Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ്ണക്കള്ളക്കടത്ത് വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സിപിഎം ശ്രമം നടത്തുന്നു: വിഡി സതീശന്‍

കോഴിക്കോട്: സ്വര്‍ക്കള്ളക്കടത്ത് വെളിപ്പെടുത്തലില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള വ്യാപക ശ്രമങ്ങളാണ് സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു, എ.കെ.ജി സെന്ററിലേക്ക് സ്വയം പടക്കം എറിഞ്ഞു. ഭരണഘടനാവിരുദ്ധ പരാമര്‍ശവും സ്ത്രീവിരുദ്ധ പരാമര്‍ശവും ഉണ്ടായി. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധ തിരിക്കുന്നതിനുള്ള വ്യാപക ശ്രമങ്ങളാണുണ്ടായതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍

വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന തെറ്റായ പ്രചാരണം നടത്തിയും കേരളത്തില്‍ വ്യാപകമായി അക്രമങ്ങളുണ്ടാക്കി. അക്രമങ്ങള്‍ കൊണ്ടൊന്നും കോണ്‍ഗ്രസിനെ തകര്‍ക്കാനാകില്ലെന്ന തിരിച്ചറിവ് സി.പി.എമ്മിനുണ്ടാകണം. പ്രവര്‍ത്തകരെ സംരക്ഷിക്കാനും ചേര്‍ത്ത് നിര്‍ത്താനും പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങളെ കുറിച്ചും ഗൗരവതരമായി കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കും.

vd

സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നതില്‍ ഇ.ഡിക്ക് പരിമിതികളുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം മാത്രമെ ഇ.ഡിയ്ക്കുള്ളൂ. എന്‍.ഐയെയ്ക്കും കസ്റ്റംസിനും ഇത്തരം പരിമിതികളുണ്ട്. ഇവരുടെയൊക്കെ അധികാര പരിധിക്കും അപ്പുറത്തേക്കുള്ള ഇടപെടലുകളാണ് സ്വര്‍ണക്കടത്ത് കേസില്‍ നടന്നത്. അതുകൊണ്ടാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വന്ന അന്ന് മുതക്കെ ഹൈക്കോടതി നിരീക്ഷണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സിയെന്ന നിലയില്‍ സി.ബി.ഐയെയും പൂര്‍ണമായും വിശ്വസിക്കാനാകാത്തതിനാലാണ് ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെടുന്നത്. ആ നിലപാട് യു.ഡി.എഫ് മാറ്റിയിട്ടില്ല. അതില്‍ ഉറച്ച് നില്‍ക്കുന്നു.

കെ.ടി ജലീലിനെതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ഉണ്ടായിരിക്കുന്നത്. സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന് തെളിവുകളുണ്ടല്ലോ. വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടു വരേണ്ട സമയത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗമായി നിന്നപ്പോള്‍ ഇനിയും ആളുകള്‍ മരിക്കണമോയെന്ന ചോദ്യമുയര്‍ത്തി, അതുവരെ വിദേശത്ത് മരിച്ചവരുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് മാധ്യമം ദിനപത്രം ഒന്നാം പേജ് പ്രസിദ്ധീകരിച്ചത്.

ഇതൊരു കുത്തിത്തിരുപ്പാണെന്ന് അന്നു തന്നെ മുഖ്യമന്ത്രി പറഞ്ഞു. അന്ന് മന്ത്രിയായിരുന്ന ജലീല്‍ ഈ പത്രത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദേശ രാജ്യത്തിന് കത്തെഴുതിയത്. യു.എ.ഇ സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടാണ് ആളുകള്‍ മരിച്ചതെന്നാണ് പത്രം പറയുന്നതെന്നാണ് കത്തില്‍ ആരോപിച്ചത്. ഇത്തരത്തില്‍ തെറ്റായ വിവരമൊന്നും പത്രത്തില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി പത്രത്തിനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിദേശ രാജ്യത്തിന് കത്തെഴുതാനുള്ള എന്ത് അവകാശമാണ് സംസ്ഥാന മന്ത്രിക്കുള്ളത്?

പൂര്‍ണമായ പ്രോട്ടോകോള്‍ ലംഘനമാണുണ്ടായത്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റം കൂടിയാണിത്. തങ്ങള്‍ക്ക് എതിരെ വാര്‍ത്ത എഴുതിയ ഒരു മാധ്യമത്തെ ഇല്ലാതാക്കാന്‍, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി ഇരുന്ന് സംസാരിക്കുന്ന ആളുകള്‍ രഹസ്യമായി ചെയ്തതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വ്യക്തിപരമായ സൗഹൃദം കൊണ്ടാണ് കത്തെഴുതിയതെന്നാണ് പറയുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായി നില്‍ക്കുന്ന കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നെന്ന് ജലീല്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്.

പത്രത്തെ പൂട്ടിക്കാന്‍ വേണ്ടി രഹസ്യമായി നടത്തിയ ശ്രമമാണ് ഇപ്പോള്‍ പുറത്തായത്. മന്ത്രി സ്ഥാനം ഏതെല്ലാം തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. രേഖകളെല്ലാം പുറത്ത് വന്നതോടെ ആരോപണങ്ങള്‍ ജലീല്‍ സമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും സ്വപ്ന സുരേഷിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവര്‍ അതില്‍ നിന്നും പിന്‍മാറണം. അവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് അന്വഷിക്കണം. ബി.ജി.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് കേസന്വേഷണം അവസാനിപ്പിക്കപ്പെട്ടത്. മൂടി വച്ച സത്യങ്ങള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ട്. വിദേശരാജ്യത്തോട് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് മന്ത്രി കത്തെഴുതിയത് സര്‍ക്കാരിന്റെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+