മന്ത്രിസഭയിലേക്ക് ശിവന്‍കുട്ടി, കടകംപള്ളി തെറിക്കും?: മുന്‍കൂട്ടി കണ്ട് കടകംപള്ളിയുടെ നീക്കം
തിരുവനന്തപുരം: മെയ് 20 നാണ് രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതെങ്കിലും 17 ന് മുമ്പ് തന്നെ മന്ത്രിമാരുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിപിഎം. മുന്നണിയിലെ കക്ഷികള്‍ക്കിടയിലെ വീതം വെപ്പ് പൂര്‍ത്തിയാക്കുന്നതിനോടൊപ്പം സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരെയും സിപിഎം അതിനോടകം തീരുമാനിക്കും. മത്സരിച്ച് വിജയിച്ച നിലവിലെ മന്ത്രിമാരെയെല്ലാം ഒഴിവാക്കി പുതുമുഖങ്ങളാവും രണ്ടാം പിണറായി സര്‍ക്കാറില്‍ ഉണ്ടാവുകയെന്ന സൂചന സിപിഎം നല്‍കിയിട്ടുണ്ട്. കെകെ ശൈലജയ്ക്ക് മാത്രമാവും ഇതില്‍ ഇളവ് ലഭിക്കുക. തിരുവനന്തപുരത്ത് നിന്നും ഇത്തവണ കടകംപള്ളിക്ക് പകരം വി ശിവന്‍കുട്ടി മന്ത്രിസഭയില്‍ ഇടംപിടിക്കാനുള്ള സാധ്യതയും ശക്തമായിട്ടുണ്ട്.
കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

മത്സരിച്ച മന്ത്രിമാര്‍
മുഖ്യമന്ത്രിക്ക് പുറമെ കെകെ ശൈലജ, കടകംപള്ളി സുരേന്ദ്രന്, ടിപി രാമകൃഷ്ണന്, ജെ മെഴ്സിക്കുട്ടിയമ്മ, എംഎം മണി, എസി മൊയ്തീന് എന്നിവരാണ് ഇത്തവണ സിപിഎമ്മില്‍ നിന്നും മത്സരിച്ചത്. ഇതില്‍ ജെ മെഴ്സിക്കുട്ടിയമ്മ ഒഴികേയുള്ള എല്ലാവരും വിജയിച്ചു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറില്‍ മന്ത്രി പദവി ഉറപ്പിക്കുന്നത് കെകെ ശൈലജ മാത്രം.

കെകെ ശൈലജയുണ്ടാവും
എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിബന്ധന വെച്ച് കെകെ ശൈലജയെ അടക്കം മാറ്റി നിര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നുവെന്ന ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടിയോട് അടുത്ത വ്യത്തങ്ങള്‍ എല്ലാം അത് നിഷേധിക്കുകയാണ്. പിണറായി വിജയന് സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ പ്രധാന വകുപ്പില്‍ തന്നെ കെകെ ശൈലജയുണ്ടാവുമെന്നാണ് വിവരം.

മൊയ്തീന് ഇളവ് ലഭിക്കുമോ
ശൈലജയ്ക്കൊപ്പം ഇളവ് പ്രതീക്ഷിക്കുന്ന മറ്റൊരു മന്ത്രി എസി മൊയ്തീനാണ്. മന്ത്രി സഭയിലെ മുസ്ലിം പ്രാതിനിധ്യമാണ് എസി മൊയ്തീന്റെ സാധ്യത വര്‍ധിപിക്കുന്നത്. കെടി ജലീല്‍ ഇത്തവണ മന്ത്രി സ്ഥാനത്ത് ഉണ്ടാവില്ല. അദ്ദേഹത്തെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിക്കുന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ മുസ്ലിം പ്രാതിനിധ്യം എന്ന നിലയില്‍ എസി മൊയ്തീന് വീണ്ടും തുടര്‍ന്നേക്കും.

കടകംപള്ളി മാറും
ഒന്നാം പിണറായി സര്‍ക്കാറില്‍ തലസ്ഥാന ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രന്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കടകംപള്ളിക്ക് പകരം നേമത്ത് നിന്നും അഭിമാനകരമായ വിജയം നേടിയ വി ശിവന്‍കുട്ടിക്കാണ് സാധ്യത.

