കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബുവിനെ ചൊല്ലി അമ്മയില്‍ തര്‍ക്കം; ഐസിസിയില്‍ നിന്ന് രാജിവെച്ച് മാലാ പാര്‍വതി

Google Oneindia Malayalam News

കൊച്ചി: വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ തര്‍ക്കം രൂക്ഷം. ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി മാലാ പാര്‍വതി രാജി വെച്ചു. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാറി നില്‍ക്കുന്നു എന്ന വിജയ് ബാബുവിന്റെ അപേക്ഷ അമ്മ സ്വീകരിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതി രാജിവെച്ചത്. താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് വിജയ് ബാബു. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍, നിരപരാധിത്വം തെളിയുന്നത് വരെ കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നു എന്നാണ് വിജയ് ബാബു എക്‌സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് കത്ത് അയച്ചത്.

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ; കടയുടെ വാഹനം കത്തിച്ച നിലയില്‍ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ; കടയുടെ വാഹനം കത്തിച്ച നിലയില്‍

1

ഇത് കമ്മിറ്റി അംഗീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു എന്നാണ് യോഗത്തിന് ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചത്. എന്നാല്‍ വിജയ് ബാബുവിനെ പുറത്താക്കാന്‍ നേരത്തെ തന്നെ ശുപാര്‍ശ ചെയ്തിരുന്നു എന്നാണ് ആഭ്യന്തര പരാതി പരിഹാര സമിതി അറിയിച്ചത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച ചേര്‍ന്ന ഐ സി സി യോഗത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു.

2

വിജയ് ബാബുവിനെ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യമാണ് ഐ സി സി മുന്നോട്ട് വെച്ചത്. നടി ശ്വേതാ മേനോനാണ് ഐ സി സിയുടെ ചെയര്‍പേഴ്‌സണ്‍. മാലാ പാര്‍വതിയെ കൂടാതെ കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, തുടങ്ങിയവരാണ് ഐ സി സി അംഗങ്ങള്‍. ശ്വേത മോനാനും കുക്കു പരമേശ്വരനും മാലാ പാര്‍വതിയും വിജയ് ബാബുവിനെ പുറത്താക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. എക്‌സിക്യൂട്ടീവ് അംഗം ബാബുരാജും വിജയ് ബാബുവിനെ പുറത്താക്കണം എന്ന നിലപാടിലായിരുന്നു.

3

നടന്‍ സിദ്ദീഖ്, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ വിജയ് ബാബുവിനെ അനുകൂലിച്ച് സംസാരിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാന്‍ അമ്മ ഐ സി സിക്ക് എന്ത് അധികാരമാണുള്ളതെന്ന് സംഘടന യോഗത്തില്‍ സിദ്ദീഖ് ചോദിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദനും അഭിപ്രായപ്പെട്ടത്. എന്നാല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജി വെക്കുമെന്ന് ബാബുരാജും ശ്വേത മേനോനും നിലപാട് എടുത്തെന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

4

വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെയും സംഘടനയുടെ ഉപാധ്യക്ഷ ശ്വേതാ മേനോന്‍ രംഗത്തെത്തി. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ സുധീര്‍ കരമനയും രംഗത്തെത്തി. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പുതിയ ബൈലോ പ്രകാരമാണ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കിയതെന്ന് ശ്വേതാ മേനോന്‍ പറഞ്ഞിരുന്നു.

5

ഞായറാഴ്ച വൈകിട്ടാണ് അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. പീഡന ആരോപണത്തില്‍ വിജയ് ബാബുവിന്റെ വിശദീകരണം അമ്മ സംഘടന തേടിയിരുന്നു. വിജയ് ബാബുവിന്റെ വിശദീകരണം അംഗങ്ങളെ അറിയിച്ച ശേഷമാണ് നടപടി ചര്‍ച്ച ചെയ്തത്. അതേസമയം നടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു രാജ്യം വിട്ടിരുന്നു. വിജയ് ബാബുവിനെ നാട്ടില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

ഇതൊക്കെ ഏത് ഭാവങ്ങളാ...ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍

Recommended Video

cmsvideo
വിജയ് ബാബുവിനെതിരെ അമ്മ എക്സിക്യൂട്ടിവ് യോഗം | Oneindia Malayalam

English summary
Vijay Babu Actress Case: new twist, actress Maala Parvathi resign from amma internal complaint cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X