എയര്‍പോര്‍ട്ടില്‍ നിന്ന് വിജയ് ബാബു നേരെ പോയത് ആഞ്ജനേയ ക്ഷേത്രത്തില്‍
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. നടിയെ പീഡിപ്പിച്ച കേസിന് പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. നിരവധി തവണ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വിജയ് ബാബു വാക്ക് മാറ്റുകയായിരുന്നു. ഇന്ന് നെടിമ്പാശ്ശേരി എയര്‍പോട്ടിലാണ് വിജയ് ബാബു വിമനം ഇറങ്ങിയത്. ഇതിന് പിന്നാലെ വിജയ് ബാബു നേരെ പോയത് ആലുവയില്‍ ശ്രീദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ്. ക്ഷേത്ര ദര്‍ശനം നടത്തി നിമഷങ്ങള്‍ക്കകം വിജയ് ബാബു തിരികെ കാറില്‍ കയറി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കൂടിതല്‍ പ്രതികരിക്കാന്‍ നടന്‍ തയ്യാറായില്ല.
കോടതിയില്‍ വിശ്വാസം ഉണ്ടെന്നും പോലീസുമായി സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു.'ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പോലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ട് വരും. എന്നോടൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാവര്‍ക്കും നന്ദി,' വിജയ് ബാബു പറഞ്ഞു.
കണ്ട് രണ്ട് കണ്ണ് .. കണ്ണുകളിൽ നിഗൂഢത ഒളിപ്പിച്ച് ശ്രിന്ദ

ഇന്ന് 9.30 ഓടെയാണ് വിജയ് ബാബു ദുബായില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. േേകസില്‍ വിജയ് ബാബുവിന് ചൊവ്വാഴ്ച ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അത് വരെയാണ് വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞിട്ടുള്ളത്. ഇന്ന് സൗത്ത് പോലീസ് സ്റ്റേഷനില്‍ വിജയ് ബാബു ഹാജരാവും. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശം ഉള്ളത് കൊണ്ട് ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും.

വിജയ് ബാബു ബസാത്സംഗം ചെയ്‌തെന്ന് വെളിപ്പെടുത്തി യുവ നട രംഗത്തുവന്നിരുന്നു ഇതിന് പിന്നാലെ വിജയ് ബാബു രംഗത്തെത്തി. ബലാത്സംഗ കേസും പരാതിക്കാരുടെ പേര് വെളിപ്പെടുത്തി എന്ന കേസുമാണ് നിലവില്‍ വിജയ് ബാബുവിനെതിരെ ഉള്ളത്. നടിയുടെ പേര് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ വിജയ് ബാബു നാടുവിട്ടു. വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുമെന്നുള്ളത് കൊണ്ടാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ നടന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, എന്തുകൊണ്ട് ഒരു മാസമായിട്ടും വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തില്ലെന്നും പോലീസിന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനുള്ളതല്ല കോടതിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി പറഞ്ഞിരുന്നു. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും എന്നാല്‍ കോടതിക്ക് മുന്നില്‍ സാധാരണക്കാരന്‍ മാത്രമാണെന്നും വിജയ് ബാബുവിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷമേ പാടുള്ളൂവെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിജയ് ബാബുവും പോലീസും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞിരുന്നു.

ഇരയെ സഹായിക്കാനാണെങ്കില്‍ വിജയ് ബാബു നാട്ടില്‍ വരുന്നതാണ് നല്ലതെന്നും നടന്‍ വിദേശത്ത് തന്നെ തുടര്‍ന്നാല്‍ പോലീസ് എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചിരുന്നു. വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാനാണോ എന്നും കോടതി ചോദിച്ചിരുന്നു. സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് കോടതിയെന്നും കോടതിയുടെ സംരക്ഷണം ലഭിക്കാന്‍ വിജയ് ബാബുവിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications