വേങ്ങരയുടെ 'തീയതി കുറിച്ചു'! ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11ന്, വോട്ടെണ്ണൽ 15ന്...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലപ്പുറം വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11 ബുധനാഴ്ച നടക്കും. വേങ്ങര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബർ 15 വെള്ളിയാഴ്ച പുറത്തിറക്കും. ഒക്ടോബർ 15 ‍ഞായറാഴ്ചയാണ് വോട്ടെണ്ണൽ. കേരളത്തോടൊപ്പം പഞ്ചാബിലും ഇതേദിവസം ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി! പിന്നീട് മൂന്നു വർഷം യുവാവ് ചെയ്തത്.. കാസർകോട്

മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇ അഹമ്മദ് എംപി മരണപ്പെട്ടതിനെ തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്.

vote

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുന്നതോടെ വേങ്ങര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. മുസ്ലീം ലീഗിന്റെ കോട്ടയായ മണ്ഡലത്തിൽ ആരാകും സ്ഥാനാർത്ഥി എന്നതുസംബന്ധിച്ച ചർച്ചകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി റെക്കോർഡ് ഭൂരിപക്ഷത്തിന് രണ്ടുതവണ വിജയിച്ച മണ്ഡലത്തിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നാണ് മുസ്ലീം ലീഗ് പറയുന്നത്.

മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്, കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പികെ അസ്ലു, കെഎൻഎ ഖാദർ, മുൻ താനൂർ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയവരെയാണ് ലീഗ് പരിഗണിക്കുന്നത്. എന്നാൽ പാണക്കാട് ചേരുന്ന യോഗത്തിന് ശേഷം മാത്രമേ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുകയുള്ളു. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എംബി ഫൈസലിനെ വേങ്ങരയിലും രംഗത്തിറക്കാനാണ് എൽഡിഎഫിന്റെ ആലോചന.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vengara by election on october 11.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്