Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിലോമിനയുടെ മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാര്‍; മന്ത്രി ആര്‍ ബിന്ദു മാപ്പ് പറയണമെന്ന് വിഡി സതീശന്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനാല്‍ ചികിത്സ മുടങ്ങിയതുമൂലം വയോധിക മരിച്ച സംഭവം ദാരുണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് കൊണ്ടാണ് ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ പോയത്. ഫിലോമിനയുടെ മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണ് . ഫിലോമിനയുടെ കുടുംബത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി ആര്‍ ബിന്ദു മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഉഫ്...ഒന്നും പറയാനില്ല, ഇത് ഒരു ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍

vd satheesan

80കാരനായ പെട്ടിഓട്ടോ ഓടിക്കുന്ന പാവപ്പെട്ട ഒരു മനുഷ്യന്റെ ഭാര്യ, അവര്‍ നിക്ഷേപിച്ച പണം കിട്ടാത്തതുകൊണ്ട്, നല്ല ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയാത്തതു മൂലം മരിച്ചതിലെ ദുഃഖവും പ്രതിഷേധവും പ്രകടിപ്പിക്കാനാണ് അവര്‍ മൃതദേഹം പ്രദര്‍ശിപ്പിച്ചത്. അതിന് രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു എന്ന് പറഞ്ഞ് മന്ത്രി ആ കുടുംബത്തെ അപമാനിക്കുകയാണ് ചെയ്തത്. അത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. സിസ്റ്റത്തിന്റെ തകരാറാണ്, നമ്മളാണ് പ്രതികളെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കരുത്. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ നിക്ഷേകര്‍ക്ക് ആശ്വാസമാകുന്ന അടിയന്തര നടപടികള്‍ വേണമെന്ന് ഈ മാസം 18 ന് സഭയില്‍ ആവശ്യപ്പെട്ടതാണ്. പരിഹാരം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ചികിത്സയ്ക്ക് പണം ലഭിക്കാതെ ഫിലോമിന മരിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം . നിക്ഷേപകരമായ സാധാരണക്കാരെ പ്രതിസന്ധിയിലാക്കരുത്. ഇതില്‍ രാഷ്ട്രീയമില്ല. നിക്ഷേപകരുടെ കണ്ണീര്‍ വീഴരുത്. സഹകരണ മേഖലയുടെ വിശ്വാസ തകര്‍ച്ച കേരളത്തിന് താങ്ങാവുന്നതല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+