Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനയുടെ പേര് നൽകും; മന്ത്രി നിർദ്ദേശം നൽകി

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ പേര് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് നൽകും. വന്ദനയുടെ പേര് ഇടുന്നത് സംബന്ധിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ് ആരോ​ഗ്യവകുപ്പ് ഡയരക്ടർക്ക് നിർദ്ദേശം നൽകി. വന്ദനയോടുള്ള ആദരസൂചകം ആയിട്ടാണ് പേര് നൽകുന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് എന്ന ആളാണ് വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയിരുന്നു ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട വന്ദന. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. അതേസമയം ഡോ വന്ദനയ്ക്ക് നാട് കണ്ണീരിൽക്കുതിർന്ന യാത്രയപ്പ് നൽകി. വന്ദനയെ അവസാനമായി കാണാൻ ആയിരക്കണന് ആളുകൾ ആണ് എത്തിയത്.

Vandhana

പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രി എട്ട് മണിയോടെ മുതദേഹം വീട്ടിൽ എത്തിച്ചിരുന്നു. വന്ദനയെ അവസാനമായി കാണാൻ ആരോ​ഗ്യമന്ത്രി വീണ ജോർജ് എത്തിയിരുന്നു. വന്ദനയുടെ അമ്മയെ ചേർത്തുപിടിച്ച് മന്ത്രി ആശ്വസിപ്പിച്ചു. പ്രതിപക്ഷ നേതാവും ആദരാജ്ഞലി അർപ്പിച്ചു. മനത്രിമാരും സ്പീക്കറും ഉൾപ്പെടെ നിരവധിപേർ അവിടെ എത്തിയിരുന്നു.

സ്പീക്കർ എഎൻ ഷംസീർ,, കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി വി എൻ വാസവൻ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോ വന്ദന. ഡോ വന്ദനയെ കൊലപ്പെടുത്തിയ നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിനെ (42) കോടതി റിമാൻഡ് ചെയ്തു . പ്രതിയെ പൂജപ്പുര ജയിലിലേക്ക് അയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+