വിവാഹ വീട്ടിലെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു, ലഹരി പരിശോധന നടത്തും
തിരുവനന്തപുരം: വടശേരികോണോത്ത് വിവാഹത്തലേന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ പ്രതികള്‍ റിമാന്‍ഡിലാണ്. നാല് പ്രതികളും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ വധു ശ്രീലക്ഷമിയുടെ അടക്കം മൊഴി പൊലീസ് ശേഖരിക്കും.
വടശേരികോണോത്ത് രാജുവാണ് സ്വന്തം വീട്ടില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകള്‍ ശ്രീലക്ഷ്മി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പക കൊണ്ടാണ് അയല്‍വാസി കൂടിയായ ജിഷ്ണുവും സംഘവും കൊലപാതകം നടത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു നാടിനെ നടക്കിയ സംഭവം നടന്നത്. കാറില്‍ ഉച്ചത്തില്‍ പാട്ടുവച്ചും ബഹളമുണ്ടാക്കുകയും ചെയ്ത സംഘം പിന്നാലെ ശ്രീലക്ഷ്മിയുടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കം ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച രാജുവിനെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

പരിക്കേറ്റ രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. രാജു മരിച്ചതോടെ ഒളിവില്‍ പോയ പ്രതികളെ ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്റെ പരിസരത്ത് നിന്നാണ് പിടികൂടിയത്. ജിഷ്ണു, ജിജിന്, മനു, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പ് ശ്രീലക്ഷ്മിയോട് ജിഷ്ണു വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു.
തനിച്ചും കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയും ജിഷ്ണു വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ശ്രീലക്ഷ്മി വിവാഹഅഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇന്റര്‍കാസ്റ്റ് മാര്യേജിന് താത്പര്യമില്ലെന്നും എം എസ് സി ജിയോളജിക്കാരിയായ ശ്രീലക്ഷ്മിയെ ക്രിമിനല്‍ പശ്ചാത്തലമുള്ള ജിഷ്ണുവിന് വിവാഹം കഴിച്ച് നല്‍കാനാവില്ലെന്ന് പിതാവ് അറിയിക്കുകയായിരുന്നു.
എന്നാല്‍ ശ്രീലക്ഷ്മിയെ മറ്റൊരു വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ജിഷ്ണു അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചത്. ഇന്ന് ശിവഗിരിയില്‍ വച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് എസ് പി ഡി ശില്പ അറിയിച്ചു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പ്രതികളില്‍ ഒരാള്‍ക്ക് രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുമായി പ്രണയത്തിലായിരുന്നെന്ന് മൊഴി നല്‍കിയെന്നും എസ് പി വ്യക്തമാക്കി. 'ചില കേസുകള്‍ പ്രതികള്‍ക്കെതിരെ ഉണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ'- എസ് പി പറഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications