Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബുവിനെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിയുമോ? സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലും നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലും നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

രണ്ട് കേസുകളിലും ഇന്നുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പോലീസ് കടക്കാനുള്ള സാധ്യതയുമുണ്ട്.

vijay babu

കൊള്ളാലോ ക്യൂട്ട് കൊച്ചും 'ചുള്ളൻ പയ്യനും.'..അഹാനയുടെ ചിത്രം ഏറ്റെടുത്ത് ആശംസ അറിയിച്ച് ആരാധകർ

1


കേസിന് പിന്നാലെ വിജയ് ബാബു ഒളിവില്‍ പോയിരുന്നു. ജൂണ്‍ ഒന്നാം തീയതിയാണ് വിജയ് ബാബു ദുബായില്‍നിന്ന് കൊച്ചിയില്‍ തിരിച്ചെത്തിയത്. പലതവണ തിരിച്ചെത്തുമെന്ന് പറഞ്ഞ് രാജ്യത്ത് തിരച്ചെത്താതെ ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവിലാണ് വിജയ് ബാബു തിരിച്ചെത്തിയത്.

2


വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിരുന്നു.പരാതിക്കാരി ഉന്നയിച്ച ആരോപണത്തിലേക്ക് കടക്കാതെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത് എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

3


പ്രതി നാട്ടിലെത്തിയ ശേഷമാണ് ആരോപണങ്ങള്‍ പരിശോധിക്കുക എന്നും പറഞ്ഞിരുന്നു. ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ശക്തമായി എതിര്‍ത്തിരുന്നു. കേസ് എടുത്തതിനെ തുടര്‍ന്നാണ് ദുബായിലേക്ക് കടന്നതെന്നും ഇപ്പോള്‍ തിരികെയെത്താന്‍ കോടതിക്കുമുന്നില്‍ ഉപാധികള്‍ വെക്കുകയാണെന്നും വാദിച്ചു. എന്നാല്‍, കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

4


വിജയ് ബാബു തിരിച്ച് എത്തിയതിന് പിന്നാലെ മണിക്കൂറുകളോളം പോലീസ് വിജയ് ബാബുവിനെ ചോദ്യംചെയ്തിരുന്നു. ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ് അന്വേഷണസംഘത്തിന് മുന്നിലും വിജയ് ബാബു ആവര്‍ത്തിച്ചത്. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മൊഴി നല്‍കി.

5


പാസ്‌പോര്‍ട്ട് റദ്ദാക്കിയതടക്കം പോലീസ് കര്‍ശന നടപടികള്‍ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞിരുന്നു. വിജയ് ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഒരു നടന്‍ അടക്കം നാലുപേരെ പോലീസ് സംഘം ചോദ്യംചെയ്തിരുന്നു. ദുബായില്‍ ഒളിവില്‍ കഴിയുന്നതിനിടെ വിജയ് ബാബുവിന് ക്രെഡിറ്ര് കാര്‍ഡ് എത്തിച്ചുനല്‍കിയത് ഈ നടന്‍ ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 സാക്ഷികളില്‍നിന്നാണ് പോലീസ് മൊഴിയെടുത്തത്. വിജയ്ബാബുവിന്റെ രണ്ട് മൊബൈല്‍ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.

6


അതേസമയം, കോടതി നിര്‍ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞത്. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നുമ സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജയ് ബാബു ആവര്‍ത്തിച്ചു പറയുന്നത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.
ഇതിന് തൊട്ടുപിന്നാലെ വിജയ് ബാബു ഒളിവില്‍ പോവുകയായിരുന്നു.

7


ഏപ്രില്‍ 22നാണ് നടി വിജയ് ബാബുവിന് എചിരെ പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് ലൈവില്‍ ആരോപിച്ചിരുന്നു

Recommended Video

cmsvideo
    നേരെ ക്ഷേത്രത്തിലേക്ക് വച്ച് പിടിച്ച് വിജയ് ബാബു | Vijay Babu In Kochi | #Kerala | OneIndia

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+