Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ തെളിവുകള്‍ കൂടി ലഭിച്ചാല്‍ വിജയ് ബാബു കുടുങ്ങും; പഴുതുകളില്ലാതെ പൂട്ടാന്‍ പോലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിര പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങി പോലീസ്. വിജയ് ബാബുവിനെ ഇന്ന് മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുത്തു. ഈ ഫ്‌ളാറ്റില്‍ വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു. കൊച്ചി സൗത്ത് പോലീസ് വൈകീട്ടോടെയാണ് പ്രതിയെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ പോലീസ് അടുത്തദിവസം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ സുപ്രീംകോടതിക്ക് മുന്നില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആണ് വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കടവന്ത്രയിലെ ഫ്‌ളാറ്റിലെത്തിച്ചും നേരത്ത തെളിവെടുത്തിരുന്നു.

vijay

1

പീഡനം നടന്ന ദിവസം ഫ്‌ളാറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരുകയാണ്. മൂന്നാം തിയതി വരെ പോലീസിന് മുന്നില്‍ വിജയ് ബാബു ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനുള്ളില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് പോലീസ് ശ്രമം.

2

ജൂണ്‍ 22 നാണ് നടന്‍ വിജയ് ബാബുവിന് യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കേരളം വിട്ട് പോകരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു.

3

ഉഭയ കക്ഷി സമ്മത പ്രകാരമാണോ ലൈംഗിക പീഡനം എന്നത് ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്നും ഇക്കാര്യം വിചാരണ ഘട്ടത്തില്‍ നോക്കിയാല്‍ മതിയെന്നും ഹര്‍ജി പരിഗണിച്ച കോടതി,വ്യക്തമാക്കി. വാദം നടക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഉഭയ കക്ഷി സമ്മത പ്രകാരമാണോ ലൈംഗിക പീഡനം എന്നത് ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്നും ഇക്കാര്യം വിചാരണ ഘട്ടത്തില്‍ നോക്കിയാല്‍ മതിയെന്നും ഹര്‍ജി പരിഗണിച്ച കോടതി,വ്യക്തമാക്കി. വാദം നടക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

4

കോടതി നിര്‍ദേശം അനുസരിച്ച് താന്‍ കേസ് അന്വേഷണവുമായി സഹകരിച്ചതായും ഇനി കസ്റ്റഡിയില്‍ എടുക്കേണ്ടന്നും വിജയ് ബാബു ഹൈക്കോടതിയില്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കടുത്ത ലൈംഗിക പീഡനം നടനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നതായും യുവ നടിയും കോടതിയെ അറിയിച്ചിരുന്നു.

5

ഏപ്രില്‍ 22നാണ് യുവനടി വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിന് പിന്നാലെ യുവനടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു രംഗത്തെത്തി. തുടര്‍ന്ന് ബലാത്സംഗത്തിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടത്.

7

കഴിഞ്ഞദിവനസം വിജയ് ബാബുവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. അതിജീവിതയുടെ ബന്ധുവുമായി വിജയ് ബാബു സംസാരിക്കുന്നത ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരുന്നത്. പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും പോലീസുകാര്‍ ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു പറയുന്നുണ്ട്. താന്‍ വന്ന് അതിജീവിതയുടെ കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു പറയുന്നുണ്ട്.

11

പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഈ ആരോപണം സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും. ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി.യു കുര്യക്കോസ് നേരത്തേ പ്രതികരിച്ചിരുന്നു.

കയ്യില്‍ പൂക്കളും കണ്ണില്‍ നാണവും; ഏറ്റവും പുതിയ ചിത്രങ്ങളുമായി പ്രിയ താരം പ്രിയങ്ക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+