മാണി സിപിഎമ്മുമായി അടുക്കാനുള്ള കാരണം...അതു വയലാര്‍ രവിക്കറിയാം!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിക്കെതിരേ രൂക്ഷ വിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി രംഗത്ത്. മാണി സിപിഎമ്മുമായി അടുക്കുന്നതിനെയാണ് രവി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രിയാവാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണ് മാണി സിപിഎമ്മുമായി അടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

1

കേരളം ഭരിക്കുകയാണ് മാണിയുടെ ലക്ഷ്യമങ്കില്‍ അതു നടക്കില്ല. കാരണം സിപിഎം മുഖ്യമന്ത്രി പദം നല്‍കുമെന്ന് മാണി ഒരിക്കലും സ്വപ്‌നം കാണേണ്ടെന്നും രവി പറഞ്ഞു. ഇപ്പോള്‍ സിപിഎമ്മിന് അനുകൂലമായ നിലപാടാണ് മാണി സ്വീകരിക്കുന്നത്. എന്നാല്‍ അണികളുടെയും ജനങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഈ നിലപാട് മാറ്റേണ്ടിവരും. കേരള രാഷ്ട്രീയത്തിലെ മിടുക്കനായ വിലപേശല്‍ നേതാവാണ് മാണിയെന്നും രവി ആരോപിച്ചു.

മണിയാശാനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും!! ജോര്‍ജിന് പോലീസ് ഭീഷണി!! പോലീസ് ചെയ്തത്, വീഡിയോ

2

ധനമന്ത്രിയായ മാണി ഇനി മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറ്റം പറയാനാവില്ല. സിപിഎം ദേശീയ പാര്‍ട്ടിയാണ്. അതുകൊണ്ടു തന്നെ അവര്‍ കോണ്‍ഗ്രസുമായി പ്രാദേശിക ബന്ധം ഉണ്ടാക്കില്ലെന്നും രവി വ്യക്തമാക്കി.

English summary
Vayalar ravi criticize KM Mani due to his approach to cpm.
Please Wait while comments are loading...