Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിധി നാളെ അറിയാം..മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. അതിനുശേഷമായിരിക്കും വിധി പറയുക.രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച തെളിവുകൾ കോടതി ഇന്ന് പരിശോധിച്ചു. ഇതിന് ശേഷം കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

അടച്ചിട്ട മുറിയിൽ ഏകദേശം ഒന്നേകാൽ മണിക്കൂറോളമാണ് വാദം തുടർന്നത്. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നുമായിരുന്നു രാഹുലിൻ്റെ വാദം. ബിജെപിയും സിപിഎമ്മും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും രാഹുൽ വാദിച്ചു.

യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ലൈംഗിക ബന്ധം ഉണ്ടായിരുന്നുവെന്നും രാഹുൽ സമ്മതിച്ചിട്ടുണ്ട്. യുവതി തൻ്റെ ഫ്ളാറ്റിൽ വന്ന് പോയിരുന്ന കാര്യവും രാഹുൽ സമ്മതിച്ചു. എന്നാൽ യുവതി ഗർഭിണിയായത് ഭർത്താവിൽ നിന്നാണെന്ന വാദം രാഹുൽ ആവർത്തിച്ചു. സ്വമേധയാ ആണ് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതി കഴിച്ചതെന്നും രാഹുൽ കോടതിയിൽ പറഞ്ഞു.

ra2-176

അതേസമയം ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നും യാതൊരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ക്രൂരമായ ബലാത്സംഗമാണ് രാഹുല്‍ നടത്തിയതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. വിവാഹ ബന്ധം തകര്‍ന്നപ്പോളാണ് രാഹുലിമായി അടുക്കുന്നത്. ആ ബന്ധം സൌഹൃദമായി, പിന്നീട് പ്രണയത്തിലേക്കും വഴിമാറി. കുഞ്ഞുണ്ടായാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു, തുടര്‍ന്നാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിനുശേഷം പിന്നീട് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായും യുവാതി മൊഴിയില്‍ പറയുന്നുണ്ട്.

ഗർഭഛിദ്രം നടത്താൻ യുവതിയെ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിക്കുന്ന ഓഡിയോയും ചാറ്റുകളും നേരത്തേ പുറത്തുവന്നിരുന്നു. മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്ക് എത്തിച്ച് നല്‍കിയത്. ഡോക്ടർമാരുടെ നിർദേശമില്ലാത ഈ മരുന്നുകൾ കഴിച്ചാൽ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്ക് ഉണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. ഗൽഭഛിദ്രത്തിന് ശേഷം രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും യുവതിയുടെ മൊഴിയിൽ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+