Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടില്‍ മരം മുറി കേസിന് ധര്‍മ്മടവുമായി എന്താണ് ബന്ധം, മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ധര്‍മ്മടവുമായി എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയ്ക്ക് ഇതില്‍ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലത്തില്‍ എത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

വനം സംരക്ഷിക്കാന്‍ ധീരമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കുള്ള ധര്‍മ്മടം ബന്ധം എന്താണ്. സത്യസന്ധരായ ഒരു ഉദ്യോഗസ്ഥന്‍ വനം വകുപ്പില്‍ ഉള്ളതുകൊണ്ടാണ് ഈ കള്ളക്കച്ചവടം പിടിക്കപ്പെട്ടത്. ഈ മരം മുറി മാഫിയയുടെ അടുത്ത ആളുകളാണ് ആ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍.

kerala

പുത്തന്‍ മേക്കോവറില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

മരം മാഫിയയെ സഹായിച്ചെന്ന ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല അയാള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുള്ള ഫയല്‍ മുഖ്യമന്ത്രി മാറ്റുകയും ചെയ്തു. ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഫയലാണ് പതിയെ മുട്ടിലിഴഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. മുഖ്യമന്ത്രി, അയാളുടേത് ഒരു സാധാരണ ട്രാന്‍സ്ഫര്‍ എന്ന നിലയില്‍ ഒതുക്കി തീര്‍ത്തു. ഈ ഫയലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

മരംകൊള്ള നടത്തിയത് ആദിവാസികളെ കബളിപ്പിച്ചാണ്. എന്നാല്‍ കേസെടുത്തിരിക്കുന്നത് ആദിവാസികള്‍ക്ക് എതിരെയാണ്. മരം മുറി വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണം. ഇതിനു സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം നിയമ പോരാട്ടത്തിനിറങ്ങുമെന്നും വിഡി സതീശന്‍ അറിയിച്ചു.

ആദിവാസികളെ കബളിപ്പിച്ചവര്‍ക്കെതിരെ എസ്.ഇ- എസ്.ടി അതിക്രമത്തിന് കേസെടുക്കണം. അത് ഒഴിവാക്കാനാണ് ആദിവാസികള്‍ക്ക് എതിരെ മുന്‍കൂറായി കേസെടുത്തത്. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും നിഘണ്ടു നോക്കിയുള്ള നിയമോപദേശങ്ങളുടെ കാലത്ത് യഥാര്‍ത്ഥ പ്രതികളെയും കുറ്റവാളികളെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മുട്ടില്‍ മരം മുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനം കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരംമുറിക്കേസിലെ പ്രധാന പ്രതികള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാജന്‍ നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ പ്രതികളും ഒരു മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന് ഒരുക്കിയ നാടത്തിന്റെ ഫലമാണ് മരം മുറി സംബന്ധിച്ച വ്യാജ റിപ്പോര്‍ട്ടെന്നും അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
    കേരളം ലോക്ക്ഡൗണിലേക്കോ ? കേസുകൾ കത്തിക്കയറും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+