ജയിലിനുള്ളില്‍ വെച്ച് തട്ടിപ്പിന് ഉത്രകൊലക്കേസ് പ്രതി സൂരജിന്റെ ശ്രമം; പൊളിച്ച് ജയില്‍ അധികൃതര്‍

തിരുവനന്തപുരം: പ്രമാദമായ ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതര്‍. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് കഠിന തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്. ഇതിനിടെ അടിയന്തര പരോളിന് ശ്രമിച്ച സൂരജിന്റെ നീക്കമാണ് ജയില്‍ അധികൃതര്‍ പൊളിച്ചത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സൂരജ്.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര അടിയന്തര പരോളിനായിരുന്നു സൂരജിന്റെ ശ്രമം. അച്ഛന് ഗുരുതര അസുഖമാണ് എന്നും പരോള്‍ അനുവദിക്കണം എന്നുമായിരുന്നു സൂരജിന്റെ ആവശ്യം. അച്ഛന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സൂരജിന്റെ കുടുംബം ഹാജരാക്കിയിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ സൂരജിന്റെ അച്ഛന് ഗുരുതര രോഗമാണ് എന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

Uthra Murder Case

ഇതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യങ്ങള്‍ ശേഖരിച്ചു. സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും ഡോക്ടറെ കാണിച്ചത്. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖം എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്. ഇതോടെയാണ് വ്യാജരേഖയാണ് സൂരജ് ഹാജരാക്കിയത് എന്ന് വ്യക്തമായത്.

ഡോക്ടറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര രോഗം എന്ന് എഴുതി ചേര്‍ക്കുകയായിരുന്നു. പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയത് എന്നാണ് സംശയം. സൂരജിന്റെ അമ്മയായിരുന്നു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ജയില്‍ വകുപ്പിന് മുന്നില്‍ ഹാജരാക്കിയത്. അതേസമയം സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.

വ്യാജരേഖ കേസില്‍ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും എന്നാണ് വിവരം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പരോള്‍ സംഘടിപ്പിക്കാന്‍ വ്യാജ രേഖകളുണ്ടാക്കുന്ന സംഘമാണോ ഇതിന് പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. നേരത്തേയും പരോളിന് സൂരജ് അപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ഇതിനിടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് സൂരജ് അപേക്ഷ നല്‍കുന്നത്.

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൂരജ്. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നീട് പാമ്പ് കടിയേറ്റാണ് ഉത്രയുടെ മരണം എന്ന് വ്യക്തമായി. വീട്ടിനുള്ളില്‍ നിന്ന് പാമ്പിനെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് മാസങ്ങള്‍ക്ക് മുന്‍പ് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വെച്ചും ഉത്രയ്ക്ക് പാമ്പ് കടിയേറ്റിരുന്നു.

ആദ്യം അസ്വാഭാവികത തോന്നിയില്ലെങ്കിലും പിന്നീട് ഉത്രയുടെ ബന്ധുക്കള്‍ക്ക് സൂരജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതോടെയാണ് ക്രൂരതയുടെ കഥകള്‍ പുറംലോകം അറിയുന്നത്. ഉത്രയുടെ സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പ് ച്ചുകൊല്ലുകയായിരുന്നു.

നേരത്തെ അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ചതും സൂരജ് തന്നെയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു. കേസില്‍ 2021 ഒക്ടോബര്‍ 13 നാണ് കോടതി സൂരജിന് 17 വര്‍ഷം തടവിനും ശേഷം കഠിന തടവിനും ശിക്ഷ വിധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q