വിജയ് ബാബുവിന്റെ ഒളിസങ്കേതം എവിടെ? ഫോണ്‍ നമ്പറുകള്‍ ട്രാക്ക് ചെയ്യാന്‍ പൊലീസ്
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ഒളി സങ്കേതം കണ്ടെത്താനാകാതെ അന്വേഷണ ഉദ്യോഗസ്ഥര്‍. ദുബായില്‍ വിജയ് ബാബു ഉപയോഗിക്കാന്‍ സാധ്യതയുള്ള ഫോണ്‍ നമ്പറുകളെല്ലാം സൈബര്‍ പൊലീസ് നിരീക്ഷിക്കുകയാണ്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ വിജയ് ബാബു പിടിതരാതെ നില്‍ക്കുകയാണ് എന്നാണ് പൊലീസ് വിലയിരുത്തല്‍.
അതിനിടെ ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് വേഗത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതിയില്‍ നിന്ന് ലഭിച്ച അറസ്റ്റ് വാറന്റ് ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായ് പൊലീസിനും കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് വീണ്ടും കത്തയച്ചിട്ടുണ്ട്.

വിജയ് ബാബുവിന്റെ താമസ സ്ഥലത്തിന്റെ വിലാസം കിട്ടിയാലുടന്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും എന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കിയത്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകും എന്നാണ് സി എച്ച് നാഗരാജു പറയുന്നത്. അതിനിടെ പരിചയമില്ലാത്ത ചില നമ്പറുകളില്‍ നിന്നും വിജയ് ബാബു ഫോണില്‍ വിളിച്ച് നടിയെ സ്വാധീനിക്കാന്‍ സഹായം തേടി എന്ന സാക്ഷിമൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാന് സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഒളിവില്‍ പോയതോടെയാണ് വിജയ് ബാബുവിനെതിരേ മൊഴി നല്കാന് തയാറായി കൂടുതല്‍ പേര് എത്തുന്നുണ്ട്. അതേസമയം വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 18 - നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതി നല്‍കിയത്.

ഇതിന് പിന്നാലെ വിജയ് ബാബു ഗോവയിലേക്കും ഇവിടെ നിന്ന് ബെംഗളൂരിവിലെത്തി ദുബായിലേക്കും കടക്കുകയായിരുന്നു. ഇതോടെയാണ് ദുബായ് പൊലീസിന്റെ സഹായം കേരള പൊലീസ് തേടിയത്. വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.

അറസ്റ്റ് വാറന്റ് കേരള പൊലീസ് ദുബായ് പൊലീസിനും ഇന്റര്‍പോളിനും കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അഡീഷണ്‍ സി ജെ എം കോടതി വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്റര്‍പോളിന് അറസ്റ്റ് വാറന്റ് കൈമാറിയത്. റെഡ് കോര്‍ണര്‍ നോട്ടീസ് വന്നാല്‍ വിജയ് ബാബുവിനെ പിടികൂടി നിയമപരമായി ദുബായ് പൊലീസിന് ഇന്ത്യയിലേക്ക് മടക്കി അയക്കാനുള്ള സാഹചര്യമൊരുങ്ങും.

അതേസമയം ഇത് മുന്‍കൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു കടന്നേക്കാം എന്ന സാധ്യതയുണ്ട്. ഇതിനാലാണ് കൊച്ചി സിറ്റി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് വീണ്ടും കത്തയച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ മുന്‍പാകെ ഇന്നലെ കീഴടങ്ങണം എന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് ഇ മെയില്‍ അയച്ചിരുന്നു.

എന്നാല്‍ താന്‍ ബിസിനസ് ടൂറിലാണെന്നും മേയ് 19 ന് ഹാജരാകാമെന്നുമാണ് വിജയ് ബാബു മറുപടി നല്‍കിയത്. അതേസമയം വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവാസികളായ സമ്പന്നര്‍ക്കായി സിനിമയില്‍ അവസരം ചോദിച്ചുവരുന്ന യുവതികളെ ദുരുപയോഗം ചെയ്തു എന്ന ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications