Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്ക് തുടരും; എഡിജിപി ക്വാറന്റീനിലെന്ന് സര്‍ക്കാര്‍, ഹര്‍ജി മാറ്റിവെച്ച് ഹൈക്കോടതി

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനാണ് മാറ്റിയിരിക്കുന്നത്. ഇതോടെ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്കും തുടരും. എഡിജിപി ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടി ചോദിച്ചു.

ഇതോടെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റേതാണ് നടപടി. വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ താത്കാലികമായി തടഞ്ഞിരുന്നു. ഇതോടെയാണ് ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു കൊച്ചിയിലെത്തിയത്. ഇതിന് ശേഷം വിജയ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

1

വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 22 - നാണ് പൊലീസ് കേസെടുത്തത്. ഇതോടെ വിജയ് ബാബു രാജ്യം വിടുകയും ചെയ്തു. ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കുമണ് വിജയ് ബാബു കടന്നു കളഞ്ഞത്. വിജയ് ബാബുവിനെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

2

എന്നാല്‍ വിജയ് ബാബു ഒളിവില്‍ തുടരുകയായിരുന്നു. ഇതിനിടെ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം നടത്തിയിരുന്നു. വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാനും പൊലീസ് നീക്കം നടത്തി. ദുബായില്‍ ഇന്റര്‍പോളിന്റെ കണ്ണുവെട്ടിച്ച് ഒളവില്‍ തുടരാന്‍ അവിടത്തെ സിനിമാ വ്യവസായികളുടെ സഹായം ലഭിച്ചു എന്ന അനുമാനത്തിലായിരുന്നു കേരള പൊലീസ്.

3

പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം 39 ദിവസത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് വിജയ് ബാബു നാട്ടിലെത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റിന് ഹൈക്കോടതി താല്‍ക്കാലികമയാ വിലക്കേര്‍പ്പെടുത്തിയതോടെയാണ് താരം കൊച്ചിയിലെത്തിയത്. അതേസമയം ചോദ്യം ചെയ്യലിലുടനീളം വിജയ് ബാബു നടിയുടെ പരാതി തള്ളിക്കളഞ്ഞു. നടിയമായി ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് വിജയ് ബാബു പറയുന്നത്.

4

സിനിമയില്‍ അവസരം നിഷേധിച്ചപ്പോള്‍ നടി പരാതി ഉന്നയിക്കുകയാണെന്നാണ് വിജയ് ബാബു വാദിക്കുന്നത്. പരാതി ഉന്നയിച്ച നടിയുമായുളള വാട്‌സാപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ചും വിജയ് ബാബു ബലാത്സംഗം ചെയ്തു എന്നാണ് നടിയുടെ പരാതി.

5

നടി പരാതിയില്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. അതിനിടെ വിജയ് ബാബു ഒളിവില്‍ കഴിയവെ ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയതിന് നടന്‍ സൈജു കുറുപ്പിനെ ഇന്നലെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. സൈജു കുറുപ്പ് അടക്കം നാല് പേരെയാണ് ചോദ്യം ചെയ്തത്. പ്രമുഖ ഗായകനും ഭാര്യയും വിജയ് ബാബു നടിയുമായി കൊച്ചിയില്‍ ഹോട്ടലില്‍ എത്തിയതിന് സാക്ഷികളാണ്.

6

വിജയ് ബാബുവിനെതിരായ കേസുമായി ബന്ധപ്പെട്ട് 30 സാക്ഷികളില്‍ നിന്ന് ഇതുവരെ മൊഴിയെടുത്തിട്ടുണ്ട്. അതിനിടെ വിജയ് ബാബുവിന്റെ ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഈ രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+