Get Updates
Get notified of breaking news, exclusive insights, and must-see stories!

പേവിഷബാധ മരണം: സര്‍ക്കാര്‍ നിസാരമായി കണ്ടത് കൊണ്ടാണ് കുഞ്ഞിന്റെ ജീവന്‍ നഷ്ടമായതെന്ന് വിഡി സതീശന്‍

തിരുവനന്തപുരം : നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയം ഉന്നയിച്ചപ്പോള്‍ വിഷയത്തെ നിസാരവത്ക്കരിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ വിഷയത്തെ നിസാരമായി കണ്ടത് കൊണ്ടാണ് ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ നിസംഗരായി നോക്കിനില്‍ക്കുകയാണ്. അടിയന്തിരമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

2020 മുതലാണ് നായയുടെ കടിയേറ്റവര്‍ മരിക്കുന്നത് സംസ്ഥാനത്ത് വ്യാപകമായത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷബാധ വാക്സിനെ കുറിച്ചും ധാരാളം പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാര്യം മന്ത്രി സമ്മതിച്ചില്ലെങ്കിലും വാക്സിന്‍ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പരിശോധനകള്‍ നടത്താതെയുള്ള വാക്സിനാണ് സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി സംഭരിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം.

vd satheesan

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്ന എ.ബി.സി പദ്ധതി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റെര്‍ലൈസേഷന്‍ നടക്കുന്നില്ല. അതാണ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള പ്രധാന കാരണം. മാലിന്യ സംസ്‌കരണം കൃത്യമായി നടക്കാത്തതും നായ്ക്കളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വാചകമടിയല്ലാതെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് വേണ്ടി ഫലപ്രദമായ ഒരു പദ്ധതി പോലും സംസ്ഥാനത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ

റാന്നിയില്‍ പന്ത്രണ്ടു വയസ്സുകാരി പട്ടികടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ആരോഗ്യ വകുപ്പുമന്ത്രിക്കെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം ജില്ലയായിട്ടും സീഭവം മന്ത്രി ഗൗരവമായി എടുത്തില്ല. കടിയേറ്റശേഷം മൂന്നു വാക്‌സിന്‍ എടുത്തിട്ടും ജീവന്‍ രക്ഷിക്കാനാവാഞ്ഞത് വാക്‌സിന്റെ ഗുണനിലവാരത്തില്‍ സംശയീ ജനിപ്പിക്കുന്നതാണ്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ത്തന്നെ പേവിഷവാക്‌സിന്റ ഗുണനിലവാരത്തില്‍ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ എടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സ പിഴവെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വേണ്ട ഗുണപരിശോധന ഇല്ലാതെയാണ് ആന്റി റാബീസ് വാക്‌സീന്‍ മനുഷ്യരില്‍ പ്രയോഗിച്ചത് എന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. നിയമസഭയില്‍ കള്ളം പറയുന്ന ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന സി പി എമ്മിന് പൊതുജനാരോഗ്യത്തില്‍ എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും മന്ത്രി ചോദിച്ചു

പേവിഷബാധമൂലമുള്ള മരണങ്ങള്‍ കൂടുമ്പോഴും ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിക്കണം.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മൂന്നുഡോസ് മരുന്നു സ്വീകരിച്ച കുഞ്ഞ് മരണത്തിന് കീഴടങ്ങുമ്പോഴും മഗ്‌സസെ ആണ്
സര്‍ക്കാരിന് ചര്‍ച്ചാ വിഷയമെന്നും വി . മുരളീധരന്‍ പ്രതികരിച്ചു.

വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുക്കാതെ തുടരുമ്പോഴാണ് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത് . അഭിരാമിയുടെ ജീവന് മഗ്‌സസെ മല്‍സരാര്‍ഥികള്‍ മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+