ശിവന്‍കുട്ടിയുടെ സാധ്യത
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നും വിജയിച്ചിരുന്നെങ്കില്‍ മന്ത്രിയാവാന്‍ സാധ്യതയുള്ള നേതാവായിരുന്നു വി ശിവന്‍കുട്ടി. എന്നാല്‍ ഒ രാജഗോപാലിനോട് തോറ്റ്. തുടര്‍ന്നാണ് തലസ്ഥാന ജില്ലയില്‍ നിന്നുള്ള മന്ത്രിയായി കടകംപള്ളി സുരേന്ദ്രന് ഒന്നാം പിണറായി സര്‍ക്കാറില്‍ ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാവുന്നത്.

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍
വിജയിച്ചാല്‍ വി ശിവന്‍കുട്ടി പിണറായി വിജയന് സര്‍ക്കാറിലെ മന്ത്രിയായേക്കുമെന്ന ചര്‍ച്ച തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന് വന്നിരുന്നു. ഫലം നിര്‍ണ്ണയിക്കുന്നതില്‍ ഇത്തരം ചര്‍ച്ചകള്‍ നിര്‍ണ്ണായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച് 3949 വോട്ടുകള്‍ക്കായിരുന്നു ശിവന്‍കുട്ടി നേമം പിടിച്ചത്.

നേമത്തെ മത്സരം
സംസ്ഥാനത്തെ ഏക സിറ്റിങ് സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മൂന്നാം സ്ഥാനത്തായി. മണ്ഡലം തിരിച്ചു പിടിച്ചത് പാർട്ടിയിലും ശിവൻകുട്ടിയുടെ ഗ്രാഫ് ഉയർത്തി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും കൂടുതല്‍ താല്പര്യം ശിവന്കുട്ടിയോടാണെന്നാണ് സംസാരം.

രണ്ടാം തവണ
കഴക്കൂട്ടത്ത് നിന്നും തുടര്‍ച്ചയായ രണ്ടാം തവണയാണ് കടകംപള്ളി സുരേന്ദ്രന് വിജയിക്കുന്നത്. ദേവസ്വംമന്ത്രിയെന്ന നിലയിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇരുമുന്നണികളുടേയും വേട്ടയാടലുകള്‍ ഏറെ നേരിട്ടായിരുന്നു കടകംപള്ളിയുടെ രണ്ടാം വിജയം. ശോഭാ സുരേന്ദ്രനെ 23,497 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ അദ്ദേഹം പരാജയപ്പെടുത്തിയത്.

വസതി ഒഴിഞ്ഞു
അതേസമയം, മത്സരിക്കാത്തവരും തോറ്റ മന്ത്രിയും വീടൊഴിയാനുള്ള ഒരുക്കം തലസ്ഥാനത്ത് തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. കടകംപള്ളി ഔദ്യോഗിക വസതിയിലെ താമസം ഒഴിഞ്ഞിട്ടുണ്ട്. മന്ത്രി പദവി ഉറപ്പില്ലാത്ത പശ്ചാത്തലത്തിലാണ് ഇദ്ദേഹം വസതി ഒഴിഞ്ഞതെന്ന അഭ്യൂഹവും ഉണ്ട്. മത്സരിക്കാതിരുന്ന വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നാട്ടിലേക്ക് മടങ്ങി.
Recommended Video

സത്യപ്രതിജ്ഞ
ചിലര്‍ മാത്രം ഇളവ് നല്കിയാലും പത്തില്‍ കുറയാത്ത സിപിഎം മന്ത്രിമാര്‍ ഇത്തവണ പുതുമുഖങ്ങള്‍ ആയിരിക്കും. സിപിഐയും ഇതേ ഫോർമുല സ്വീകരിച്ചാൽ പുതിയ സർക്കാർ ഏറക്കുറെ പൂർണമായും പുതുമുഖ ശോഭയുള്ളതാകും. 17 നാണ് എല്‍ഡിഎഫ് യോഗം നടക്കുന്നത്. 18 ന് സിപിഎം സംസ്ഥാന നേതൃയോഗവും നടക്കുന്നു. ഈ രണ്ട് യോഗങ്ങളും കഴിയുന്നതോടെ മന്ത്രി പദവിയില്‍ ആരൊക്കെയെന്ന കാര്യം അറിയാന്‍ സാധിക്കും.
രഷ്മി ഗൗതമിന്റെ പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications