കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുക്കള പുകയില്ല! പൊളളുന്ന വിലയിൽ പച്ചക്കറി; സെഞ്ച്വറി അടിച്ച് തക്കാളി; ആശ്വാസം സവാള മാത്രം...

Google Oneindia Malayalam News

തിരുവനന്തപുരം: ഇടയ്ക്കിടെ ഉയരുന്ന പാചക വാതക വില വർധന സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക് തളളി വിടുന്നു. എന്നാൽ, ഇതിന് പിന്നാലെ പച്ചക്കറി വിലയും ഉയരുന്നത് അടുക്കള പുകയുന്നതിനെ പ്രതിസന്ധിയിലാക്കും.

നിത്യോപയോഗ സാധനങ്ങൾക്ക് വില ഉയരുന്നത് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്. ഇപ്പോളിതാ, പച്ചക്കറികൾക്കും തീപിടിച്ച വില ആയിരിക്കുന്നു. തക്കാളി, ബീൻസ്, പയർ, വഴുതന എന്നിങ്ങനെയുളള നിത്യോപയോഗ സാധാനങ്ങൾക്ക് വില ഇരട്ടിയായി.

1 കിലോ തക്കാളിക്ക് 100 രൂപ കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ. സാധാരണ 30 രൂപയ്ക്കും 40 രൂപയും കിട്ടിയിരുന്ന തക്കാളിയ്ക്കാണ് ഇപ്പോൾ ഇരട്ടി വില നൽകേണ്ടത്.

1

ബീൻസ്, പയർ എന്നീ ഇനങ്ങൾക്കെല്ലാം വില 90 - ൽ എത്തി. ഈ ഇനങ്ങളും ഉടൻ തന്നെ സെഞ്ച്വറിയിലേക്ക് കടന്നേക്കുമെന്ന സാഹചര്യമാണ്. കാബേജ്, ബീറ്റ്റൂട്ട്, കോവയ്ക്ക എന്നിവയ്ക്ക് വില കുറഞ്ഞത് ചെറിയ ആശ്വാസമായി മാറി. പക്ഷേ, 40 രൂപ കൊടുത്തു വാങ്ങിയിരുന്ന പച്ച പയറിന് വില 80 രൂപയിൽ എത്തി. 30 രൂപയ്ക്ക് കിട്ടിയിരുന്ന വഴുതനങ്ങ ഇരട്ടി വില നൽകിയാണ് ഇപ്പോൾ ജനങ്ങൾ വാങ്ങുന്നത്. 30 - ന് കിട്ടിയ വഴുതനയ്ക്ക് ഇപ്പോൾ 50 രൂപയിൽ എത്തി .

ബി​ഗ് ബോസിന്റെ ചോദ്യം..ഇച്ചിരി നേരം മിണ്ടാതെ, ആശയക്കുഴപ്പത്തിൽ അഖിൽ;ഒടുവില്‍ പുതിയ ക്യാപ്റ്റനുംബി​ഗ് ബോസിന്റെ ചോദ്യം..ഇച്ചിരി നേരം മിണ്ടാതെ, ആശയക്കുഴപ്പത്തിൽ അഖിൽ;ഒടുവില്‍ പുതിയ ക്യാപ്റ്റനും

2

അതേസമയം, പച്ചമുളക്, സവാള, ഉരുളക്കിഴങ്ങ് എന്നീ ഇനങ്ങൾക്ക് വില കുറവാണ്. പച്ചമുളകിന് 100 രൂപയിൽ നിന്നും 60 രൂപ വില കുറഞ്ഞു. ഒരു കിലോ സവാളയ്ക്ക് ഇപ്പോൾ കൊടുക്കേണ്ട തുക 25 രൂപ. ഒരു കിലോ ഉരുളക്കിഴങ്ങിന് 35 രൂപ നൽകണം. പക്ഷേ, മറ്റു സാധനങ്ങൾക്ക് വില ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കടകൾക്ക് മുന്നിൽ ഒരോ സാധനകളുടെയും കുറഞ്ഞ വില വ്യക്തമാക്കി ആൾക്കാരെ ആകർഷിച്ചിരുന്ന ചെറിയ ബോർഡുകൾ ഈ വില വർധവിന് പിന്നാലെ കാണാതെയായി.

