കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീഷ് വിശ്വനാഥിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍, സന്ദര്‍ശനം പരാതിക്ക് പിന്നാലെ

Google Oneindia Malayalam News

കോഴിക്കോട്: അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ വീട്ടിലെത്തി കണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍. പ്രതീഷ് തന്നെ ഫേസ്ബുക്കിലൂടെ ഈ സന്ദര്‍ശന വിവരം അറിയിക്കുകയായിരുന്നു. ഇത് ആദ്യമായിട്ടല്ല പ്രതീഷിനെ ഉണ്ണി മുകുന്ദന്‍ സന്ദര്‍ശിക്കുന്നത്. രണ്ട് വര്‍ഷം മുമ്പും ഇതുപോലെ സന്ദര്‍ശിച്ചിരുന്നു. 2020ലായിരുന്നു ഇതുപോലുള്ള സന്ദര്‍ശനം നടന്നത്. പ്രതീഷിനെതിരെ പരാതി ലഭിച്ചതിന് പിന്നാലെയാണ് ഉണ്ണി വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരിക്കുന്നത്. അതേസമയം താരത്തിന്റെ രാഷ്ട്രീയം സംസ്ഥാനത്തില്‍ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ താന്‍ മോദിയെ ആരാധിക്കുന്നയാളാണെന്ന് നേരത്തെ ഉണ്ണി മുകുന്ദന്‍ പറഞ്ഞതാണ്.

ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

1

അതേസമയം കലാപാഹ്വാനം നടത്തിയതിനാണ് പ്രതീഷിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചത്. ഹൈക്കോടതി അഭിഭാഷകനാണ് അനൂപാണ് പരാതി നല്‍കിയത്. ആയുധ പ്രദര്‍ശനം അടക്കം നടത്തിയതിന് മുമ്പ് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹര്യത്തില്‍ കൂടിയാണ് പരാതി നല്‍കിയതെന്നും അനൂപ് പഞ്ഞു. അരിയും മലരും ഉഴിഞ്ഞുവെച്ചു, ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെയായിരുന്നു പരാതി. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ ഒരു കുട്ടി ഏറ്റുവിളിക്കുന്ന അരിയും മലരും എന്ന പ്രകോപനപരമായ മുദ്രാവാക്യത്തിന് മറുപടിയെന്നോണമായിരുന്നു പ്രതീഷിന്റെ ഈ പോസ്റ്റ്.

പ്രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രകോപനം ഉണ്ടാക്കുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു. ബിജെപിയുടെ ഉന്നത നേതൃത്വുമായി വളരെ അടുത്ത ബന്ധവും പ്രതീഷിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടങ്ങിയവരുമായി എല്ലാം പ്രതീഷ് വിശ്വനാഥന് ബന്ധമുണ്ട്. വാളടക്കമുള്ളവയുടെ ചിത്രങ്ങള്‍ മുൂമ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു പ്രതീഷ്. ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്നും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒപ്പം ആയുധമെടുത്ത് പോരാടാന്‍ പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു. ഇതിനെതിരെയെല്ലാം പരാതി വന്നിട്ടും ശക്തമായ നടപടിയുണ്ടായിട്ടില്ല.

അതേസമയം ഉണ്ണി മുകുന്ദന്റെ സന്ദര്‍ശനം രാഷ്ട്രീയം മുന്നില്‍ കണ്ടുള്ളതാണോ എന്ന് വ്യക്തമല്ല. പക്ഷേ പിന്തുണയറിയിക്കാന്‍ വന്നതാണെന്ന് സൂചനയുണ്ട്. നേരത്തെ ഉണ്ണിയുടെ തന്നെ മേപ്പടിയാന്‍ എന്ന ചിത്രത്തിനെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദുത്വം രാഷ്ട്രീയം ഒളിച്ച് കടത്തുന്ന ചിത്രമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഒരു വിഭാഗം ചിത്രം ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രണങ്ങള്‍ക്കെതിരെ ഉണ്ണി രംഗത്തെത്തിയിരുന്നു. തന്റെ ചിത്രത്തില്‍ അത്തരം കാര്യങ്ങളൊന്നുമില്ലെന്നായിരുന്നു ഉണ്ണിയുടെ നിലപാട്. സേവാഭാരതിയുടെ ആംബുലന്‍സ് അടക്കം കാണിച്ചതാണ് വിവാദത്തിന് കാരണമായത്.

അവാര്‍ഡ് സുരേഷ് ഗോപിക്ക് നല്‍കണമെന്ന് പറഞ്ഞു, കിട്ടിയത് പൃഥ്വിക്ക്, ജൂറിയില്‍ സംഭവിച്ചത്...അവാര്‍ഡ് സുരേഷ് ഗോപിക്ക് നല്‍കണമെന്ന് പറഞ്ഞു, കിട്ടിയത് പൃഥ്വിക്ക്, ജൂറിയില്‍ സംഭവിച്ചത്...

Recommended Video

cmsvideo
വിജയ് ബാബുവിന് കട്ടസപ്പോർട്ടുമായി ഉണ്ണി മുകുന്ദൻ,എനിക്കും കേസുണ്ട് | Oneindia Malayalam

English summary
unni mukundan visits pratheesh vishwanathan in his home after getting complaints against latter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X