Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കണം; സുപ്രീം കോടതിയെ സമീപിച്ച് തദ്ദേശ സ്ഥാപനങ്ങള്‍

ദില്ലി: കേരളത്തിലെ അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പ്പറേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ട് സ്ഥാപനങ്ങളും കേസില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്‌തെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണടി പി പി ദിവ്യയും കോഴിക്കോട് കോര്‍പ്പറേഷന് വേണ്ടി ബിനി കെ യുവുമാണ് കക്ഷിചേരല്‍ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. 1994 ലെ പഞ്ചായത്തീരാജ് നിയമത്തിലും മുനിസിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമാകരിളായ തെരുവുനായ്ക്കള്‍, പന്നികള്‍ എന്നിവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. എന്നാല്‍ 2001ലെ എ ബി സി നിയമങ്ങള്‍ വന്നതിന് ശേഷം തെരുവുനായ്ക്കള്‍ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു.

stray dog

ഇപ്പോള്‍ ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ട് സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലെ തെരുവുനായ്ക്കളുടെ കണക്കുകളെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. അതേസമയം, തെരുവുനായ്ക്കളുടെ ആക്രമം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വാക്‌സിന്‍ നല്‍കുന്നത് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് മുക്കം നഗരസഭയില്‍ തെരുവ് നായകള്‍ക്ക് വാക്‌സിന്‍ നല്‍കി. മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് തെരുവ് നായകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. നഗരസഭയിലെ എല്ലാ തെരുവ് നായകള്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ക്യാച്ചര്‍മാരാണ് നായകളെ പിടിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. പേവിഷ ബാധക്കെതിരെയുള്ള വാക്‌സിനാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

തെരുവുനായ ശല്യത്തെ പ്രതിരോധിക്കാന്‍ നടപടിയുമായി ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരസഭയും രംഗത്തെത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി നഗര സഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്റെ അധ്യക്ഷതയില്‍ നഗരസഭയില്‍ യോഗം ചേര്‍ന്നു. കട്ടപ്പന നഗരസഭയ്ക്ക് കീഴില്‍ തെരുവു നായ ശല്യം അതിരൂക്ഷമായ സഹചര്യത്തിലാണ് അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ വിഭാഗം, മൃഗ സംരക്ഷണ വിഭാഗം, പോലീസ്, തുടങ്ങി വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത്.

വളര്‍ത്തു നായ്ക്കളുടെ വിവര ശേഖരണം, ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, നായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക, വളര്‍ത്തുനായ്ക്കളും തെരുവു നായ്ക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്തു. വിവിധ സംഘടനകളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചാവും നഗരസഭ തുടര്‍നടപടി സ്വീകരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+