Recommended Video

cmsvideo
കേരള: പച്ചക്കറിയ്ക്ക് പൊള്ളുന്ന വില; സെഞ്ച്വറിയടിച്ച് ബീന്‍സും തക്കാളിയും
3

ഇന്ധന വിലയിലെ വർധനവും കർണാടകയിലും തമിഴ്നാട്ടിലും പെയ്തിറങ്ങിയ കനത്ത മഴയുമാണ് ഇതിന് കാരണമായി മാറിയത്. കാലാവസ്ഥ മോശമായി മാറിയതോടെ, ഒരു ചെറു കടയിലേക്ക് ഒരു ലോഡ് പച്ചക്കറി എത്തിയിരുന്ന സ്ഥാനത്ത് മൂന്ന് കടകൾക്കായി ഒരു ലോഡ് പച്ചക്കറിയാണ് എത്തുന്നത്. ഇത്, പച്ചക്കറികളുടെ മാത്രം കാര്യമല്ല. കേരളത്തിൽ അരിക്കും വില ഉയർന്ന സാഹചര്യമാണ്. പല സ്ഥലങ്ങളിലും ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴു രൂപ വരെ ഉയർന്നു.

'അരങ്ങേറ്റം കുറിച്ചിട്ട് 20 വർഷം'; സാന്ത്വനം ഭവനത്തിലെ അമ്മമാർക്കൊപ്പം റിമിയുടെ പാട്ടും മേളവും

5

ഇത് സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക് തളളി വിടുകയാണ്. അതേസമയം, ആന്ധ്ര പ്രദേശിൽ നിന്നും എത്തുന്ന ജയ അരിയുടെ വരവ് കുറഞ്ഞു. വിപണിയിൽ ജയ അരി കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോൾ. എന്നാൽ, ഇന്ന് കേരളത്തിൽ 1 കിലോ ജയ അരിക്ക് വില 39 രൂപ മുതൽ 42 രൂപ വരെ ആണ്. കഴിഞ്ഞ ആഴ്ച 34 രൂപ മുതൽ 38 രൂപ കൊടുത്താൽ മതിയായിരുന്നു. ഒറ്റയടിയ്ക്ക് 5 രൂപയിൽ അധികം ഉയർന്നു. സുരേഖ അരിയുടെ സ്ഥിതിയും ഇതു തന്നെയാണ്. 1 കിലോ സുരേഖ അരിയ്ക്ക് കേരളത്തിൽ ഇപ്പോൾ 37 രൂപ നൽകണം. എന്നാൽ, കഴിഞ്ഞ ആഴ്ച വില 33.50 രൂപയിൽ എത്തി നിന്നിരുന്നു.

5

അതേസമയം, സംസ്ഥാനത്ത് പഴങ്ങള്‍ക്കു വില കൂടിയിരിക്കുകയാണ്. മഴ കനത്താൽ പച്ചക്കറിക്ക് വില വീണ്ടും ഉയർന്നേക്കും. ഇത് ജനങ്ങൾ വീണ്ടും പ്രതിസന്ധിയിൽ എത്താൻ കാരണമാകും. ബന്ധപ്പെട്ട വകുപ്പുകളും അധികാരികളും അടിയന്തരമായി തന്നെ ഇതിന് പരിഹാരം കണ്ടാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൃത്യമായി കൂടുതൽ പച്ചക്കറികൾ കേരളത്തിൽ എത്തിക്കുവാൻ കഴിയും. ഈ നടപടിയിലൂടെ നിലവിലെ വിലക്കയറ്റം നിയന്ത്രക്കാൻ സാധിക്കും.

English summary
vegetable price In Kerala have gone up, now 1 kg of tomato in kerala will cost more than rs 100
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X