കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമാൻഡിന്റെ പിന്തുണയില്ല? സോളാർ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണം, ഗൗരവകരമെന്ന് വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശൻ. എത്രയും പെട്ടന്ന് രാഷ്ട്രീയകാര്യ സമിതി വിലിച്ചു ചേർക്കുമെന്നും കാര്യങ്ങൾ അവിടെ പറയുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഹര്‍ത്താലിന് എതിരാണെന്നും തിങ്കളാഴ്ചയിലെ ഹര്‍ത്താലുമായി സഹകരിച്ചിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യം വികസിച്ചില്ലെങ്കിലും ആസ്തി വികസിപ്പിച്ച് ബിജെപി; കോൺഗ്രസും മോശക്കാരല്ല, കണക്കുകൾ പുറത്ത്!രാജ്യം വികസിച്ചില്ലെങ്കിലും ആസ്തി വികസിപ്പിച്ച് ബിജെപി; കോൺഗ്രസും മോശക്കാരല്ല, കണക്കുകൾ പുറത്ത്!

കോണ്‍ഗ്രസ് നേതൃത്വത്തിനും നേതാക്കള്‍ക്കും സോളാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന് മാത്രമെ അറിയുകയുളളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെന്നും ഹൈക്കമാന്‍ഡിനെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ സര്‍ക്കാര്‍ തങ്ങള്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും അദ്ദേഹം വിമർശനമുന്നയിച്ചു.

റിപ്പോർട്ട് പുറത്ത് വിടണം

റിപ്പോർട്ട് പുറത്ത് വിടണം

സാധാരണ ഗതിയിൽ കമ്മീഷൻ റിപ്പോർട്ടിന്റെ പ്രദാന പോയിന്റുുകൾ വിതരണം ചെയ്യാറുണ്ട്. സർക്കാർ ആദ്യം റിപ്പോർട്ട് പുറത്ത് വിടണം. ഒരു ദിവസത്തേക്ക് നിയമസഭ വിളിച്ച് ചേർത്തിട്ടാണെങ്കിലും അത് ചെയ്യണമെന്ന് വിഡി സതീശൻ പറഞ്ഞു.

സ്വാഭാവിക നീതി

സ്വാഭാവിക നീതി

റിപ്പോർട്ടിന്റെ പകർപ്പ് കിട്ടുക എന്നത് പ്രതിചേർക്കപ്പെടുന്ന ആളുകൾക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ്. ഇവിടെ സർക്കാർ അത് നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹർത്താലിൽ സഹകരിച്ചില്ല

ഹർത്താലിൽ സഹകരിച്ചില്ല

ഇനിയും കേരളത്തിൽ ആരും ഹർത്താൽ നടത്താതിരിക്കട്ടെയെന്നതാണ് വ്യക്തി പരമായ അഭിപ്രായം. കഴിഞ്ഞ ദിവസം നടന്ന ഹർത്തലിൽ താൻ സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ‌ടയൊരുക്കം

പ‌ടയൊരുക്കം

അതേസമയം യുഡിഎഫ് പടയൊരുക്കം എന്ന പേരിൽ റാലി നടത്താൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫ് ഇതുവരെ നടത്തിയ ഏറ്റവുംവ വലിയ ജാഥയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ നേതാക്കൾ പങ്കെടുക്കും

ദേശീയ നേതാക്കൾ പങ്കെടുക്കും

റാലിയുടെ ഉത്തരമേഖലയായ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റാലി ആദ്യത്തെ റാലി കോഴിക്കോട്ട് നടക്കും. ശരത് യാദവ്, ഗുലാം നബി ആസാദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ ദേശീയ നേതാക്കൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേതാക്കളുടെ ഭവന സന്ദർശനം

നേതാക്കളുടെ ഭവന സന്ദർശനം

'പടയൊരുക്ക'ത്തിന്റെ ഭാഗമായി 21ന് കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലെ മുഴുവന്‍ യുഡിഎഫ് നേതാക്കളും ഭവന സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

English summary
VD Satheesan's comments about Solar Commission report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X