പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍!! ഇരുവരും പീഡനക്കേസിലെ ഇരകള്‍!!

  • Written By:
Subscribe to Oneindia Malayalam

കൊല്ലം: സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാലുംമൂട് അഗതി മന്തിരത്തിലുള്ള 17ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പോക്‌സോ നിയമപ്രകാരമുള്ള കേസിലെ ഇരകളാണ്.

മിഷേലും ബൈക്കില്‍ വന്നവരും തമ്മില്‍!! കേസില്‍ വീണ്ടും ട്വിസ്റ്റ് ?

ഗള്‍ഫില്‍ അമേരിക്കക്ക് തിരിച്ചടി; സൗദി അറേബ്യ നിലപാട് കടുപ്പിച്ചു, എന്തു ചെയ്യണമെന്നറിയാം!!

മരിച്ചവര്‍

മരിച്ചവര്‍

കരുനാഗപ്പള്ളി സ്വദേശിനിയായ 17 കാരിയെയും കിളികൊല്ലൂര്‍ സ്വദേശിയായ 15 കാരിയെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

സ്റ്റെയര്‍കേസിലെ കമ്പിയില്‍

സ്റ്റെയര്‍കേസിലെ കമ്പിയില്‍

ഇരുവരും താമസിക്കുന്ന മുറിയിലേക്കു കയറുന്ന സ്റ്റെയര്‍കേസിന്റെ കമ്പിയിലാണ് രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

പെണ്‍കുട്ടികള്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചിട്ടുണ്ട്. മരിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ പ്ലസ് വണ്‍ കാരിയും മറ്റൊരാള്‍ 10ാം ക്ലാസുകാരിയുമാണ്.

വിവരമറിയിച്ചത്

വിവരമറിയിച്ചത്

അഗതി മന്ദിരത്തിലെ വാര്‍ഡനാണ് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തുകയായിരുന്നു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടു അഗതി മന്ദിരത്തിലെ വാര്‍ഡനെയും മറ്റു ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു.

ഒരു മാസം മുമ്പ്

ഒരു മാസം മുമ്പ്

ഒരു മാസം മുമ്പാണ് രണ്ടു പെണ്‍കുട്ടികളും അഗതിമന്ദിരത്തിലെത്തുന്നത്.
പോക്‌സോ നിയമപ്രകാരമുള്ള കേസിലെ ഇരകളാണ് ഇരുവരും.

English summary
Two minor girls found hanged in an asylum.
Please Wait while comments are loading...