Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെ ശശീന്ദ്രന്റെ കസേര തെറിക്കുമോ; ഒത്തുതീര്‍പ്പിനില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍, മന്ത്രിക്കെതിരെ നടപടി വേണം

കൊല്ലം: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെടല്‍ നടത്തിയ മന്ത്രി എകെ ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാല്‍ മാത്രമേ തൃപ്തിയുണ്ടോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ശശീന്ദ്രനെതിരെ എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മിഷനെ കുറിച്ച് അറിയില്ലെന്നും പിതാവ് വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമ്മിഷന്‍ ഉണ്ടെങ്കില്‍ സഹകരിക്കുമെന്നും യുവതിയുടെ അച്ഛന്‍ വ്യക്തമാക്കി. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യവുമായി മന്ത്രി എകെ ശശീന്ദ്രന്‍ പിതാവിനെയായിരുന്നു സമീപിച്ചത്. ഇതിന്റെ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്.

kerala

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറിപിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചരണം നടത്തിയെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ മന്ത്രിയുടെ ഇടപെടല്‍ ഇന്നലെ പുറത്തുവന്നതോടെ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. പദ്മാകരനും എന്‍ സി പി പ്രവര്‍ത്തകന്‍ രാജീവിനും എതിരെയാണ് കേസ് എടുത്തത്.

അതേസമയം, മന്ത്രി ശശീന്ദ്രനെ ന്യായീകരിച്ച് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ രംഗത്തെത്തി. ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചത് പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണെന്ന് പിസി ചാക്കോ പറഞ്ഞു. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ല, പാര്‍ട്ടി ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ലെന്നും പിസി ചാക്കോ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അച്ഛന്റെ ചോദ്യങ്ങളില്‍ സംശയമുണ്ടെന്നും മന്ത്രിയെ കുടുക്കാനാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+