കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂബര്‍ ടാക്സി സംഭവം; വാഹനസൗകര്യം യാത്രക്കാര്‍ തിരഞ്ഞെടുക്കട്ടെ, റെയില്‍വേയും യാത്രക്കാര്‍ക്കൊപ്പം

ഏത് വാഹനത്തില്‍ പോകണമെന്ന് യാത്രക്കാര്‍ തീരുമാനിക്കട്ടെ, പ്രീപെയ്ഡ് ടാക്സിയില്‍ പോവാന്‍ നിര്‍ബന്ധിക്കരുത്. യൂബര്‍ ടാക്‌സി യാത്രക്കാരിയെ തടഞ്ഞ സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ യാത്രക്കാര്‍ക്കൊപ്പം.

  • By Nihara
Google Oneindia Malayalam News

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും സര്‍വീസ് നടത്തുന്നതില്‍ നിന്നും ആരെയും വിലക്കിയിട്ടില്ല. സ്റ്റേഷനുകളില് പാര്‍ക്കു ചെയ്യുന്ന പ്രീപെയ്ഡ് ടാക്സികള്‍ക്കു മറ്റു ടാക്സിയെ തടയാനുള്ള അധികാരമില്ല. റെയില്‍വേ അനുവദിക്കുന്ന പെര്‍മിറ്റ് പാര്‍ക്കിങ്ങിനുള്ള അനുമതി മാത്രമാണ്. സൗത്ത് റെയില്‍വേ സ്റ്റേഷനില് യൂബര്‍ ടാക്സി യാത്രക്കാരിയെയും ഡ്രൈവറെയും തടഞ്ഞ സംഭവത്തിന് ശേഷം റെയില്‍വേ പത്രക്കുറിപ്പ് ഇറക്കി.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില് നിന്നു യൂബര്‍ ടാക്സി വിളിച്ച യാത്രക്കാരിക്കും ഡ്രൈവര്‍ക്കും നേരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ടാക്സി ജീവനക്കാരും കഴിഞ്ഞ ദിവസം നടത്തിയ ഭീഷണി വിഡിയോ സഹിതം മാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടിരുന്നു. യൂബര്‍ ഒാണ്‍ലൈന്‍ ടാക്സി വിളിച്ച വിദ്യയ്ക്ക് നേരെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ അസഭ്യം പറഞ്ഞത്. ബംഗളുരുവില് നിന്നും കൊച്ചിയിലെത്തിയ വിദ്യ കാക്കനാട്ടെ ഫ്ലാറ്റിലേക്ക് പോകാനായാണ് ഓണ്‍ലൈന്‍ മുഖേന യൂബര്‍ ടാക്സി വിളിച്ചത്.

 നിര്‍ബന്ധിക്കാന്‍ പാടില്ല

നിര്‍ബന്ധിക്കാന്‍ പാടില്ല

പ്രീപെയ്ഡ് വാഹനങ്ങളില് മാത്രമേ യാത്ര ചെയ്യാന് പാടുള്ളുവെന്നു നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള മാര്‍ഗം തിരഞ്ഞെടുക്കാവുന്നതാണ്. സ്റ്റേഷനിലെ ടാക്സിക്കാര്‍ മോശമായി പെരുമാറിയാല്‍ യാത്രക്കാര്ക്കു സ്റ്റേഷന് മാസ്റ്റര്ക്ക് പരാതി നല്കാനുള്ള അവസരം ഉണ്ട്. ടാക്സിക്കാരുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കും. ഓട്ടോറിക്ഷയുടെ കാര്യത്തില് റെയില്‍വേ പെര്‍മിറ്റ് സംവിധാനം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.

 വാഹനം യാത്രക്കാരുടെ ചോയ്സ്

വാഹനം യാത്രക്കാരുടെ ചോയ്സ്

റെയില്‍വേ സ്റ്റേഷനുകളില്‍ ടാക്സി, ഓട്ടോ ജീവനക്കാര്‍ക്ക് പ്രത്യേക അധികാരങ്ങളൊന്നുമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. യാത്രക്കാരാണ് വാഹന സൗകര്യം തെരഞ്ഞെടുക്കുന്നത്. യാത്രക്കാര്‍ക്ക് ഇവരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാല്‍ ലോക്കല്‍ പോലീസിനെയോ റെയില്‍വേ പോലീസിനെയോ സമീപിക്കാമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം , തിരുവന്തപുരം റെയില്‍വേ സ്റ്റേഷനുകളില് ഓണ്‍ലൈന്‍ ടാക്സിക്കാര്‍ക്ക് നേരെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

 പെര്‍മിറ്റുകാര്‍ക്കെന്താ കൊമ്പുണ്ടോ

പെര്‍മിറ്റുകാര്‍ക്കെന്താ കൊമ്പുണ്ടോ

വ്യാഴാഴ്ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില് നിന്ന് യൂബര്‍ ടാക്സിയില്‍ യാത്ര ചെയ്യാന് ശ്രമിച്ച വിദ്യയോട് പ്രീപെയ്ഡ് ടാക്സിക്കാര്‍ പറഞ്ഞത് ഇങ്ങനെയാണ്. പെര്‍മിറ്റ് ഉള്ളതിനാല്‍ തങ്ങള്‍ക്ക് മാത്രമേ സ്റ്റേഷനുകളില്‍ നിന്നു യാത്രക്കാരെ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ എന്നാണ് പ്രീപെയ്ഡ് ടാക്സിക്കാരുടെ വാദം. ഇക്കാര്യങ്ങള് ചൂണ്ടിക്കാണിച്ചാണ് ഇവര് യൂബര്‍ ടാക്സി തടഞ്ഞത്. എന്നാല്‍ പ്രീപെയ്ഡ് ടാക്സിക്കാര്ക്ക് പ്രത്യേക അധികാരമൊന്നുമില്ലെന്നും യാത്രക്കാരാണ് വാഹനം തിരഞ്ഞെടുക്കേണ്ടത് എന്നാണ് റെയില്‍വേ പറയുന്നത്.

പോലീസ് നടപടിയോ

പോലീസ് നടപടിയോ

യൂബര് ടാക്സിയില് സഞ്ചരിക്കാന് സമ്മതിക്കാത്തതുനെത്തുടര്‍ന്ന് വിദ്യ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നു. തുടര്ന്ന് എത്തിയ പോലീസുകാരന്‍ യൂബര്‍ ടാക്സിയില്‍ നിന്നും ഇറങ്ങി പ്രീപെയ്ഡ് ടാക്സി വിളിക്കാനാണ് ആവശ്യപ്പെട്ടത്.

English summary
After a Kochi woman's video of auto-rickshaw drivers threatening her and the driver of the online taxi she hired in the city went viral, the Southern Railway stated that there is no ban on any pparticular taxis on station premises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X