'കൊന്നത് ആര്‍എസ്എസ് തന്നെ, പക്ഷെ ഗാന്ധിജി തുലയട്ടെയെന്ന് നെഹ്റുവും കരുതി'; എംഎം മണി
തിരുവനന്തപുരം: ഗാന്ധി വധവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി എംഎൽഎ. ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുളള കോൺഗ്രസുകാർ വിചാരിച്ചുവെന്ന് മണി ആരോപിച്ചു. കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനത്തിന്‍റെ വേദിയിലാണ് എംഎം മണിയുടെ പരാമര്‍ശം.
അധികാരം കിട്ടിയപ്പോൾ ഗാന്ധിജി ഒരു അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ. അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഗാന്ധിജിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും മണി ചോദിച്ചു. ഡി കെ മുരളി എംഎൽഎ ഉൾപ്പെടെയുളളവർ വേദിയിലിരിക്കെയാണ് എംഎം മണിയുടെ അഭിപ്രായ പ്രകടനം.

കെകെ രമയ്ക്ക് എതിരായ വിവാദ പരാമര്‍ശം കെട്ടടങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ പുതിയ ആരോപണവുമായി എംഎം മണി രംഗത്തെത്തിയിരിക്കുന്നത്. ജൂലായ് 14നാണ് നിയമസഭയില്‍ എംഎം മണി കെകെ രമയ്‌ക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. തുടര്‍ന്ന് വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയത്.
എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് സഭയില്‍ സ്പീക്കര്‍ എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ വിഷയത്തില്‍ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം എംഎം മണി പിൻവലിച്ചിരുന്നു. താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.
ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു'. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നു' എന്നായിരുന്നു എംഎം മണി സഭയില്‍ അറിയിച്ചത്.
ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍












Click it and Unblock the Notifications