വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിടരുത്; നിര്‍ദേശവുമായി കേന്ദ്രം
ദില്ലി: രാജ്യത്ത് ഇതുവരെ 20 കോടി ഡോസ് വാക്സിന്‍ നല്‍കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. സംസ്ഥാനത്തുള്‍പ്പടെ മികച്ച രീതിയില്‍ വാക്സിനേഷന്‍ നടപടി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വാക്സിനേഷന് സ്വീകരിച്ച പലരും അത് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്യുന്നു. പലരും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് ഇടുന്നത്. സര്‍ട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉള്ളതിനാൽ അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പൊതുജനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കിടുന്നത് എന്തുകൊണ്ട് സുരക്ഷിതമല്ലെന്ന് വിവിധ പോയിന്‍റുകളായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്യുന്നു.
"കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിങ്ങളുടെ പേരും മറ്റ് വ്യക്തിഗത വിശദാംശങ്ങളും അടങ്ങിയിരിക്കുന്നു. സൈബർ തട്ടിപ്പുകാർ ഈ വിവരം ദുരുപയോഗം ചെയ്തേക്കാമെന്നതിനാൽ നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്നത് ഒഴിവാക്കുക. സൈബര്‍ തട്ടിപ്പിന് ഇരയാവാതിരിക്കുക,"- ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ആദ്യത്തെ ഡോസ് വാക്സിനേഷൻ ലഭിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ അനുവദിക്കുന്നത്. തിരിച്ചറിയൽ കാർഡിന്റെ അവസാന നാല് അക്കങ്ങൾ, അവർക്ക് ലഭിച്ച വാക്സിനുകളുടെ പേര്, വാക്സിനേഷന്റെ സമയവും തീയതിയും, വാക്സിനേഷൻ കേന്ദ്രത്തിന്റെ പേര്, പ്രതിരോധ കുത്തിവയ്പ്പിന്റെ അടുത്ത തീയതി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
ചൈന, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഭാവിയിൽ പ്രതിരോധ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകും. യാത്രക്കാർക്ക് വാക്സിനേഷൻ ലഭിച്ചതായി തെളിയിക്കാൻ അവ ഉപയോഗിക്കാൻ അനുവദിക്കുന്ന സംവിധാനം അവര്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളും ഈ നിരയിലേക്ക് എത്തിയേക്കും.
ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications