Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് ബയോളജിക്കലി പോസിബിള്‍ അല്ല ചേട്ടാ..; ഒറ്റതന്ത പ്രയോഗത്തില്‍ സുരേഷ് ഗോപിയോട് ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ 'ഒറ്റതന്തയ്ക്ക് പിറന്നവന്‍' പരാമര്‍ശത്തില്‍ മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമായ പരാമര്‍ശമാണ് ഇത് എന്ന് ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്ന് താന്‍ പിന്നോട്ട് പോകില്ല എന്ന് സമര്‍ത്ഥിക്കാനായിരുന്നു സുരേഷ് ഗോപി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

'ഞാന്‍ തൃശൂരില്‍ നിന്ന് എം പിയാകുന്നതിന് മുന്‍പ് തന്നെ ആലപ്പുഴയില്‍ എയിംസ് വേണന്നു പറഞ്ഞിരുന്നു. ഞാന്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. മെട്രോ റെയില്‍ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അങ്കമാലി വരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്,' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

V Sivankutty

ഇതിന് പിന്നാലെയാണ് പരാമര്‍ശത്തിലെ സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കൊണ്ട് ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചത്. എന്നാല്‍ പോസ്റ്റില്‍ എവിടേയും അദ്ദേഹം സുരേഷ് ഗോപിയെ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. നേരത്തെ തന്റെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചതിനും കാല്‍ തൊട്ട് വണങ്ങലിലുമെല്ലാം സുരേഷ് ഗോപിക്കെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

ഒറ്റ തന്തയ്ക്ക് പിറന്നവന്‍..

നമ്മുടെ പൊതുമണ്ഡലത്തില്‍, പ്രത്യേകിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കിടയിലും വ്യക്തിപരമായ തര്‍ക്കങ്ങളിലും, 'ഒറ്റ തന്തയ്ക്ക് പിറന്നവന്‍' എന്ന പ്രയോഗം ഒരു വെല്ലുവിളിയായോ അധിക്ഷേപമായോ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടാറുണ്ട്. ഈ പ്രയോഗം പേറുന്ന അര്‍ത്ഥതലം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണ്. എന്താണ് ഈ പ്രയോഗത്തിലെ ശരികേട്?

അത് സ്ത്രീവിരുദ്ധമാണ്: 'ഒറ്റ തന്ത' എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് പിതൃത്വത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇത് അങ്ങേയറ്റം പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടാണ്. ഇതിലൂടെ, ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനൊപ്പം, ആ വ്യക്തിയുടെ അമ്മയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞിന്റെ ജനനത്തില്‍ അച്ഛനോടൊപ്പം തുല്യ പങ്കുവഹിക്കുന്ന അമ്മയെ പൂര്‍ണ്ണമായും അദൃശ്യമാക്കുന്ന ഒരു ഫ്യൂഡല്‍ പ്രയോഗമാണിത്.

അത് അബദ്ധജടിലവും അശാസ്ത്രീയവുമാണ്: മനുഷ്യര്‍ക്ക് ഒന്നിലധികം ബയോളജിക്കല്‍ പിതാക്കള്‍ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്. എന്നിട്ടും, 'ഒറ്റ തന്തയ്ക്ക്' എന്ന പ്രയോഗം ഒരു അസാധാരണമായ യോഗ്യതയായി അവതരിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമാണ്. ഇത് കേവലം അധിക്ഷേപം മാത്രമല്ല, അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നത്.

അത് മനുഷ്യവിരുദ്ധമാണ്: ഒരു വ്യക്തിയുടെ നിലപാടുകളെയോ ആശയങ്ങളെയോ വിമര്‍ശിക്കുന്നതിന് പകരം, അയാളുടെ ജനനത്തെയും മാതാപിതാക്കളെയും സംബന്ധിച്ച അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഒരാളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ ജനനത്തെ ഉപയോഗിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്.

അത് കാലഹരണപ്പെട്ടതാണ്: 'പാരമ്പര്യവും കുലമഹിമയും' നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ഇത്തരം പ്രയോഗങ്ങള്‍. നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നത് പരസ്പര ബഹുമാനത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും ലിംഗസമത്വത്തിന്റെയും പാഠങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഇത്തരം അധിക്ഷേപ വാക്കുകള്‍.

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ, കുടുംബത്തെയും ജനനത്തെയും അധിക്ഷേപിച്ചുകൊണ്ടല്ല. വാക്കുകള്‍ ആയുധങ്ങളാണ്, അത് മുറിവേല്‍പ്പിക്കാനല്ല, മറിച്ച് മെച്ചപ്പെട്ട ഒരു സമൂഹത്തെ രൂപപ്പെടുത്താനാകണം ഉപയോഗിക്കേണ്ടത്. നമ്മുടെ പൊതുമണ്ഡലം കൂടുതല്‍ സംസ്‌കാരസമ്പന്നമാകാന്‍ ഇത്തരം പിന്തിരിപ്പന്‍ പ്രയോഗങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ നമുക്കോരോരുത്തര്‍ക്കും, പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+