കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണികള്‍ അഴിഞ്ഞാടുമ്പോള്‍ ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായിക്ക് ലജ്ജയില്ലേ; വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ തുടക്കമായാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോള്‍, പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പെന്‍ഷന്‍ പ്രായം വര്‍ധനയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് എന്താണ് പറയാനുള്ളത്? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ തെരുവില്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്. ചെറുപ്പക്കാരുടെ ഭാവയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് യുവജനസംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകും.

vd satheesan

സി.പി.എം അവരുടെ യുവജന വിദ്യാര്‍ഥി സംഘടനകളിലെ അണികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. തൃശൂരിലെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഒരു പ്രിന്‍സിപ്പലിന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പൊലീസിന്റെ സാന്നിധ്യത്തിലാണ് ഭീഷണിപ്പെടുത്തിയത്. എസ്.ഐയുടെയും പൊലീസുകാരന്റെയും മുന്നില്‍ ഭീഷണി മുഴക്കിയ നേതാവിനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കുന്നത്? കോഴിക്കോട് ഡി.വൈ.എഫ്.ഐ നേതാവ് വിമുക്തഭടന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു. എറണാകുളത്ത് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്യൊടിച്ചു. ഇപ്പോഴൊരാള്‍ മുട്ട്കാല് തല്ലിയൊടിക്കാന്‍ നടക്കുകയാണ്. ഇവരൊക്കെ എല്ല് സ്പെഷലിസ്റ്റുകളാണോ? അധ്യാപകര്‍ക്കും സാധാരണക്കാര്‍ക്കും മേല്‍ പാര്‍ട്ടി അണികള്‍ കുതിര കയറുമ്പോള്‍ നടപടി എടുക്കാതെ ആഭ്യന്ത്രമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന് ലജ്ജയില്ലേ?

ഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴ

വിലക്കയറ്റം സംബന്ധിച്ചും മുഖ്യമന്ത്രി മൗനത്തിലാണ്. അരി വില വര്‍ധിച്ചാല്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അരി വില വര്‍ധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയാണ്. സപ്ലൈകോയില്‍ സാധനങ്ങള്‍ കിട്ടാനില്ല. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ജനങ്ങള്‍ ജീവിക്കാനാകാത്ത അവസ്ഥയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയാണ് കോണ്‍ഗ്രസും യു.ഡി.എഫും സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി ഡി

ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള നേതാക്കളുടെ നിലപാടില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത ഡല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചതാണ്. ഡല്‍ഹിയിലെ രണ്ടു മൂന്നു മാധ്യമപ്രവര്‍ത്തകര്‍ മനപൂര്‍വമായി ഉണ്ടാക്കിയ കൃത്രിമ വാര്‍ത്തായാണിത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സീതാറാം യെച്ചൂരിയും തമ്മില്‍ സംസാരിക്കാത്ത കാര്യങ്ങളാണ് സംസാരിച്ചെന്ന മട്ടില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്. ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്ന് എ.ഐ.സി.സി വാര്‍ത്താക്കുറിപ്പ് നല്‍കിയിട്ടും ചില മാധ്യമങ്ങള്‍ അതേ വാര്‍ത്ത ആവര്‍ത്തിച്ചു. മാധ്യമ വാര്‍ത്തകൊണ്ടൊന്നും കേണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസ്യത തകരില്ല.

ഭാഗ്യം തെളിയും ഉറപ്പ്; സാമ്പത്തികമായി ഉയര്‍ച്ച; ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച സമയം അടുത്തെത്തിഭാഗ്യം തെളിയും ഉറപ്പ്; സാമ്പത്തികമായി ഉയര്‍ച്ച; ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച സമയം അടുത്തെത്തി

ഭരണഘടനാ വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചാല്‍ സി.പി.എമ്മിനേക്കാള്‍ മുന്‍പന്തിയില്‍ നിന്ന് കോണ്‍ഗ്രസ് എതിര്‍ക്കും. ഗവര്‍ണര്‍ക്കെതിരായ കോണ്‍ഗ്രസ് നിലപാട് വിഷയാധിഷ്ഠിതമാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കൂട്ടുകച്ചവടമാണ് സുപ്രീം കോടതിയില്‍ പൊളിഞ്ഞത്. യു.ഡി.എഫ് നിലപാടാണ് കോടതിയില്‍ ജയിച്ചത്. ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെയെന്ന പേരില്‍ സി.പി.എം സംഘടിപ്പിക്കുന്ന സമരം യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതിക്കെതിരെയാണ്. നിയമനങ്ങളൊക്കെ ശരിയാണെന്നാണ് സര്‍ക്കാരിനൊപ്പം നിന്ന ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. അപ്പോള്‍പ്പിന്നെ എല്‍.ഡി.എഫ് സമരം ഗവര്‍ണര്‍ക്കെതിരെയാകുന്നത് എങ്ങനെയാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

English summary
VD Satheesan Says Pinarayi ashamed to sit on the Home Minister's chair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X