Get Updates
Get notified of breaking news, exclusive insights, and must-see stories!

വേടന് ആരെയും വിമർശിക്കാം; പക്ഷെ അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്: ശ്രീജിത്ത് പണിക്കർ

പാലക്കാട്: അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ പാട്ടിലെ പരാമർശത്തിന്റെ പേരില്‍ റാപ്പർ വേടനെതിരെ എൻ ഐ എയ്ക്ക് പരാതി നൽകിയിരിക്കുകയാണ് പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ. വോയ്സ് ഓഫ് വോയ്സ്‍ലെസ് എന്ന വേടൻ്റെ ആദ്യകാല പാട്ടിലെ 'കപടദേശവാദികള്‍' എന്ന പരാമർശം പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്ന് കാട്ടിയാണ് പരാതി.

മിനി കൃഷ്ണകുമാറിന്റെ പരാതി വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. വേടന് ആരെ വേണമെങ്കിലും വിമർശിക്കാമെങ്കിലും അദ്ദേഹത്തിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ പറയുന്നത്. ന്യൂസ് 18 മലയാളത്തിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vedan-sreejith-panicker-

ഫ്രീഡം ഓഫ് എക്സ്പ്രഷൻറെ പരിധി എവിടെവരെയാണ്, അത് എവിടെ വെച്ചിട്ടാണ് അബ്യൂസ് ആയിട്ട് മാറുന്നത്? ഇതിനെ രണ്ടിനേയും വേർതിരിക്കുന്നത് ഒരു നേർത്ത രേഖയാണെന്ന് നമുക്ക് അറിയാം. വേടനെ ക്രിട്ടിസൈസ് ചെയ്യുന്ന ആൾക്കാരാണെങ്കിലും വേടനു വേണ്ടി മറ്റുള്ള ആൾക്കാരെ ക്രിട്ടിസൈസ് ചെയ്യുന്ന ആൾക്കാരാണെങ്കിലും വേടന്റെ തന്നെ ആവിഷ്കാരത്തിന്റെ ഭാഗമായിട്ടുള്ള കൃതികളിൽ വന്നിരിക്കുന്ന കാര്യങ്ങൾ ആണെങ്കിലും ഒക്കെ തന്നെ ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആണ് എന്ന് വാദിക്കാവുന്നതും എന്നാൽ അത് വിദ്വേഷം വളർത്തുന്നതാണ് എന്ന് വാദിക്കാവുന്നതുമായിട്ടുള്ള സ്കോപ്പ് ഉള്ള പരാമർശങ്ങളാണ് എന്നുള്ളതാണ് പ്രധാനം.

വേടനെതിരെയുള്ള ആരോപണം അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ വന്നിരിക്കുന്ന പരാതി അതിനെ ഐസൊലേഷനിൽ നമ്മൾ ചർച്ച ചെയ്തുകൊണ്ട് കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഏതൊരു വ്യക്തിയും വിമർശനത്തിന് വിധേയനാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയും പ്രസിഡന്റും ഉൾപ്പെടെ നമ്മുടെ ഭരണഘടന പോലും വിമർശന വിധേയമാണ്. നമ്മുടെ നാഷണൽ ഓണേഴ്സിനെ ഇൻസൾട്ട് ചെയ്യരുത് എന്ന് പറയുന്ന ആക്ടിൽ തന്നെ പറയുന്നത് നമ്മുടെ ദേശീയ ചിഹ്നങ്ങളില്‍ എന്തെങ്കിലും ഒരു മാറ്റം വരുത്തണം എന്നുള്ള ഉദ്ദേശത്തിൽ നമുക്ക് അതിനെ ക്രിയേറ്റീവ് ആയിട്ട് ക്രിട്ടിസൈസ് ചെയ്യാനുള്ള അവകാശമുണ്ട് എന്നാണ്. ക്ഷേ അതിനെ അവഹേളിക്കാൻ പാടില്ല.

ഉദാഹരണത്തിന് ദേശീയ പതാക കത്തിക്കാനോ അല്ലെങ്കില്‍ നശിപ്പിക്കാനോയൊന്നും പാടില്ല. ക്ഷേ അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നതിന് യാതൊരു വിധത്തിലുള്ള വിലക്കുമില്ല എന്നുള്ളത് ആ ആക്ടിൽ തന്നെ പറയുന്നുണ്ട്.അഭിപ്രായ സ്വാതന്ത്ര്യത്തിലേക്ക് വരുന്ന സമയത്ത് ഒരു പ്രവർത്തി അല്ലല്ലോ, വാക്കുകൊണ്ട് പറയുന്നതാണ്. പറയുന്ന സമയത്ത് ഇതിന്റെ അതിർവരമ്പുകൾ എവിടെയാണ് എന്നുള്ളത് അലിഞ്ഞലിഞ്ഞ് ഇല്ലാതെ ആകുന്നതാണ്. അഥവാ ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാൻ പറ്റുന്നതാണ്.

