Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയരാഘവൻ സിപിഎം തന്നെ തള്ളിക്കളഞ്ഞ സെക്രട്ടറി : കേന്ദ്ര മന്ത്രി വി മുരളീധരൻ

ആലപ്പുഴ: എ വിജയരാഘവൻ സ്വന്തം പാർട്ടി തന്നെ തള്ളിയ സെക്രട്ടറിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.കേന്ദ്ര മന്ത്രി മിണ്ടാതിരിക്കണം എന്ന നിയമം കേരളത്തിൽ സി പി എം നടപ്പാക്കാൻ ആഗ്രഹിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ സംസ്ഥാന മുഖ്യമന്ത്രിക്ക് സംസാരിക്കാമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികൾക്കെതിരെയും, അഴിമതിക്കെതിരെയും പൊതു പ്രവർത്തകൻ എന്ന രീതിയിൽ പറയാനുള്ള പൂർണ്ണ അവകാശം ആരുടെ മുന്നിലും പണയം വെച്ചിട്ടില്ല.

ഓല പാമ്പു കാണിച്ച് ഭയപ്പെടുത്താമെന്ന് സി.പി. എം കരുതരുത്. സി.പി.എം ഇതിനേക്കാൾ ഭീഷണി ഉയർത്തിയ കാലത്ത് താൻ ഭയപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി നടത്തിയ പരനാറി , നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശം മാത്രമാണ് ഉയർത്തിയത് .കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ജനങ്ങളുടെ ജീവൻ വച്ചാണ് മുഖ്യമന്ത്രി കളിച്ചത് . അതു കൊണ്ടാണ് ഇത്തരം വിമർശനം ഉയർത്തേണ്ടി വന്നതെന്നും മന്ത്രി ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.താൻ കേരളത്തിനു വേണ്ടി എന്തു ചെയ്തെന്ന് എകെജി സെൻ്ററിൽ പോയി ബോധ്യപ്പെടുത്തേണ്ടതില്ലെന്നും ചെയ്ത കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്നും മന്ത്രി വ്യക്തമാക്കി.

v mura

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

അഴിമതി കേസിൽ ജാമ്യം എടുത്ത് പുറത്ത് നിൽക്കുന്ന ആളാണ് പി. ചിദംബരം. അങ്ങിനെയുള്ള ചിദംബരമാണ് തൻ്റെ പരാമർശത്തിനെതിരെ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. ബംഗാളിലും , തമിഴ്നാട്ടിലുമെന്നപോലെ കേരളത്തിൽ സി.പി.എമ്മും - കോൺഗ്രസ്സും തമ്മിൽ സഖ്യമില്ലെന്നും സി പി എമ്മിനെ ന്യായീകരിക്കേണ്ട ബാധ്യത ഇല്ലെന്നുമാണ് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ പി. ചിദംബരത്തിനെ ബോധ്യപ്പെടുത്തേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹോട്ട് ലുക്കിൽ സനിഹ യാദവ്, പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+