Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്നെത്തി പൊന്നോണം; തിരക്കിലമർന്ന് പൂവിപണി; കളറാക്കാൻ ഇൻസ്റ്റൻ്റ് പൂക്കളവും!

ഓണമിങ്ങെത്തിയാൽ പിന്നെ പൂക്കളമാവും മലയാളിയുടെ മനം നിറയെ. പാടത്തും പറമ്പിലുമെല്ലാം പൂക്കൾ തേടിയുള്ള കുട്ടികളുടെ ഓട്ടവും ഉല്ലസിച്ചുള്ള പൂപ്പറിക്കലുമെല്ലാം മലയാളിയുടെ മറക്കാത്ത ഗൃഹാതുരതയാണ്. ചിങ്ങം പൂക്കളുടെ നാളായാണ് അറിയപ്പെടുന്നത്. പാടത്തും പറമ്പിലും പല വർണ്ണങ്ങളാൽ പ്രകൃതി തന്നെ ഓണപ്പൂക്കളമൊരുക്കും. അത്തം തൊട്ടം തിരുവോണം വരെ ചുറ്റുവട്ടങ്ങളിൽ നിന്നുള്ള പൂക്കൾ കൊണ്ടാവും ഓണപ്പുക്കളമൊരുക്കുക. തുമ്പയും മുക്കുറ്റിയും മന്ദാരവും വാകയും ചെത്തിയും പിച്ചകവുമെല്ലാം പൂക്കളത്തിൽ നിറയും.

കാലത്തിന്റെ ഒഴുക്കിൽ നാടൻ പൂക്കൾ അന്യം നിന്നതോടെ പൂക്കളമൊരുക്കാൻ മറുനാട്ടുകാരെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് മലയാളികൾ. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞാൽ മലയാളിയുടെ ഓണപ്പൂക്കളത്തിന്റെ ശോഭ തന്നെ കുറയും. പ്രാദേശികമായി വാണിജ്യാടിസ്ഥാനത്തിൽ പൂകൃഷിക്ക് കൃഷി വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പര്യാപ്തമല്ല.

onam6-

ഗുണ്ടൽപേട്ട്, ഡിണ്ടിഗൽ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂക്കൾ എത്തുന്നത്. വെള്ള ജമന്തി - 250 രൂപ, ചെണ്ടുമല്ലി - 200, മഞ്ഞ ജമന്തി - 150 , വാടാമല്ലി - 400 എന്നിങ്ങനെയാണ് കിലോയ്ക്ക് വില. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കിയത് പൂവിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, പൊതുസ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ സ്ഥാപനങ്ങളിലും ഇത്തവണ ഓണാഘോഷം ലളിതമാക്കിയതോടെ പൂക്കളുടെ വിലയും കാര്യമായി കുറഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിപുലമായി ഓണം ആഘോഷിച്ചിരുന്നു. വലിയതോതിൽ പൂക്കൾ ആവശ്യമായി വന്നതോടെ വിലയിലും കാര്യമായ വർദ്ധനവ് പ്രകടമായിരുന്നു. എന്നാൽ ഇത്തവണ അത്തം മുതൽ പൂക്കൾക്ക് കാര്യമായ വില വർദ്ധനവ് ഉണ്ടായിട്ടില്ല. തിരുവോണ നാളിനോട് അനുബന്ധിച്ച് വില കുത്തനെ ഉയരുന്ന പതിവ് ഇത്തവണ വിപണിയിൽ പ്രകടമല്ല. സംസ്ഥാനത്തേക്ക് പൂക്കൾ എത്തിക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെ പൂവ് കൃഷിക്കാരും കച്ചവടക്കാരും വലിയ നിരാശയിലാണ്.

ഇത്തവണ ഓണത്തിന് മറ്റൊരു കൗതുകം കൂടിയുണ്ട്. റെഡി ടു ഈറ്റ് ഓണ സദ്യകൾ വിപണിയിൽ ഇടംപിടിച്ചതിന് പിന്നാലെ ഇൻസ്റ്റന്റ് പൂക്കളങ്ങൾക്ക് പിറകെയാണ് പലരുടെയും ഓട്ടം. പൂവ് വാങ്ങി കളം വരച്ച് ചിട്ടയോടെ പൂക്കളമിടാൻ ഒന്നും പലർക്കും സമയമില്ല. പല വർണ്ണങ്ങളിൽ ഡിസൈനുകളിൽ ഇൻസ്റ്റന്റ് പൂക്കളം റെഡി. അത്യാവശ്യം വലിപ്പമുള്ള പൂക്കളത്തിന് ആയിരം രൂപയാണ് വില. സൂക്ഷിച്ചു നോക്കിയാലേ യഥാർത്ഥ പൂക്കൾ കൊണ്ടുള്ള പൂക്കളമല്ലെന്ന് പറയൂ. പ്ലാസ്റ്റിക് പൂക്കളത്തിന് നിലത്ത് വിരിയ്ക്കേണ്ട സമയമേ ആവശ്യമുള്ളൂ. സംഗതി ശരിയാണ്, കാഴ്ചയ്ക്ക് പൂക്കളമൊക്കെ ആണെങ്കിലും മനസ്സ് നിറയ്ക്കാൻ തനി നാടൻ പൂക്കളം തന്നെ വേണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും.

വയനാടിന്റെ പശ്ചാത്തലത്തിൽ പൊതു ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ഓണം മലയാളിയുടെ വികാരമാണ്. പൂക്കളമൊരുക്കിയും ഓണസദ്യ വിളമ്പി മിതമായ ആഘോഷവുമായി മാവേലി തമ്പുരാനെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാടും നഗരവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+