വിൻസെന്‍റ് എംഎൽഎ ഒരു ദിവസം പോലീസ് കസ്റ്റഡിയിൽ!! ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും!!
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം വിൻസെൻറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി.
തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം വിൻസെൻറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി. നെയ്യാറ്റിൻകര മുനിസിഫ് കോടതിയാണ് വിൻസെന്റിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.
വീട്ടിലും കടയിലും വച്ച് പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയിൽ എംഎൽഎയെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തണം, വീട്ടമ്മയെ വിളിച്ചു എന്ന് പറയുന്ന ഫോൺ കണ്ടെത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു അഞ്ച് ദിവസത്തെ കസ്റ്റിക്ക് അപേക്ഷ നൽകിയത്.

എന്നാൽ ഫോൺ എപ്പോൾ വേണമെങ്കിലും ഹാജരാക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. എംഎൽഎയുടെ ഒരു വർഷത്തെ ഫോൺ ലിസ്റ്റും അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. ഇതിനെ തുടർന്നായിരുന്നു കസ്റ്റഡി കാലാവധി ഒരു ദിവസമാക്കിയത്.
അതേസമയം വിൻസെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കസ്റ്റഡി കാലാവധി പൂർത്തിയായി ബുധനാഴ്ച വൈകിട്ട് വിൻസെന്റിനെ വീണ്ടും കോടതിയിൽ ഹാജരാക്കുമ്പോൾ വിൻസെന്റിന്റെ ജാമ്യാ പേക്ഷ വീണ്ടും പരിഗണിക്കും.
കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോൾ എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന്റെ രേഖകൾപോലീസ് ലഭ്യമാക്കിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്തു കൊണ്ട് ഹാജരാക്കിയില്ലെന്ന് ചോദിച്ച കോടതി അത് നൽകാനും നിർദേശിച്ചു.
വിൻസെന്റിന് ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെയും മറ്റും സ്വാധാനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി.
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിൻസെന്റ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. നാലു മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications