കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ ഓരോരുത്തരും കാരണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്'; ദൈവത്തിന് നന്ദി; വിജയ് ബാബു

Google Oneindia Malayalam News

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം ആദ്യമായി പ്രതികരിച്ച് നടന്‍ വിജയ് ബാബു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിജയ് ബാബുവിന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും പൂര്‍ണമായും സത്യസന്ധമായി സഹകരിച്ചുവെന്നും വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും പറയുന്നു. വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

1

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയും ചോദ്യം ചെയ്യലും ഇന്ന് അവസാനിച്ചു. കസ്റ്റഡി കാലാവധിയില്‍ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സത്യ സന്ധമായും സഹകരിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 70 ദിവസം അസ്വസ്ഥമായിരുന്ന എന്നോടൊപ്പം നിന്ന, ഈ നിമിഷം വരെ എന്നെ ജീവനോട് ഇരിക്കാന്‍ പ്രേരിപ്പിച്ച ദൈവത്തിന് നന്ദി.

2

സ്‌നേഹവും ആശ്വാസ വചനങ്ങളും കൊണ്ട് എന്നെ ശ്വാസം മുട്ടിച്ച എന്റെ കുടുംബത്തിനും പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി. നിങ്ങള്‍ ഓരോരുത്താരും കാരണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. അന്തിമ വിജയം സത്യത്തിനൊപ്പം മാത്രമായിരിക്കും. പ്രിയപ്പെട്ട മാധ്യമങ്ങലെ കേസുമായി ബന്ധപ്പെട്ട് എനിക്ക് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയോടും മാത്രമേ സംസാരിക്കാന്‍ കഴിയൂ.

3

അതുകൊണ്ടാണ് നിങ്ങള്‍ക്ക് തരാന്‍ മറുപടി ഉണ്ടായിട്ടും എനിക്ക് പ്രതികരിക്കാന്‍ കഴിയാത്തത്. നിങ്ങളോട് ക്ഷണ ചോദിക്കുന്നു. അതുവരെ ഞാനെടുക്കുന്ന സിനിമകള്‍ എനിക്ക് വേണ്ടി സംസാരിക്കും. തല്‍ക്കാലം സിനിമകളെ കുറിച്ച് മാത്രമേ എനിക്ക് സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. മനം തകര്‍ന്ന മനുഷ്യനേക്കാള്‍ ശക്തമായി മറ്റൊന്നുമില്ല. ഞാന്‍ എന്നെ തന്നെ നവീകരിക്കുകയാണ്- വിജയ് ബാബു പറഞ്ഞു.

4

അതേസമയം, മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റേതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതെന്നും നടി ആരോപിക്കുന്നുണ്ട്.

Recommended Video

cmsvideo
വിജയ് ബാബു തീർന്നു. ഈ ഫോൺ കോൾ പറയും എല്ലാം

'ദില്‍ഷ ദ ലേഡി ബിഗ് ബോസ്'; വിജയകിരീടം ചൂടി ദില്‍ഷ പ്രസന്നന്‍, റണ്ണറപ്പായി ബ്ലെസ്ലി'ദില്‍ഷ ദ ലേഡി ബിഗ് ബോസ്'; വിജയകിരീടം ചൂടി ദില്‍ഷ പ്രസന്നന്‍, റണ്ണറപ്പായി ബ്ലെസ്ലി

English summary
Vijay Babu Actress Case: Vijay Babu reacts first time after the seven-day custody period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X