വിവാദത്തിലായിരിക്കുകയാണ്.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നിയമനടപടികള്‍ സ്വീകരിക്കും എന്നാണ് ശങ്കു ടി ദാസിന് ട്വന്റിഫോര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നത്. ചാനലുമായി ബന്ധപ്പെട്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണം എന്നും പരാതികള്‍ പിന്‍വലിക്കണമെന്നും ഓണ്‍ലൈന്‍ കാമ്പയിന് അവസാനിപ്പിക്കണം എന്നും ആണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഇത് കൂടാതെ, ഫേസ്ബുക്കില്‍ പരസ്യമായി മാപ്പ് പറയണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ സമയമാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. അല്ലാത്ത പക്ഷം, നിയമനടപടിയുമായി മുന്നോട്ട് പോകും എന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ശങ്കു ടി ദാസ് പറയുന്നു. ഹൈക്കോടതി അഭിഭാഷകന് ആയ അഡ്വ സി ഉണ്ണികൃഷ്ണന് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

എന്നാല്‍ വക്കീല്‍ നോട്ടീസില്‍ പറയുന്ന ഒരു കാര്യവും ചെയ്യില്ലെന്ന് തീര്‍ത്തും വ്യക്തമാക്കുകയാണ് ശങ്കു ടി ദാസ്. ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ കാമ്പയിന് അവസാനിപ്പിക്കുകയോ പരാതി പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ല. തന്റെ ഉത്തമ ബോധ്യത്തിലാണ് ചെമ്പോല വിഷയത്തില്‍ ട്വന്റിഫോര്‍ ന്യൂസിനെതിരെ ഓരോ പരാമര്‍ശവും നടത്തിയിട്ടുള്ളത്. സാധ്യമായ എല്ലാ തരത്തിലും ഉള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നിയമ വ്യവഹാരത്തെ സ്വാഗതം ചെയ്യുന്നു എന്നും ശങ്കു ടി ദാസ് പിന്നീട് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

വിനു വി ജോണിനെനെതിരേയും നിയമ നടപടി സ്വീകരിക്കും എന്നാണ് ട്വന്റിഫോര്‍ ന്യൂസിന്റെ വാര്‍ത്തയില്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ ട്വന്റിഫോറിനെതിരെ തെറ്റായ പ്രചാരണം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി ജോണിനെതിരേയും നിയമനടപടി ആരംഭിച്ചിട്ടുണ്ട് എന്നാണ് ട്വന്റിഫോര്‍ ചാനലില്‍ സംപ്രഷണം ചെയ്ത വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ പിന്നീട്, ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വാര്‍ത്താ ക്ലിപ്പില്‍ വിനു വി ജോണിന്റെ കാര്യം പരാമര്‍ശിക്കുന്നില്ല. കഴിഞ്ഞ ദിവസം ചെമ്പോല തിട്ടൂരം നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍ ട്വന്റിഫോറിന്റെ പഴയ വാര്‍ത്ത വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു. 'ദേശാഭിമാനിയില്‍ വരും മുമ്പേ വന്ന ചെമ്പോല റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് കണ്ടില്ലെന്ന് തോന്നുന്നു' എന്നായിരുന്നു ഈ വീഡിയോയ്ക്കൊപ്പം വിനു വി ജോണ്‍ എഴുതിയ കുറിപ്പ്.

മറ്റ് മാധ്യമങ്ങളിലെ ജീവനക്കാരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് ശങ്കു ടി ദാസ് ട്വന്റിഫോറിനെതിരെ വ്യാജ പ്രചാരണം നടത്തിയത് എന്നും ട്വന്റിഫോര്‍ ന്യൂസ് ആരോപിക്കുന്നുണ്ട്. ഇതും ലക്ഷ്യം വയ്ക്കുന്നത് വിനു വി ജോണിനെ തന്നെ ആണെന്നാണ് വിലയിരുത്തല്‍. വ്യാജ പ്രചാരണം നടത്തി ചാനലിന്റെ വിശ്വാസ്യത തകര്‍ക്കുക എന്നതായിരുന്നു ശങ്കുവിന്റെ ലക്ഷ്യം എന്നും ട്വന്റിഫോര്‍ ആരോപിക്കുന്നുണ്ട്. ശങ്കുവിന്റെ സാമഹ മാധ്യമ പോസ്റ്റുകളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നും ട്വന്റിഫോര്‍ വാര്‍ത്തയില്‍ പറയുന്നു.

ശങ്കുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്നിയമനടപടി സംബന്ധിച്ച് ട്വന്റിഫോര്‍ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ ശങ്കു ടി ദാസിനെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശങ്ങള്‍ ഉണ്ട് എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ശങ്കു. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വോട്ടുപോലും ശങ്കുവിന് തൃത്താലയില്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യവും വാര്‍ത്തയില്‍ പറയുന്നുണ്ട്. വ്യക്തിപ്രഭാവമില്ലാത്ത സ്ഥാനാര്‍ത്ഥിയായിരുന്നു ശങ്കു എന്നും ആക്ഷേപമുണ്ട്. രാഷ്ട്രീയ മുതലെടുപ്പാണ് ഇപ്പോള്‍ ട്വന്റിഫോറിനെതിരെയുള്ള പ്രചാരണത്തിലൂടെ ശങ്കു ലക്ഷ്യമിടുന്നത് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസില്‍ നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയില്‍, ട്വന്റിഫോര്‍ ന്യൂസിലെ മാധ്യമ പ്രവര്ത്തകന് സഹിന് ആന്റണിയ്ക്കും കുടുംബത്തിനും എതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കടന്നുവന്നിരുന്നു. അവരാതകനായിരുന്നു വിനു വി ജോണും ചര്‍ച്ചയില്‍ മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ പങ്കെടുത്ത റയ് മാത്യുവും ആയിരുന്നു അത്തരം ചില പരാമര്‍ശങ്ങള്‍ നടത്തിയത്. സഹിന് ആന്റണിയുടെ കുഞ്ഞിന്റെ പിതൃത്വത്തെ പോലും ചോദ്യം ചെയ്യുന്ന പരാമര്‍ശം ആയിരുന്നു റോയ് മാത്യു. നടത്തിയത്. അടുത്ത ദിവസം ഈ വിഷയത്തില്‍ ന്യൂസ് അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ സഹിന് ആന്റണിയുടെ ഭാര്യ നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍
ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications