Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസരം നല്‍കാത്തതില്‍ നടിക്ക് വൈരാഗ്യം; ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരം, ചോദ്യം ചെയ്യലില്‍ വിജയ് ബാബു

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൃത്യമായ മറുപടികളുമായി വിജയ് ബാബു. ഒന്‍പത് മണിക്കൂറോളമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെല്ലാം വിജയ് ബാബു മറുപടി നല്‍കി. തന്നെ ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

പരാതിക്കാരിയായ നടിക്ക് തന്നോട് വൈരാഗ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. നടിക്ക് താന്‍ സിനിമയില്‍ അവസരം നല്‍കാത്തതാണ് ഈ പരാതിക്ക് കാരണമെന്നും, കേസില്‍ തന്നെ കുടുക്കാന്‍ നോക്കുകയാണെന്നും വിജയ് ബാബു മറുപടി നല്‍കി. അറസ്റ്റ് തടഞ്ഞതിനെ തുടര്‍ന്നാണ് വിജയ് ബാബു ഇന്ന് കേരളത്തിലെത്തിയത്.

1

നടിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ളതായിരുന്നുവെന്ന് വിജയ് ബാബു പറയുന്നു. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമായത്. കേസ് കെട്ടിച്ചമച്ചതാണെന്നും വിജയ് ബാബു പോലീസിനെ അറിയിച്ചു. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഒന്‍പത് മണിക്കൂറോളമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ പതിനൊന്ന് മണി മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വിജയ് ബാബുവിനോട് വ്യാഴാഴ്ച്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാനാണ് നിര്‍ദേശം.

2

വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീണര്‍ സിഎച്ച് നാഗരാജു വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ശക്തമായ നടപടികള്‍ക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് റദ്ദാക്കിയത് അടക്കം പോലീസ് കര്‍ശന നടപടികള്‍ എടുത്തിരുന്നു. ഇതോടെയാണ് മടങ്ങാന്‍ വിജയ് ബാബു നിര്‍ബന്ധിതനായത്. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നും നാഗരാജു പറഞ്ഞു. ഒളിവിലുള്ള പ്രതികളെ സഹായിക്കുന്നത് കുറ്റകരമാണ്. ഒളിവില്‍ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു.

3

ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു. കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണ് 39 ദിവസത്തിന് ശേഷം വിജയ് ബാബു തിരികെയെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കായിരുന്നു. ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. തുടര്‍ന്നാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു. കോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പക്ഷേ സത്യം തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

4

ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പോലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം എതിര്‍ക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. അതേസമയം കേസുമായി സഹകരിക്കുമെന്ന് വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു. ഞാന്‍ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു, അതുപോലെ ഇന്ന് വന്നു. ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പോലീസുമായി പൂര്‍ണായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും വിജയ് ബാബു പ്രതികരിച്ചു.

5

നേരത്തെ ഗുരുതരമായ ആരോപണങ്ങളായിരുന്നു വിജയ് ബാബുവിനെതിരെ നടി ഉന്നയിച്ചത്. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചും, മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. വിജയ് ബാബു കോടതിയില്‍ നടിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പുകളും ഹാജരാക്കിയിരുന്നു. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+