കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടികള്‍ക്കിടയിലും ബിജെപി ഒരുങ്ങുന്നു: 172 സ്ഥാനാർത്ഥികളുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കും

Google Oneindia Malayalam News

ലഖ്‌നൗ: യുപി തെരഞ്ഞെടുപ്പിനുള്ള 172 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കി ബി ജെ പി. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഇവരില്‍ ഭൂരിക്ഷവും. വ്യാഴാഴ്ച ന്യൂഡൽഹിയിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം സാധ്യതയുള്ള പേരുകൾക്ക് നേതൃത്വം അംഗീകാരം നല്‍കുകയായിരുന്നു. പട്ടിക ഇന്ന് വൈകീട്ടോടെയോ അല്ലെങ്കില്‍ നാളെ ഉച്ചയോടെയോ ബി ജെ പി പ്രഖ്യാപിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിലും ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യ സിറത്തുവിലും മത്സരിക്കുമെന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

യുപിയില്‍ ബിജെപിയെ തലപൊക്കാന്‍ സമ്മതിക്കാതെ അഖിലേഷ്; സഖ്യകക്ഷി എം എല്‍ എമാരും എസ് പിയിലേക്ക്യുപിയില്‍ ബിജെപിയെ തലപൊക്കാന്‍ സമ്മതിക്കാതെ അഖിലേഷ്; സഖ്യകക്ഷി എം എല്‍ എമാരും എസ് പിയിലേക്ക്

ബി എസ് പിയുടെ ശക്തികേന്ദ്രമായ മണ്ഡലം മൌര്യ

ഉപമുഖ്യമന്ത്രി മൗര്യ 2012-ൽ സിറത്തുവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി എസ് പിയുടെ ശക്തികേന്ദ്രമായ മണ്ഡലം മൌര്യ പിടിച്ചെടുക്കുകകയായിരുന്നു. 2017 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സംഘടനച്ചുമത വഹിച്ച മൗര്യയെ വന്‍ വിജയം നേടിയതിന് പിന്നാലെ ബി ജെ പി ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. പിന്നീട് നിയമസഭ കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് സഭയിലേക്കുമെത്തി.

ആ കിരീടം ശാശ്വതമാണ്: സനൂഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

പമുഖ്യമന്ത്രി ദിനേശ് ശർമ്മ ലഖ്‌നൗ നോർത്ത്

മറ്റൊരു ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ ലഖ്‌നൗ നോർത്ത്, ലഖ്‌നൗ ഈസ്റ്റ് അല്ലെങ്കിൽ ബക്ഷി കാ തലാബ് എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കും. ലഖ്‌നൗ നോർത്തില്‍ നിന്നും അദ്ദേഹം ജനവിധി തേടാനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്നാണ് പാർട്ടി കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ലഖ്‌നൗ നോർത്ത്. ഒരുകാലത്ത് കോണ്‍ഗ്രസിന് ഇവിടെ ശക്തമായ സ്വാധീനമുണ്ടായിരുന്നു.

സജീവ ചർച്ചാ വിഷമാവുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നു

അതേസമയം, അയോധ്യയിൽ നിന്നുള്ള യോഗിയുടെ സ്ഥാനാർത്ഥിത്വം ബി ജെ പിയുടെ ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകിയേക്കും. ഇതിലടെ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ എത്തുന്നതിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിച്ചേക്കുമെന്നാണ് ബി ജെ പിക്കുള്ളിലെ കാഴ്ചപ്പാണ്. തിരഞ്ഞെടുപ്പില്‍ അയോധ്യയും രാമക്ഷേത്രവും വീണ്ടും സജീവ ചർച്ചാ വിഷമാവുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നു.

കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വലിയ വിജയം ഇത്തവാണ് പാർട്ടി നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ദേശീയ നേതൃത്വത്തിന് അഭിപ്രായമുണ്ടെന്നായിരുന്നു ബി ജെ പി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ മൗര്യ അവകാശപ്പെട്ടത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവരെപ്പോലെ വെർച്വലായിട്ടണ് നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുത്തത്. അതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിന്യാഥും ഉള്‍പ്പടെ മറ്റ് നിരവധി നേതാക്കള്‍ യോഗത്തില്‍ നേരിട്ട് പങ്കെടുത്തു.

കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയും

അതേസമയം, കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയ ആകെയുള്ള 125 സ്ഥാനാർത്ഥികളിൽ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്.

വരാനിരിക്കുന്ന സ്ഥാനാർത്ഥി പട്ടികയിലും

വരാനിരിക്കുന്ന സ്ഥാനാർത്ഥി പട്ടികയിലും പാർട്ടി സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മ, ബിജെപി ഭരണത്തിൽ ആശാ വർക്കർമാരെ ചൂഷണം ചെയ്യുന്നതിനെതിരെ ശബ്ദമുയർത്തിയ സ്ത്രീ, നിഷാദ് സമുദായത്തിനെതിരായ അതിക്രമങ്ങൾക്കെതിരെ വർഷങ്ങളോളം സമരം ചെയ്ത സ്ത്രീ എന്നിവരും കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

English summary
UP Assembly election 2022: The BJP will soon announce the list of 172 candidates in the first phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X