• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധനമന്ത്രിയുടെ 'വിപ്ലവകരമായ' സ്വര്‍ണ്ണ പ്രഖ്യാപനങ്ങള്‍; തിരിച്ചറിവില്‍ സന്തോഷമുണ്ടെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സ്വര്‍ണമേഖലയില്‍ ശക്തമായ നടപടികളിലേക്ക് സംസ്ഥാന നികുതി വകുപ്പ് കടക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. നികുതി വെട്ടിച്ച് കൊണ്ടുപോകുന്ന സ്വര്‍ണ്ണം ജിഎസ്ടി നിയമത്തിന്റെ വകുപ്പ് 130 പ്രകാരം ഇനി മുതല്‍ കണ്ടുകെട്ടുന്നതായിരിക്കും. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഡി സതീശന്‍ എംഎല്‍എ. കഴിഞ്ഞ മൂന്നു കൊല്ലമായി സംസ്ഥാന നികുതി വകുപ്പ് സ്വര്‍ണത്തിലെ നികുതി തട്ടിപ്പ് തടയാന്‍ ഒരു ചുക്കും ചെയ്തില്ല. ഇപ്പോഴെങ്കിലും അതിനുള്ള തിരിച്ചറിവുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിഡി സതീശന്‍ പറയുന്നു.

 സര്‍ക്കാര്‍ നടപടി

സര്‍ക്കാര്‍ നടപടി

കേരളത്തില്‍ സ്വര്‍ണ്ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്തും, ജി എസ് ടി നിയമത്തിന്റെ 130 -ാം വകുപ്പനുസരിച്ച് സ്വര്‍ണ്ണം പിടിച്ചെടുക്കും, പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കും തുടങ്ങിയ 'വിപ്ലവകരമായ 'സ്വര്‍ണ്ണ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് നടത്തിയിരിക്കുകയാണ്.

ഇതുവരെ എവിടെയായിരുന്നു

ഇതുവരെ എവിടെയായിരുന്നു

ജി എസ് ടി നിയമം വന്നിട്ട് മൂന്ന് കൊല്ലമായി. ഇതുവരെ 130 -ാം വകുപ്പ് എവിടെയായിരുന്നു? 129-ാം വകുപ്പ് ഉപയോഗിച്ചപ്പോള്‍ കേരള ഹൈക്കോടതി ഇടപെട്ടത്രെ! 129 -ാം വകുപ്പനുസരിച്ച് 130 ല്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത് തന്നെ തട്ടിപ്പല്ലേ? കോടതി ഇടപെട്ട് സ്വര്‍ണക്കടത്തുകാരനെ രക്ഷിക്കാനുള്ളവഴിയുണ്ടാക്കിക്കൊടുക്കല്‍.

 ഒന്നും ചെയ്തിട്ടില്ല

ഒന്നും ചെയ്തിട്ടില്ല

കഴിഞ്ഞ മൂന്നു കൊല്ലമായി സംസ്ഥാന നികുതി വകുപ്പ് സ്വര്‍ണത്തിലെ നികുതി തട്ടിപ്പ് തടയാന്‍ ഒരു ചുക്കും ചെയ്തില്ല. ആയിരക്കണക്കിനു കോടി രൂപ നികുതി ചോര്‍ച്ചയുണ്ടായി. മാര്‍ച്ച് 4 ന് ഞാനിത് നിയമസഭയില്‍ കൊണ്ടു വന്നപ്പോഴും നികുതി വകുപ്പിന് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന നിലപാടാണ് മന്ത്രി എടുത്തത്. തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. വളരെ വൈകിയാണെങ്കിലും!

എന്താണ് പ്രസക്തി

എന്താണ് പ്രസക്തി

സ്വര്‍ണ്ണം പോലുള്ള ലോഹം സ്വകാര്യ ബാഗേജില്‍ വളരെ സുരക്ഷിതവും രഹസ്യവുമായി ആര്‍ക്കും കൊണ്ട് പോകാമെന്നിരിക്കെ EWay bill ന് എന്താണ് പ്രസക്തി?കള്ളക്കടത്ത് നടത്തുന്ന ആളുകള്‍ നാളെ മുതല്‍ E- Way bill എടുത്ത് സ്വര്‍ണ കടത്ത് നടത്തുമെന്ന് വിശ്വസിക്കുന്ന ആളാണോ നമ്മുടെ ധനമന്ത്രി?

 സ്വാഗതാര്‍ഹം

സ്വാഗതാര്‍ഹം

പിന്നെ സ്വര്‍ണ്ണം കണ്ട് കെട്ടുമെന്നും ഇന്‍ഫോര്‍മാര്‍ക്ക് കേന്ദ്ര മാതൃകയില്‍ പാരിതോഷികം നല്‍കുമെന്നുമുള്ള ഈ വൈകിയ വേളയിലുള്ള പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും ചട്ടം 130 അനുസരിച്ച് ചരക്കുകള്‍ കണ്ട് കെട്ടുന്നതിന് മുമ്പ് പാലിക്കപെടേണ്ട നിയമപരമായ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. പിന്നെ ഇത് പിടിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ് ഇത് മനഃപൂര്‍വ്വം ചെയ്തതാണ് എന്ന് തീരുമാനിക്കല്‍ . ഇത് വന്‍തോതിലുള്ള ഉദ്യോഗസ്ഥ തല അഴിമതിക്ക് കളമൊരുക്കും.

അഴിമതി

അഴിമതി

വളരെ കൃത്യമായി നടപടി ക്രമങ്ങള്‍ പാലിച്ച് ചെയ്തില്ലെങ്കില്‍ ഈ നടപടിയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.വകുപ്പ് 129 വാഹനങ്ങളിലെ ചരക്ക് നീക്കം സംബന്ധിച്ച ക്രമക്കേടുകള്‍ക്ക് എതിരെ ഉപയോഗിക്കാനുള്ളതാണ് എന്നിരിക്കെ ഈ ചട്ടം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയവരുടെ വാഹനവും ചരക്കും കണ്ട് കെട്ടാന്‍ നടപടി സ്വീകരിച്ചപ്പോള്‍ ആണ് ബഹു. കേരള ഹൈക്കോടതി ഇടപ്പെട്ട് നിയമവിരുദ്ധമായ ഈ അമിതാധികാരം ഉപയോഗിക്കുന്നതില്‍ നിന്ന് വകുപ്പിനെ തടഞ്ഞത്.

സ്വാധീനമാണേ

സ്വാധീനമാണേ

നികുതി വകുപ്പ് ചെയ്യേണ്ടത് ഇന്റലിജന്‍സ് , സര്‍വ്വയിലന്‍സ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി നികുതി ചോര്‍ച്ച തടയാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം. അതിനുള്ള ആര്‍ജവം ഈ സര്‍ക്കാര്‍ ഇനിയെങ്കിലും കാണിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.സ്വര്‍ണക്കടത്തുകാര്‍ക്ക് അത്രക്ക് സ്വാധീനമാണേ!

English summary
VD Satheesan MLA Against government State Tax Department to take strong action in gold sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X