പ്രധാനമന്ത്രിയെ അവഹേളിച്ചു അല്ലെങ്കിൽ അദ്ദേഹത്തിനെ കപട ദേശീയവാദി എന്ന് വിളിക്കുന്നു. ഇതിനെ വേണമെങ്കിൽ വേടന്‍ അദ്ദേഹത്തിന്റെ ആവിഷ്കാരത്തിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് പറയുന്നത് എന്ന് പറയാം. ഏതാനും വർഷങ്ങൾക്ക് മുൻപാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവായിട്ടുള്ള അശോക് ഗലോട്ട് നരേന്ദ്രമോദിയെ ഇതേ വാക്ക് തന്നെ ഉപയോഗിച്ച് വിമർശിച്ചത്. സൂഡോ നാഷണിലിസം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന്റെ മലയാളം എന്താണ് കപട ദേശീയത എന്നതാണ്.

ആ സമയത്ത് ആരെങ്കിലും അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. രാഷ്ട്രീയ ആരോപണം എന്ന നിലയ്ക്ക് മാത്രമാണ് അതിനെ കണ്ടത്. വേടന്‍ അങ്ങനെ പറയുന്ന സാഹചര്യത്തില്‍ അതിനെ രാഷ്ട്രീയ ആരോപണമായി കാണേണ്ടവർക്ക് അങ്ങനെ കാണാം. അത് അല്ല അപമാനിക്കുന്ന രീതിയിലാണെങ്കില്‍ അങ്ങനെ കാണാമെന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.

ഇതിനോടൊപ്പം തന്നെ വേടനോട് ചോദിക്കേണ്ടുന്ന ഒരു ചോദ്യമുണ്ട്. അതായത് അദ്ദേഹത്തിൻറെ ആവിഷ്കാരമാണ് , അദ്ദേഹത്തിൻറെ കലയാണ്, അതിലൂടെ അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയമായിട്ടുള്ള സന്ദേശങ്ങൾ കൊടുക്കുന്നുണ്ടാകും .ഇതെല്ലാം സ്വാതന്ത്ര്യമാണ്. പക്ഷേ ജാതി പരാമർശം ഉണ്ടാകുമ്പോൾ ഇവിടെ ഉണ്ടായ ഒരു ചർച്ചയുണ്ട്. അതായത് സോഷ്യൽ ഡിവൈഡ് സൃഷ്ടിക്കുന്നതിനു വേണ്ടിയിട്ട് കലയിലൂടെ നമ്മൾ ശ്രമിക്കേണ്ടതുണ്ടോ എന്നുള്ള ഒരു കാര്യം.

പലപ്പോഴും ദളിത് വിഭാഗം, അല്ലെങ്കിൽ നിയമപരമായി പ്രൊട്ടക്ഷൻ ഉള്ള വിഭാഗത്തിനെ പറ്റി സംസാരിക്കുന്ന സമയത്ത് അത് പറയും. പക്ഷേ നമ്മുടെ ഏതെങ്കിലും ഒരു കലാവിഷ്കാരത്തിൽ മറ്റുള്ള വിഭാഗങ്ങളിൽ അതായത് ദളിത് ഇതര വിഭാഗങ്ങളിലുള്ള ആൾക്കാരെ അവഹേളിക്കുന്നതോ അവരെ കളിയാക്കുന്നതോ അവരെ നിന്ദിക്കുന്നതോ ആയിട്ടുള്ള പരാമർശങ്ങൾ ഉണ്ടെങ്കിൽ സെയിം ലൈറ്റിലോ സെയിം വെയിനിലോ നമ്മൾ കാണാനായിട്ട് പലപ്പോഴും ശ്രമിക്കാറില്ല. അപ്പോ ഇത് ഏകപക്ഷീയമാണോ? ഈ പൊളിറ്റിക്കൽ ഹേട്രഡ് എന്ന് പറയുന്നത് കലയുടെ ഒരു ഭാഗമാകേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

അങ്ങനെ പൊളിറ്റിക്കൽ ഹേറ്റഡ് സ്പ്രെഡ് ചെയ്യുന്നതിന് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാകേണ്ടതല്ലേ തുടങ്ങിയ ചോദ്യങ്ങളും ഇവിടെ പ്രസക്തമാണെന്നാണ് ഞാൻ കരുതുന്നത്. മോഡി ഒരു കപട ദേശീയ വാദിയാണെന്ന് നിങ്ങള്‍ കരുതുന്നതിന്റെ കാരണം എന്താണെന്ന ചോദ്യം വേണമെങ്കില്‍ മോദിയോട് ചോദിക്കാമെന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+