ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞെന്ന് വിപിന്‍ കുമാര്‍; ഇല്ലെന്ന് സിനിമാ സംഘടനകള്‍: തര്‍ക്കം പുതിയ ദിശയിലേക്ക്?
കൊച്ചി: ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള തര്‍ക്കത്തില്‍ വീണ്ടും വഴിത്തിരിവ്. കഴിഞ്ഞ ദിവസം സിനിമാ സംഘടനകളുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ഉണ്ണി മുകുന്ദന്‍ തേന്നാട് നിരുപാധികം മാപ്പ് പറഞ്ഞതായുള്ള വിപിന്‍ കുമാറിന്റെ അവകാശ വാദമാണ് വീണ്ടും പ്രശ്‌ന പരിഹാരത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്.
ഒരു മാധ്യമത്തിനു നല്‍കിയ പ്രതികരണത്തിലാണ് ഉണ്ണി മുകുന്ദന്‍ തന്നോട് മാപ്പ് പറഞ്ഞതെന്ന് വിപിന്‍ കുമാര്‍ പറഞ്ഞത്. നടന്റെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞതായും വിപിന്‍കുമാര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ചര്‍ച്ചയില്‍ ഉണ്ടായ ധാരണയ്ക്ക് വിരുദ്ധമായി വിപിന്‍കുമാര്‍ പ്രവര്‍ത്തിച്ചതായി ചലച്ചിത്ര സംഘടനകളായ അമ്മയും ഫെഫ്കയും ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍ വിപിന്‍ കുമാര്‍ ഒരു ദൃശ്യ മാധ്യമത്തിനു നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് ഫെഫ്ക ആരോപിച്ചു.
ഉണ്ണി മുകുന്ദന്‍ വിപിന്‍ കുമാറിനോട് മാപ്പ് പറഞ്ഞു തന്ന രീതിയിലാണ് ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വിപിന്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ ഈ അവകാശവാദം ശരിയല്ല. വിപിന്‍ കുമാര്‍ അച്ചടക്ക ലംഘനം നടത്തിയ സാഹചര്യത്തില്‍ വിപിനുമായി യാതൊരു രീതിയിലും ഇനി സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
അമ്മ സംഘടനയുടെ കൊച്ചിയിലെ ഓഫീസില്‍ രണ്ടു പേരെയും ഒരുമിച്ചിരുത്തി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചതായാണ് ബി ഉണ്ണികൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസം. വിപിന്‍ കുമാറിനെ കുറ്റപ്പെടുത്തി അമ്മ സംഘടനയും രംഗത്ത് വന്നു. ഇന്നലെ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പു പറഞ്ഞെന്ന വിപിന്‍കുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് അമ്മ പ്രതിനിധി ജയന്‍ ചേര്‍ത്തല പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ തെറ്റുകാരന്‍ ആണെന്ന് ആരും നിഗമനത്തില്‍ എത്തിയിട്ടില്ല. മാന്യത കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ പിന്നീട് പ്രതികരിക്കാതിരുന്നത്. അനുരഞ്ജന ചര്‍ച്ചയ്ക്കു ശേഷവും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വിപിന്‍കുമാര്‍ പ്രചരിപ്പിക്കുന്നത്. ചര്‍ച്ചയില്‍ മാപ്പുപറച്ചില്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ തന്നെ വ്യക്തമാക്കിയതാണ്.
ഇന്നലെ ഉണ്ണി മുകുന്ദനെയും വിപിന്‍കുമാറിനെയും ഒരുമിച്ചിരുത്തി നാലു മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് ഉണ്ടായതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് സിനിമാ സംഘടനകളുടെ പ്രതിനിധികള്‍ നല്‍കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നം ഇനി ഏതു ദിശയിലേക്കു നീങ്ങുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
അതേസമയം, ഒരു വശത്ത് ഉണ്ണി മുകുന്ദനെതിരേ വിപിന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണവും തുടരുന്നുണ്ട്. പൊലീസ് അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഇരു സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. വിപിനെതിരേ ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
ടോവിനോ തോമസ് നായകനായ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് വിപിന്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മെയ് 26 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കാക്കനാട് ഫ്‌ളാറ്റില്‍ വച്ചാണ് നടന്‍ തന്നെ മര്‍ദിച്ചതെന്ന് ആരോപിച്ചാണ് വിപിന്‍കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തു വന്നത്. അതേസമയം മാനേജര്‍ സ്ഥാനത്തുനിന്ന് നീക്കിയ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദിക്കുക മാത്രമാണ് ചെയ്തത് എന്നാണ് ഉണ്ണി മുകുന്ദന്റെ വാദം.












Click it and Unblock the Notifications