Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദനെതിരെ ബാലയുടെ നേതൃത്വത്തില്‍ പുതിയ ബെല്‍റ്റോ: സത്യാവസ്ഥ വെളിപ്പെടുത്തി ബാല

യൂട്യൂബ് വ്ലോഗർ സായി, സന്തോഷ് വർക്കി എന്നിവർക്കൊപ്പമുള്ള ബാലയുടെ പുതിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്

ഷെഫീഖിന്റെ സന്തോഷം എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ഉണ്ണി മുകുന്ദനെതിരെ ആരോപണങ്ങളുമായി ബാല രംഗത്തെത്തിയിരുന്നു. അന്ന് ആർക്ക് വേണ്ടി ഞാന്‍ മുന്നിട്ട് ഇറങ്ങിയോ അവർ പിന്നീട് കാല് മാറിയെന്നും ബാല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാളികപ്പുറം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും വ്ലോഗർ സായിയും തമ്മിലുണ്ടായ പ്രശ്നത്തിലേക്കും ബാലയുടെ പേര് ചിലർ വലിച്ചിഴയ്ക്കാനാണ് ചിലർ ശ്രമിക്കുന്നത്.

സായിക്കും ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിക്കും ഒപ്പമുള്ള ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരം ആരോപണം ശക്തമായത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പൂർണ്ണമായും നിഷേധിക്കുകയാണ് ബ്രോഡ് കാസ്റ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഉണ്ണി മുകുന്ദനെതിരായ ബെല്‍റ്റല്ല

ഉണ്ണി മുകുന്ദനെതിരായ ബെല്‍റ്റല്ല

ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചുള്ള ഫോട്ടോ ഇട്ടതുകൊണ്ടുള്ള പ്രശ്നം എന്താണ്. ഞങ്ങള്‍ വേറെ ആർക്കെതിരേയെങ്കിലും സംസാരിച്ചോ. ബാല എന്ന് പറയുന്ന ഒരാള്‍ ഒരിക്കലും പുറകിലൂടെ പോയി കുത്തില്ല. അടിക്കണമെന്ന് വിചാരിച്ചാല്‍ നേരിട്ട് അടിക്കും. നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഉണ്ണി മുകുന്ദനെ കുറിച്ചാണെങ്കില്‍, അദ്ദേഹം അടുത്തിടെ രണ്ട് അഭിമുഖങ്ങളിലും പറഞ്ഞത് ബാല തയ്യാറാണെങ്കില്‍ എന്റെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമാണെന്നാണ് അവന്‍ പറഞ്ഞത്.

ആറാട്ട് അണ്ണന്‍ വന്നത്

ആറാട്ട് അണ്ണന്‍ വന്നത്

ഈ സാഹചര്യത്തില്‍ വീണ്ടും അത് കുത്തിപ്പൊളിക്കേണ്ട ആവശ്യമില്ല. സീക്രട്ട് ഏജന്റ് എന്ന് പറയുന്ന സായി ഹയാത്തില്‍ വന്നപ്പോള്‍ ചേട്ടനെ ഒന്ന് കാണണം എന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു. സന്തോഷ് വർക്കി പണ്ട് എന്നെക്കുറിച്ച് വളരെ മോശമായി സംസാരിച്ചയാളാണ്. എന്നാല്‍ എന്നെ നേരിട്ട് കണ്ടതോടെ അദ്ദേഹത്തിന് എന്നെ മനസ്സിലായി. ഇപ്പോള്‍ ഇടക്കൊക്കെ വീട്ടില്‍ വന്ന് സംസാരിക്കാറുണ്ടെന്നും ബാല പറയുന്നു.

ഉണ്ണി മുകുന്ദനോടുള്ള സ്നേഹം

ഉണ്ണി മുകുന്ദനോടുള്ള സ്നേഹം

ഞാന്‍ എപ്പോഴും പറയുന്നത് ഒരു നടന്‍ ഇല്ലെങ്കില്‍ മീഡിയ ഇല്ല, അതുപോലെ മീഡിയ ഇല്ലെങ്കില്‍ നടനുമില്ല. എല്ലാവരും ഒരു ഫാമിലിയായി പോവണം. നമ്മുടെ വീട്ടില്‍ വരുന്ന ആളുകളെ ഞാന്‍ സ്വീകരിക്കും. അതിനെന്താണ് പ്രശ്നം. ഉണ്ണി മുകുന്ദനോടുള്ള സ്നേഹം ഇനിയും എനിക്ക് പോയിട്ടില്ല. ഞങ്ങള്‍ ഇനിയും ഒരുമിച്ച് അഭിനയിക്കും. എനിക്ക് തെറ്റാണെന്ന് തോന്നിയത് ഞാന്‍ തുറന്ന് പറഞ്ഞു.

Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

അതിന് പ്രശ്നം ഒന്നുമില്ല

സ്മാള്‍ ബോയി എന്ന് പറഞ്ഞത് സ്റ്റാറ്റസ് സൂചിപ്പിച്ചല്ല, പ്രായം കണക്കിലെടുത്താണ് അങ്ങനെ പറഞ്ഞത്. അല്ലാതെ വേറെ ഒന്നുമല്ല, നല്ല ഒരു തിരക്കഥയാണെങ്കില്‍ ഞങ്ങള്‍ രണ്ട് പേരും വീണ്ടും ഒരുമിച്ച് അഭിനയിക്കും. അതിന് പ്രശ്നം ഒന്നുമില്ല. തെറ്റ് തോന്നിയ കാര്യം ഞാന്‍ തുറന്ന് പറഞ്ഞു. എന്നെ മുന്നില്‍ നിർത്തിയ ഒരുപാട് ആളുകള്‍ പുറകില്‍ നിന്ന് ഒടിക്കളഞ്ഞു. അതിലൊന്നും എനിക്ക് പ്രശ്നമില്ലെന്നും ബാല പറയുന്നു.

ഉണ്ണി മുകുന്ദനായാലും ആറാട്ട് അണ്ണനായാലും

ഉണ്ണി മുകുന്ദനായാലും ആറാട്ട് അണ്ണനായാലും

ഉണ്ണി മുകുന്ദനായാലും ആറാട്ട് അണ്ണനായാലും സായി ആയാലും എന്റെ വീടിന് മുന്നില്‍ വന്നാല്‍ സ്വീകരിക്കുന്നത് ഞങ്ങളുടെ മര്യാദയാണ്. ഏറ്റവും വലിയ ശത്രുവാണ് വരുന്നതെങ്കിലും വയർ നിറച്ച് ആഹാരം കൊടുത്തിട്ടെ മടക്കി അയക്കുകയുള്ളു. മീഡിയ ആണെങ്കിലും നടന്മാർ ആണെങ്കിലും കുഞ്ഞുകുട്ടികള്‍ പോലും ഇത് കാണുന്നുണ്ടെന്ന ബോധ്യം വേണം.

എന്ന് നിന്റെ മൊയ്തീന്‍

എന്ന് നിന്റെ മൊയ്തീന്‍

നേരത്തെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ സമയത്ത് ഒരു പ്രശ്നം ഉണ്ടായപ്പോള്‍ എനിക്ക് വേണമെങ്കില്‍ ചാനലിന്റെ മുന്നില്‍ പൊട്ടിത്തെറിക്കാമായിരുന്നു. പിന്നീട് ഒരിക്കല്‍ എന്നെ ഭീഷണിപ്പെടുത്തിയപ്പോഴും ഞാന്‍ മിണ്ടാതിരുന്നു. ദൈവം ആർക്കാണ് പണി കൊടുത്തതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. ദൈവം കൊടുക്കുന്ന പണി അതുപോലത്തേത് ആവും.

ഉണ്ണിമുകുന്ദന്‍ വിഷയം ഇവിടെ തീർന്നു

ഉണ്ണിമുകുന്ദന്‍ വിഷയം ഇവിടെ തീർന്നു

ഉണ്ണിമുകുന്ദന്‍ വിഷയം ഇവിടെ തീർന്നു. എത്രയോ വർഷം കഷ്ടപ്പെട്ടിട്ടാണ് അവന്‍ ഉയർന്ന് വന്നത്. എല്ലാവർക്കും ക്ഷമിക്കാം. അവന്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറയില്ല. തെറ്റ് തന്നെയാണ്. പക്ഷെ അതില്‍ അവന്‍ മാപ്പ് പറഞ്ഞില്ലേ. അതോടെ ആ പ്രശ്നം തീർന്നെന്നും. ഒരോരുത്തർക്കും വിവിധ അഭിപ്രായങ്ങളായിരിക്കും. എന്റെ പടം ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറയും. അതിനെയൊന്നും നമ്മള്‍ മൈന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+